Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'സഞ്ജു പോരാ, പന്താണ് മികച്ച വിക്കറ്റ് കീപ്പര്‍', ഇന്ത്യ അവസരം നല്‍കണമെന്ന് ഡിസി ഉടമ

മുംബൈ: എം എസ് ധോണി ഒഴിച്ചിട്ട ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പകരമാരെന്നത് ഇതുവരെയായിട്ടും തീരുമാനം ആകാത്ത കാര്യമാണ്. നിലവില്‍ കെ എല്‍ രാഹുലിനെയാണ് പരിമിത ഓവറില്‍ ഇന്ത്യ കീപ്പിങ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതെങ്കിലും അത് ഏറെനാള്‍ തുടരുക പ്രയാസമാണ്. അതിനാല്‍ത്തനെ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറുടെ അഭാവം ഇന്ത്യന്‍ നിരയിലുണ്ട്.

Sanju കൊള്ളില്ല , പന്തിന് ഇന്ത്യ അവസരം നല്‍കണമെന്ന് DC ഉടമ | Oneindia Malayalam
ഇന്ത്യ

നിലവില്‍ ടി20യില്‍ സഞ്ജു സാംസണെയാണ് ഇന്ത്യ പരിഗണിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ സഞ്ജു സാംസണും ഭാഗമാണ്. എന്നാല്‍ സഞ്ജുവിനെക്കാളും മികച്ച കീപ്പര്‍ റിഷഭ് പന്താണെന്നും ഇന്ത്യ അവസരം നല്‍കണമെന്നും ആവിശ്യപ്പെട്ടിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമ പാര്‍ത്ത് ജിന്തല്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യ

'എന്റെ കാഴ്ചപ്പാടില്‍ സഞ്ജു അത്ര മികച്ചവല്ല. സന്നാഹ മത്സരത്തില്‍ സാഹ 0നും പുറത്തായി. അതിനര്‍ത്ഥം റിഷഭ് പന്തിന് റണ്‍സ് ലഭിക്കുന്നുവെന്നാണ്. നിലവിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അവനാണെന്ന് എനിക്കുറപ്പുണ്ട്. ഇന്ത്യന്‍ ടീമില്‍ അവന്റെ സാന്നിധ്യം കൂടുതല്‍ കരുത്ത് നല്‍കും. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ അവന്‍ അഞ്ചാം നമ്പറില്‍ അനുയോജ്യനാണ്. പ്രധാനപ്പെട്ട കാര്യം അവന്‍ റണ്‍സ് നേടുമെന്നതാണ്'-പാര്‍ത്ത് ജിന്തല്‍ പറഞ്ഞു.

ഇന്ത്യ

ഇത്തവണത്തെ ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ തിളങ്ങിയപ്പോള്‍ റിഷഭ് പന്തിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. പരിക്ക് വേട്ടയാടിയ റിഷഭ് ഫൈനലില്‍ മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഇന്ത്യന്‍ ടീമിനൊപ്പം നിരവധി അവസരം നല്‍കിയെങ്കിലും മുതലാക്കാന്‍ റിഷഭിന് സാധിച്ചിരുന്നില്ല. ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്നതാണ് റിഷഭിന്റെ ടീമിലെ സാധ്യത ഉയര്‍ത്തുന്നത്. എന്നാല്‍ കീപ്പറെന്ന നിലയില്‍ നിരവധി പിഴവുകള്‍ റിഷഭ് വരുത്തുണ്ട്.

ഇന്ത്യ

ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍സിനുവേണ്ടിയുള്ള ടീമിലും റിഷഭിനെ ഉള്‍പ്പെടുത്തിയില്ല. പ്ലേയിങ് ഇലവനില്‍ വൃദ്ധിമാന്‍ സാഹയാണ് ഇടം പിടിച്ചത്. എന്നാല്‍ അക്കൗണ്ട് തുറക്കും മുമ്പെ മടങ്ങുകയും ചെയ്തു. ഇതോടെ റിഷഭ് ആരാധകര്‍ വലിയ പ്രതിഷേധം ഉന്നയിച്ചിരുന്നു. ഇന്ത്യക്കുവേണ്ടി സന്നാഹ മത്സരം പോലും കളിക്കാന്‍ റിഷഭിന് അവസരം നല്‍കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുള്ള റിഷഭ് പന്തിനെ ഇത്തവണ പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കാനുള്ള സാധ്യത കുറവാണ്.

ഇന്ത്യ

അതേ സമയം റിഷഭിന് പകരക്കാരനായി പരിമിത ഓവറില്‍ ഇടം പിടിച്ച സഞ്ജുവും നിരാശപ്പെടുത്തി. രണ്ട് ടി20 മത്സരത്തിലും മികച്ച ഫീല്‍ഡിങ് കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിച്ചെങ്കിലും ബാറ്റിങ്ങില്‍ നിറം മങ്ങി. 2021ല്‍ ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ യുവതാരങ്ങളെ സംബന്ധിച്ച് മികച്ച പ്രകടനം നടത്തേണ്ടത് അത്യാവശ്യമാണ്.

Story first published: Monday, December 7, 2020, 12:28 [IST]
Other articles published on Dec 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+