ലോകകപ്പ് അവിടെ നില്‍ക്കട്ടെ... ഇപ്പോള്‍ ശ്രദ്ധ ഒന്നില്‍ മാത്രം, തുറന്നു പറഞ്ഞ് രാഹുല്‍
മൊഹാലി: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കപ്പെടുന്ന താരമാണ് യുവ ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുല്‍. ലോകകപ്പ് ടീമില്‍ ബാറ്റിങില്‍ നാലാംസ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നത് അദ്ദേഹമാണ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്‍ രാഹുലിന്റെ ലോകകപ്പ് ഭാവി തീരുമാനിക്കുന്നത് നിര്‍ണായകമാണ്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ രാഹുല്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നാലു മല്‍സരങ്ങളില്‍ നിന്നും 71 റണ്‍സ് താരം ഇതുവരെ നേടി.

ഐപിഎല്ലില്‍ സ്വന്തം ഫ്രാഞ്ചൈസിക്കു വേണ്ടി മികച്ച പ്രകടനം നടത്തുന്നതിനെക്കുറിച്ച് മാത്രമേ ഇപ്പോള്‍ ലോചിക്കുന്നുള്ളൂ. ലോകകപ്പിനെക്കുറിച്ചോ, ടീമിലെ തന്റെ സ്ഥാനത്തെക്കുറിച്ചോ കൂടുതലായി ആലോചിച്ച് അതു സ്വന്തം പ്രകടനത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയാല്‍ ലോകകപ്പ് ടീമില്‍ സ്വാഭാവികമായി തന്നെ ഇടം ലഭിക്കും. എന്നാല്‍ ലോകകപ്പില്‍ കളിച്ചേ തീരുവെന്ന തരത്തില്‍ സമ്മര്‍ദ്ദത്തിന് കീഴടങ്ങിയാല്‍ അതു തിരിച്ചടിയായി മാറും. ലോകകപ്പിനെക്കുറിച്ച് താനിപ്പോള്‍ ആലോചിക്കുന്നില്ല. പഞ്ചാബിനു വേണ്ടി മികച്ച പ്രകടനം നടത്തി ഐപിഎല്‍ ആസ്വദിക്കുകയാണ് താനെന്നും രാഹുല്‍ വ്യക്തമാക്കി.
ഐപിഎല്‍ ദൈര്‍ഘ്യമേറിയ ടൂര്‍ണമന്റാണ്. അതിനാല്‍ സീസണിന്റെ തുടക്കത്തില്‍ അത്ര മികച്ച പ്രകടനം നടത്താനാന്‍ കഴിഞ്ഞില്ലെങ്കില്‍ സമ്മര്‍ദ്ദമുണ്ടാവില്ല. കഠിനാധ്വാനത്തലൂടെ ഫോം വീണ്ടെടുത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഇനിയുമേറെ അവസരങ്ങളുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ടീമിന്റെ വിക്കറ്റ് കീപ്പറെന്ന അധികച്ചുമതല തന്നെ സമ്മര്‍ദ്ദത്തിലാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണിലും ആര്‍സിബിക്കായി വിക്കറ്റ് കാത്തിരുന്നു. ടി20യില്‍ ടീമിന്റെ വിക്കറ്റ് കീപ്പാറുവകയെന്നത് താനേറെ ആസ്വദിക്കുന്നതായും രാഹുല്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications