For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ ലേലം: ആദ്യ റൗണ്ടില്‍ ആര്‍ക്കും വേണ്ട, ഞെട്ടിച്ചോ? യുവിയുടെ പ്രതികരണം... അതിന് കാരണവുമുണ്ട്

രണ്ടാംറൗണ്ടിലാണ് അടിസ്ഥാന വിലയ്ക്കു യുവരാജിനെ മുംബൈ വാങ്ങിയത്

By Manu

മുംബൈ: ഐപിഎല്‍ ലേലത്തിന്റെ ആദ്യറൗണ്ട് കഴിഞ്ഞപ്പോള്‍ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചത് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറായ യുവരാജ് സിങ് തഴയപ്പെട്ടു എന്നതായിരുന്നു. ഒരു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന യുവിയെ ആദ്യറൗണ്ടില്‍ ലേലത്തിനു വച്ചപ്പോള്‍ എട്ടു ഫ്രാഞ്ചൈസികളും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല.

എന്നാല്‍ വില്‍ക്കപ്പെട്ടാത്ത കളിക്കാരെ രണ്ടാം റൗണ്ടില്‍ വീണ്ടും ലേലത്തിന് വച്ചപ്പോഴാണ് യുവിയുടെ സമയം തെളിഞ്ഞത്. അടിസ്ഥാനവിലയ്ക്കു തന്നെ മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ വാങ്ങുകയായിരുന്നു. എന്നാല്‍ ലേലത്തിന്റെ ആദ്യറൗണ്ടില്‍ താന്‍ തഴയപ്പെട്ടതില്‍ നിരാശയൊന്നും തോന്നിയിരുന്നില്ലെന്ന് യുവി വെളിപ്പെടുത്തുന്നു.

നേരത്തേ പ്രതീക്ഷിച്ചിരുന്നു

നേരത്തേ പ്രതീക്ഷിച്ചിരുന്നു

ലേലത്തിന്റെ ആദ്യറൗണ്ടില്‍ ആരും വാങ്ങാന്‍ തയ്യാറാവാതിരുന്നപ്പോള്‍ നിരാശ തോന്നിയിട്ടില്ലെന്ന് യുവി വ്യക്തമാക്കി. ആദ്യറൗണ്ടില്‍ ചിലപ്പോള്‍ തനിക്കായി ഒരു ഫ്രാഞ്ചൈസിയും രംഗത്തു വന്നേക്കില്ലെന്നു നേരത്തേ തോന്നിയിരുന്നു. ഇതിനു ചില കാരണങ്ങളുമുണ്ടായിരുന്നു. ഐപിഎല്ലില്‍ ഒരു ടീമിനെയൊരുക്കുമ്പോള്‍ തീര്‍ച്ചയായും യുവതാരങ്ങളിലേക്കാവും ശ്രദ്ധ. താനാവട്ടെ കരിയറിന്റെ ഏറക്കുറെ അവസാനത്തില്‍ എത്തി നില്‍ക്കുകയാണ്. ലേലത്തിന്റെ രണ്ടാംറൗണ്ടില്‍ തീര്‍ച്ചയായും ഏതെങ്കിലുമൊരു ഫ്രാഞ്ചൈസി തന്നെ വാങ്ങുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുംബൈ തന്നെ വന്നു

മുംബൈ തന്നെ വന്നു

ലേലത്തിനു മുമ്പ് തന്നെ അടുത്ത സീസണിലെ ഐപിഎല്ലില്‍ ഒരുപക്ഷെ താന്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയായിരിക്കും കളിച്ചേക്കുകയെന്ന് തോന്നിയിരുന്നതായി യുവി വെളിപ്പെടുത്തി. മനസ്സില്‍ അങ്ങനെയൊരു തോന്നല്‍ നേരത്തേ തന്നെയുണ്ടായിരുന്നു. അടുത്ത ഐപിഎല്ലില്‍ കളിക്കാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. അതു യാഥാര്‍ഥ്യമായതില്‍ ആഹ്ലാദമുണ്ട്.
മുംബൈ ഉടമയായ ആകാഷ് അംബാനി വളരെ നല്ല കാര്യങ്ങളാണ് തന്നെ ടീമിലെത്തിച്ച ശേഷം പറഞ്ഞത്. തന്നില്‍ ഇത്രയുമധികം അവര്‍ വിശ്വാസമര്‍പ്പിക്കുന്നത് കാണുമ്പോള്‍ സന്തോഷിക്കുന്നതായും ഓള്‍റൗണ്ടര്‍ വിശദമാക്കി.

മോശം ഫോമിനു കാരണം

മോശം ഫോമിനു കാരണം

കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമായിരുന്നു യുവി. സീസണില്‍ എട്ടു മല്‍സരങ്ങള്‍ മാത്രം കളിച്ച അദ്ദേഹത്തിന് 65 റണ്‍സ് മാത്രമാണ് നേടാനായത്. ഇതേ തുടര്‍ന്നു സീസണിനു ഷേഷം യുവിയെ പഞ്ചാബ് ഒഴിവാക്കുകയായിരുന്നു.
തന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ സീസണ്‍ മോശമായിരുന്നുവെന്ന് അദ്ദേഹം സമ്മതിക്കുന്നു. കളിച്ച നാല്, അഞ്ച് മല്‍സരങ്ങളില്‍ വ്യത്യസ്ത പൊസിഷനുകളിലാണ് താന്‍ ബാറ്റിങിന് ഇറങ്ങിയത്. സ്ഥിരമായ ഒരു പൊസിഷന്‍ പഞ്ചാബ് നല്‍കിയില്ല. പുതിയ സീസണില്‍ മുംബൈക്കൊപ്പം എല്ലാം ശരിയാവുമെന്ന ശുഭപ്രതീക്ഷയിലാണ് താനെന്നും യുവി പറഞ്ഞു.

പരിചിതമായ ചുറ്റുപാട്

പരിചിതമായ ചുറ്റുപാട്

മുംബൈ ടീമിലെത്തുമ്പോള്‍ വളരെ പരിചിതമായ ചുറ്റുപാടാണ് ഉള്ളതെന്നും ഇതു തന്നെ വളരെയേറെ സഹായിക്കുമെന്നും യുവി പറഞ്ഞു. സഹീര്‍ ഖാന്‍ (മുംബൈയുടെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പറേഷന്‍സ്), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ടീം ഉപദേഷ്ടാവ്), രോഹിത് ശര്‍മ (ക്യാപ്റ്റന്‍) എന്നിവരെല്ലാം മുംബൈയിലുണ്ട്. ഇവര്‍ക്കൊപ്പമെല്ലാം ഏറെ മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. വീണ്ടും അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ്. നല്ല പിന്തുണ ലഭിച്ചാല്‍ അത് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ തനിക്കു പചോദനമാവുമെന്നും യുവി കൂട്ടിച്ചേര്‍ത്തു.

തയ്യാറെടുപ്പ് നടത്തും

തയ്യാറെടുപ്പ് നടത്തും

ഐപിഎല്ലിനു മുമ്പ് ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ച് തയ്യാറെടുപ്പ് നടത്തുകയാണ് യുവരാജിന്റെ ലക്ഷ്യം. രഞ്ജി ട്രോഫിയില്‍ ഇപ്പോള്‍ പഞ്ചാബിനായി കളിക്കുകയാണ്. അതു കഴിഞ്ഞാല്‍ സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റും വരാനിരിക്കുന്നുണ്ട്. ഐപിഎല്ലിനു മുമ്പ് വളരെയേറെ സമയം ലഭിക്കുന്നുവെന്നതാണ് ഏറ്റവും നല്ല കാര്യമെന്നുംഅദ്ദേഹം പറയുന്നു.
രഞ്ജിയില്‍ പഞ്ചാബിനു വേണ്ടി മോശമല്ലാത്ത പ്രകടനമാണ് യുവരാജ് നടത്തിക്കൊണ്ടിരിക്കുന്നത്. ഐപിഎല്ലിനു മുമ്പ് തന്റെ യഥാര്‍ഥ ഫോമിലേക്കു തിരിച്ചെത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം.

ലോകകപ്പിനു ശേഷം വിരമിക്കും

ലോകകപ്പിനു ശേഷം വിരമിക്കും

ക്രിക്കറ്റ് ഇപ്പോഴും തന്നില്‍ ബാക്കിയുണ്ടെന്ന് യുവി വ്യക്തമാക്കി. ക്രിക്കറ്റിനോടുള്ള പ്രണയം ഇതുവരെ അവസാനിച്ചിട്ടില്ല. മികച്ച പ്രകടനം ഇനിയും പുറത്തെടുക്കാന്‍ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. കളിക്കണമെന്ന അതിയായ ആഗ്രഹം ഇപ്പോഴും മനസ്സിലുണ്ട്. അതുകൊണ്ടു തന്നെയാണ് കളിക്കളത്തില്‍ തുടരുന്നത്. 2019ല്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനു ശേഷം വിരമിക്കാനാണ് ആലോചിക്കുന്നത്. അടുത്ത മൂന്ന്, നാല് മാസം തന്റെ ക്രിക്കറ്റ് കരിയറിലെ നിര്‍ണായക സമയാണെന്നും അദ്ദേഹം പറഞ്ഞു.

Story first published: Thursday, December 20, 2018, 11:56 [IST]
Other articles published on Dec 20, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+