IPL 2020: ഹൈദരാബാദ് എന്തു കൊണ്ട് തോറ്റു? കാരണങ്ങള്‍ വ്യക്തം, ഒന്ന് പരിഹരിക്കുക അസാധ്യം!

ദുബായ്: ഐപിഎല്ലിലെ മൂന്നാമത്തെ മല്‍സരത്തില്‍ വിജയം പടിവാതില്‍ക്കെ നില്‍ക്കെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തോല്‍വിയിലേക്കു കൂപ്പുകുത്തിയത്. ബാറ്റിങ് നിരയുടെ ദയനീയ പ്രകടനം തന്നെയാണ് ഹൈദരാബാദിന്റെ തോല്‍വിക്കു മുഖ്യ കാരണമെന്ന് നിസംശയം പറയാം. 32 റണ്‍സിനിടടെ ഹൈദരാബാദ് കൈവിട്ടത് എട്ടു വിക്കറ്റുകളാണ്. ഇതോടെ ആര്‍സിബി ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കുകയും ചെയ്തു.

IPL 2020: ശങ്കറിനെ എങ്ങനെ ഗോള്‍ഡന്‍ ഡെക്കാക്കി? തന്ത്രം ഉപദേശിച്ചത് കോലിയും എബിഡിയും- ചഹല്‍

IPL 2020: 10 വര്‍ഷത്തിനിടെ ഇതാദ്യം, അപൂര്‍വ്വ റെക്കോര്‍ഡുമായി ദേവ്ദത്ത്- ആദ്യ ഇന്ത്യന്‍ താരം!

എന്തുകൊണ്ടായിരിക്കാം ഇങ്ങനെയൊരു തോല്‍വി ഹൈദരാബാദിന് നേരിട്ടിട്ടുണ്ടാവുക. പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത് മൂന്നു കാരണങ്ങളാണ്. ഇവ ഏതൊക്കെയാണെന്നു നമുക്കു നോക്കാം.

മുഹമ്മദ് നബിയെ കളിപ്പിച്ചില്ല

മുഹമ്മദ് നബിയെ കളിപ്പിച്ചില്ല

അഫ്ഗാനിസ്താന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയതാണ് ഹൈദരാബാദിന്റെ പരാജയത്തിന് ഒരു കാരണം. അടുത്തിടെ സമാപിച്ച കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ശേഷമാണ് താരം ഐപിഎല്ലിലെത്തിയത്. മികച്ച ഫിനിഷറും അതുപോല തന്നെ മിടുക്കുള്ള സ്പിന്നറുമാണ് നബി. ആര്‍സിബിക്കു വേണ്ടി തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ച മലയാളി താരം കൂടിയായ ദേവ്ദത്തിനെതിരേ തിളങ്ങാന്‍ നബിക്കു കഴിയുമായിരുന്നു.

ആര്‍സിബിക്കെതിരേ അനുഭവസമ്പത്ത് കുറഞ്ഞ ബാറ്റിങ് നിരയായിരുന്നു ഹൈദരാബാദിന്റേത്. അങ്ങനെയൊരു ബാറ്റിങ് ലൈനപ്പില്‍ നബി ഉണ്ടായിരുന്നെങ്കില്‍ മല്‍സരം ഫിനിഷ് ചെയ്യാന്‍ ഹൈദരാബാദിനാവുമായിരുന്നു.

ദുര്‍ബലമായ മധ്യനിര

ദുര്‍ബലമായ മധ്യനിര

ഹൈദരാബാദിന്റെ മുന്‍നിര ബാറ്റിങ് ശക്തമാണെങ്കിലും മധ്യനിര ദുര്‍ബലമാണ്. മുന്‍നിരയില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ എന്നിവരുണ്ട്. എന്നാല്‍ മധ്യനിരയിലേക്കു വന്നാല്‍ മികച്ച ബാറ്റ്‌സ്മാന്‍മാരുടെ അസാന്നിധ്യം കാണാന്‍ കഴിയും.

ആദ്യത്തെ മൂന്നു പേര്‍ പുറത്തായാല്‍ ഇന്നിങ്‌സിനെ താങ്ങി നിര്‍ത്തി മുന്നോട്ട് കൊണ്ടു പോവാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാന്‍ അവര്‍ക്കില്ലെന്നത് വലിയ പോരായ്മ തന്നെയാണ്. അതുകൊണ്ടു തന്നെയാണ് ആര്‍സിബിക്കെതിരേ കൂട്ടത്തകര്‍ച്ച അവര്‍ക്കു നേരിട്ടത്. ഒരാള്‍ ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ കളി ജയിക്കാന്‍ ഹൈദരാബാദിനു കഴിയുമായിരുന്നു.

എന്റമ്മോ !! ഇത്രയധികം മണ്ടത്തരങ്ങളോ |RCB vs SRH |3 Reasons behind win and lose | Oneindia Malayalam
ബാറ്റിങ് നിര ശക്തിപ്പെടുത്തിയിട്ടില്ല

ബാറ്റിങ് നിര ശക്തിപ്പെടുത്തിയിട്ടില്ല

ഹൈദരാബാദിന്റെ ബൗളിങ് നിര ശക്തമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍ എന്നിവരടക്കം മികച്ച ബൗളര്‍മാര്‍ അവരുടെ ടീമിലുണ്ട്. എന്നാല്‍ കഴിഞ്ഞ ലേലത്തില്‍ മികച്ചൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാനെ ടീമിലെത്തിക്കാന്‍ അവര്‍ക്കായില്ല. ഈ കുറവ് ഈ സീസണില്‍ ഇനി അവര്‍ക്കു പരിഹരിക്കാനും കഴിയില്ല.

ആര്‍സിബിക്കെതിരേ ഓള്‍റൗണ്ടര്‍ അഭിഷേക് ശര്‍മയ്ക്കു പകരം ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാനെ കളിപ്പിച്ചിരുന്നെങ്കില്‍ ഹൈദരാബാദിന്റെ ബാറ്റിങ് നിര കൂടുതല്‍ ശക്തമാവുമായിരുന്നു. അഭിഷേകിനു പകരം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള ജമ്മു കാശ്മീര്‍ താരം അബ്ദുള്‍ സമദിനെ ഹൈദരാബാദ് പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താമായിരുന്നു. വമ്പനടികള്‍ക്കു മിടുക്കനായ സമദ് മികച്ച ഫിനിഷര്‍ കൂടിയാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, September 22, 2020, 10:32 [IST]
Other articles published on Sep 22, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X