വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പുതിയ ബിസിസിഐ പ്രസിഡണ്ടിനെ 22ന് അറിയാം, ഗാംഗുലിക്ക് യോഗ്യത പോര?

By Muralidharan

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി സി സി ഐ) പുതിയ പ്രസിഡണ്ടിനെ ഈ മാസം 22 ന് അറിയാം. ഐ സി സി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ വേണ്ടി ശശാങ്ക് മനോഹര്‍ രാജിവെച്ചതോടെയാണ് ബി സി സി ഐക്ക് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കേണ്ട സ്ഥിതി വന്നത്. 22 ന് മുംബൈയില്‍ നടക്കുന്ന പ്രത്യേക യോഗത്തില്‍ പുതിയ പ്രസിഡണ്ടിനെ പ്രഖ്യാപിക്കും. ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വിനോദ് ഫദ്‌കെയാണ് ഇക്കാര്യം അറിയിച്ചത്.

<strong>ശശാങ്ക് മനോഹര്‍ രാജിവെച്ചു, അനുരാഗ് താക്കൂര്‍ അടുത്ത ബിസിസിഐ പ്രസിഡണ്ട്?</strong>ശശാങ്ക് മനോഹര്‍ രാജിവെച്ചു, അനുരാഗ് താക്കൂര്‍ അടുത്ത ബിസിസിഐ പ്രസിഡണ്ട്?

അടുത്ത മാസം കാലാവധി അവസാനിക്കാനിരിക്കേയാണ് 58 കാരനായ ശശാങ്ക് മനോഹര്‍ ബി സി സി ഐ പ്രസിഡണ്ട് സ്ഥാനം രാജിവെച്ചത്. തൊട്ടടുത്ത ദിവസം തന്നെ ശശാങ്ക് മനോഹര്‍ ഐ സി സിയുടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്വതന്ത്ര ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ബി സി സി ഐ ജനറല്‍ സെക്രട്ടറി അനുരാഗ് താക്കൂര്‍, ഐ പി എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല എന്നിവരുടെ പേരുകളാണ് ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്.

ganguly

മുന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലി ബി സി സിഐ പ്രസിഡണ്ടായേക്കുമെന്നും സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സാങ്കേതികമായി ഗാംഗുലിക്ക് ഇതിനുള്ള യോഗ്യത ഇല്ലെന്നാണ് അറിയുന്നത്. മൂന്ന് വാര്‍ഷിക പൊതുയോഗങ്ങളിലെങ്കിലും പങ്കെടുത്ത ആളിന് മാത്രമേ ബി സി സി ഐ പ്രസിഡണ്ടാകാനാകൂ എന്നാണ് ചട്ടം. ഇക്കാര്യം ഗാംഗുലി തന്നെയാണ് പറഞ്ഞത്. താന്‍ തല്‍ക്കാലം ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്തേക്ക് ചിന്തിക്കുന്നില്ല എന്നും 43 കാരനായ മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

Story first published: Saturday, May 14, 2016, 11:38 [IST]
Other articles published on May 14, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X