വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇന്ത്യക്കു ജയിക്കാന്‍ ഓസീസിനെ എത്ര റണ്‍സിന് എറിഞ്ഞിടണം? ഗവാസ്‌കര്‍ പറയുന്നു

33 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡാണ് ഓസീസ് നേടിയത്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ നാലാമത്തെ മല്‍സരം ആവേശകരമായ ക്ലൈമാക്‌സിലേക്കാണ് നീങ്ങുന്നത്. രണ്ടു ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഓസീസിന് ഇപ്പോള്‍ 54 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണുള്ളത്. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 369 റണ്‍സിന് മറുപടിയില്‍ ഇന്ത്യ 336 റണ്‍സെടുത്തിരുന്നു. തുടര്‍ന്നു രണ്ടാമിന്നിങ്‌സ് ബാറ്റിങാരംഭിച്ച ഓസീസ് മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയിലാണ്.

ടെസ്റ്റില്‍ വിജയിക്കാന്‍ ഓസീസിനെ എത്ര റണ്‍സിന് ഒതുക്കണമെന്നതിനെക്കുറിച്ച് ഇന്ത്യക്കു ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍.

ഇന്ത്യക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും

ഇന്ത്യക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും

ടെസ്റ്റില്‍ ഓസ്‌ട്രേലിയ ലീഡ് നേടിക്കഴിഞ്ഞു. കളി അഞ്ചാം ദിവസത്തിലേക്കു നീങ്ങിയാല്‍ ഇന്ത്യക്കു ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. അഞ്ചാമത്തെയും അവസാനത്തെയും ദിവസം റണ്‍ ചേസിന് ഇറങ്ങിയാല്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലായിരിക്കുമെന്നും ഗവാസ്‌കര്‍ വിലയിരുത്തി.
നാലാം ഓസ്‌ട്രേലിയയുടെ റണ്ണൊഴുക്ക് തടയാന്‍ ഇന്ത്യ ശ്രമിക്കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യക്കു കാര്യങ്ങള്‍ ദുഷ്‌കരമായി തീരുമെന്നും ഗവാസ്‌കര്‍ മുന്നറിയിപ്പ് നല്‍കി.

200 റണ്‍സിനുള്ളില്‍ പുറത്താക്കണം

200 റണ്‍സിനുള്ളില്‍ പുറത്താക്കണം

ഗാബ ടെസ്റ്റില്‍ വിജയിക്കണമെങ്കില്‍ ഓസ്‌ട്രേലിയയുടെ രണ്ടാമിന്നിങ്‌സ് 200 റണ്‍സിനുള്ളില്‍ അവസാനിപ്പിക്കണമെന്ന് ഗവാസ്‌കര്‍ ഉപദേശിച്ചു. നാലാം ഇന്ത്യന്‍ ബൗളര്‍മാര്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കണം. എങ്കില്‍ മാത്രമേ ഓസീസിനെ പിടിച്ചുനിര്‍ത്താന്‍ സാധിക്കൂ.
ഇന്ത്യയുടെ ക്യാപ്റ്റന്‍സിയും മികച്ചതായിരിക്കണം. എങ്കില്‍ മാത്രമേ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരെ പ്രത്യേകിച്ചും ഡേവിഡ് വാര്‍ണറെ പിടിച്ചുകെട്ടാന്‍ ഇന്ത്യക്കു കഴിയൂ. ബൗണ്ടറികളടിക്കാന്‍ അവസരങ്ങള്‍ നല്‍കരുത്. അതിനു കഴിഞ്ഞാല്‍ ഈ ടെസ്റ്റില്‍ നമുക്ക് വിജയസാധ്യതയുണ്ടെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ഓസീസ് ബൗളര്‍മാര്‍ കുഴങ്ങി

ഓസീസ് ബൗളര്‍മാര്‍ കുഴങ്ങി

ഇന്ത്യയുടെ ഒന്നാമിന്നിങ്‌സില്‍ ബൗള്‍ ചെയ്ത് ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ കുഴങ്ങിയതായി കാണപ്പെട്ടതായി ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ബൗളര്‍മാര്‍ക്കു പഴയ ഊര്‍ജമില്ലായിരുന്നു, അവര്‍ അല്‍പ്പം തളര്‍ന്നതായി തോന്നി. ഇന്ത്യയുടെ ഇന്നിങ്‌സിന്റെ അവസാനത്തില്‍ മുഹമ്മദ് സിറാജും ടി നടരാജനും ക്രീസിലുള്ളപ്പോള്‍ അതു പ്രകടമായിരുന്നു. ഈ സമയത്തു വിക്കറ്റ് ലക്ഷ്യമിട്ട് സ്‌ട്രെയ്റ്റായി ഓസീസ് ബൗളര്‍മാര്‍ പന്തെറിയേണ്ടിയിരുന്നത്. പകരം ലക്ഷ്യം തെറ്റിയുള്ള ബൗളിങായിരുന്നു അവരുടേത്. പല ഭാഗങ്ങളിലേക്കും അവര്‍ ബൗള്‍ ചെയ്തു കൊണ്ടിരുന്നു. ഓസീസ് ബൗളര്‍മാര്‍ മാനസികമായി തളര്‍ന്നതായും അപ്പോള്‍ കാണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Story first published: Sunday, January 17, 2021, 18:16 [IST]
Other articles published on Jan 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X