വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'രോഹിത്തും രാഹുലും റിഷഭും വേണ്ട', ഇന്ത്യയുടെ അടുത്ത ടെസ്റ്റ് നായകനെ നിര്‍ദേശിച്ച് അക്തര്‍

സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യക്ക് അനുയോജ്യമല്ലെന്ന അഭിപ്രായം പല പ്രമുഖര്‍ക്കും ഉള്ളതിനാല്‍ രോഹിത് ശര്‍മയെ ടെസ്റ്റ് നായകനായി ഉടന്‍ പ്രഖ്യാപിക്കാനാണ് സാധ്യത

1

കറാച്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനം രാജിവെക്കാനുള്ള വിരാട് കോലിയുടെ തീരുമാനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലെ നായകസ്ഥാനവും കോലി രാജിവെച്ചിരിക്കുകയാണ്. പരിമിത ഓവറില്‍ കോലി പടിയിറങ്ങുമ്പോള്‍ രോഹിത് ശര്‍മ എന്ന ഉത്തരം ഉണ്ടെങ്കില്‍ ടെസ്റ്റില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ലഭിക്കുന്ന വിവരം അനുസരിച്ച് രോഹിത് ശര്‍മയെത്തന്നെ ടെസ്റ്റിലും ഇന്ത്യ നായകനാക്കും. കെ എല്‍ രാഹുല്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കുമെത്തും.

സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യക്ക് അനുയോജ്യമല്ലെന്ന അഭിപ്രായം പല പ്രമുഖര്‍ക്കും ഉള്ളതിനാല്‍ രോഹിത് ശര്‍മയെ ടെസ്റ്റ് നായകനായി ഉടന്‍ പ്രഖ്യാപിക്കാനാണ് സാധ്യത. ഇപ്പോഴിതാ ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകസ്ഥാനത്തേക്ക് കെ എല്‍ രാഹുലും രോഹിത് ശര്‍മയും റിഷഭ് പന്തും എത്തേണ്ടെന്നും അതിന് യോഗ്യത മറ്റൊരു താരത്തിനുമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷുഹൈബ് അക്തര്‍. അത് മറ്റാരുമല്ല ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെയാണ് അക്തര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

1

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിച്ചത്. ജസ്പ്രീത് ബുംറയായിരുന്നു വൈസ് ക്യാപ്റ്റന്‍. പൊതുവേ പേസ് ബൗളര്‍മാരെ നായകരാക്കുന്ന പതിവ് ഇന്ത്യന്‍ ക്രിക്കറ്റില്‍ കുറവാണെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തം. അതുകൊണ്ട് തന്നെ ബുംറക്ക് നായകസ്ഥാനം നല്‍കി ഇന്ത്യ വളര്‍ന്നുവരാന്‍ അവസരം നല്‍കണമെന്നാണ് അക്തര്‍ നിര്‍ദേശിക്കുന്നത്

2

'പേസ് ബൗളര്‍മാരെ നായകസ്ഥാനത്തേക്ക് നമുക്ക് എന്തുകൊണ്ട് പരിഗണിച്ചുകൂടാ. കപില്‍ ദേവ് ഫാസ്റ്റ് ബൗളറായിരുന്നു, അദ്ദേഹം മികച്ച ക്യാപ്റ്റനല്ലായിരുന്നോ? ബൗളര്‍മാരെക്കാള്‍ ബുദ്ധിമാന്‍മാര്‍ ബാറ്റ്‌സ്മാന്‍മാരാണ് എന്ന ചിന്ത എങ്ങനെയുണ്ടായെന്ന് എനിക്കറിയില്ല. പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ ഇമ്രാന്‍ ഖാന്‍, വസിം അക്രം, വഖാര്‍ യൂനിസ് എന്നിവരെല്ലാം മികച്ച നായകന്മാരായിരുന്നു. പേസ് ബൗളര്‍മാര്‍ എപ്പോഴും വിജയത്തിനായി കഠിനമായി ശ്രമിക്കുന്നവരാണ്. ബാറ്റ്‌സ്മാന്‍ ശ്രമിക്കുന്നില്ലെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ബൗളര്‍മാരുടെ രീതി അല്‍പ്പം വ്യത്യാസമാണ്. ബുംറയെ വൈസ് ക്യാപ്റ്റനാക്കിയാല്‍ മാത്രം പോരാ നായകനെന്ന നിലയിലേക്ക് വളര്‍ത്തിക്കൊണ്ടുവരണം. ഫാസ്റ്റ് ബൗളര്‍മാരെയും ഓള്‍റൗണ്ടര്‍മാരെയും നായകസ്ഥാനത്തേക്ക് പരിഗണിക്കണം. ബാറ്റ്‌സ്മാന് മാത്രമെ നായകനാവാന്‍ സാധിക്കൂവെന്ന് ചിന്തിക്കുന്നത് തെറ്റായ രീതിയാണ്' - ഷുഹൈബ് അക്തര്‍ പറഞ്ഞു.

3

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ ജസ്പ്രീത് ബുംറയെ നായകനാക്കാന്‍ ഒരു സാധ്യതയുമില്ല. നായകനായി പരിചയസമ്പത്ത് കുറവുള്ള ബുംറ വൈസ് ക്യാപ്റ്റനെന്ന നിലയില്‍ ആദ്യം മികവ് കാട്ടേണ്ടതായുണ്ട്. അതിന് ശേഷമാവും ബുംറയെ നായകസ്ഥാനത്തേക്ക് പരിഗണിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. അതേ സമയം നായകനാവാന്‍ തനിക്ക് താല്‍പ്പര്യക്കുറവില്ലെന്ന് ബുംറ കഴിഞ്ഞിടെ തുറന്ന് പറഞ്ഞിരുന്നു. ടീം ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ടീമിന്റെ വിജയത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നുമാണ് ബുംറ പറഞ്ഞത്.

4

ടീമിന്റെ നായകസ്ഥാനം ലഭിക്കുകയെന്നത് വലിയ അംഗീകാരമാണെന്നും ബുംറ പറഞ്ഞിരുന്നു. കഴിവിന്റെ പരമാവധി ഓരോ മത്സരത്തിലും നല്‍കാന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഉന്നതങ്ങളില്‍ നിന്നിരുന്ന ഇന്ത്യന്‍ ടീമിന്റെ പ്രകടന നിലവാരം താഴോട്ട് പോകാതെ നോക്കേണ്ടതായുണ്ട്. നിലവിലെ സാഹചര്യത്തില്‍ പരിചയസമ്പന്നനായ രോഹിത് ശര്‍മ തന്നെ ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തുമെന്നാണ് ബിസിസി ഐയുടെ അടുത്ത വൃത്തങ്ങളടക്കം സൂചന നല്‍കുന്നത്.

കെ എല്‍ രാഹുല്‍ നായകനെന്ന നിലയില്‍ സമ്പൂര്‍ണ്ണ പരാജയമാണ്. റിഷഭ് പന്തിനെ ടെസ്റ്റ് നായകസ്ഥാനത്തേക്കെത്തിക്കാനുള്ള സമയമായിട്ടില്ലെന്നും പറയാം. അതുകൊണ്ട് തന്നെ എല്ലാത്തരത്തിലും സാധ്യത പരിശോധിക്കുമ്പോള്‍ രോഹിത് ശര്‍മ ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകനാവാനാണ് സാധ്യത കൂടുതല്‍. എന്തായാലും അധികം വൈകാതെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

Story first published: Tuesday, January 25, 2022, 9:57 [IST]
Other articles published on Jan 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X