വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി മാത്രമല്ല, ഇവരും ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷര്‍മാര്‍, ഈ മൂന്ന് പേറെ മറന്ന് പോകരുത്!

ധോണി ഒറ്റക്ക് നിന്ന് മത്സരം ജയിപ്പിച്ചത് നിരവധി തവണയാണ്. സമ്മര്‍ദ്ദം തൊട്ടുതീണ്ടാത്ത ബാറ്റ്‌സ്മാനാണ് ധോണിയെന്ന് പറയാം

1

ഫിനിഷറെന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന പേര് എംഎസ് ധോണിയെന്നാവും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷറാണ് ധോണിയെന്ന് പറയാം. ഏത് സമ്മര്‍ദ്ദ ഘട്ടത്തിലും മനസ് പതറാത്ത അപൂര്‍വ്വ പ്രതിഭയാണ് ധോണി. പ്രത്യേകിച്ച് റണ്‍സ് പിന്തുടരുന്ന മത്സരങ്ങളില്‍. ധോണിയെ വീഴ്ത്താതെ ഇന്ത്യയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നതായിരുന്നു ഒരു സമയത്തെ അവസ്ഥ.

ധോണി ഒറ്റക്ക് നിന്ന് മത്സരം ജയിപ്പിച്ചത് നിരവധി തവണയാണ്. സമ്മര്‍ദ്ദം തൊട്ടുതീണ്ടാത്ത ബാറ്റ്‌സ്മാനാണ് ധോണിയെന്ന് പറയാം. 2011ലെ ഏകദിന ലോകകപ്പ് ഫൈനലിലെ വിജയ റണ്‍സ് സിക്‌സിലൂടെ നേടിയ ധോണിയുടെ മികവിനെ ഒരു ക്രിക്കറ്റ് പ്രേമിയും മറക്കില്ല. എന്നാല്‍ ധോണി മാത്രമാണോ ഫിനിഷറെന്ന നിലയില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് കൈയടി അര്‍ഹിക്കുന്നത്. അല്ലെന്ന് തന്നെ പറയാം. ഇന്ത്യയുടെ മൂന്ന് പേര്‍ക്കൂടി അതിന് അര്‍ഹരാണ്. ആരൊക്കെയാണെന്ന് നോക്കാം.

രോഹിത്തിന്റെ ടി20 അരങ്ങേറ്റത്തിന് 15 വര്‍ഷം, സഹകളിക്കാര്‍ ഇന്നെവിടെ?, ഒരാള്‍ പോലീസ്രോഹിത്തിന്റെ ടി20 അരങ്ങേറ്റത്തിന് 15 വര്‍ഷം, സഹകളിക്കാര്‍ ഇന്നെവിടെ?, ഒരാള്‍ പോലീസ്

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷര്‍മാരുടെ പട്ടികയില്‍ തീര്‍ച്ചയായും പരിഗണിക്കേണ്ട താരമാണ് യുവരാജ് സിങ്. മധ്യനിരയില്‍ ഇന്ത്യക്കായി നിരവധി മത്സരങ്ങള്‍ ഫിനിഷ് ചെയ്യാന്‍ യുവരാജിന് സാധിച്ചിട്ടുണ്ട്. 2000-2019 കാലയളവില്‍ ഇന്ത്യക്കായി ഫിനിഷറെന്ന നിലയില്‍ നിരവധി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായി.

പരിമിത ഓവറുകളില്‍ പ്രത്യേകിച്ച് റണ്‍സ് പിന്തുടരുമ്പോള്‍ യുവിയുടെ ഫിനിഷിങ് മികവ് വളരെ മികച്ചതായിരുന്നു. ഇന്ത്യ വിജയിച്ച റണ്‍ചേസുകളില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളിലൊരാളാണ് യുവി. 90 ഇന്നിങ്‌സില്‍ നിന്ന് 2580 റണ്‍സാണ് ഇന്ത്യ വിജയിച്ച ഏകദിന റണ്‍ചേസില്‍ യുവരാജ് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും 21 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഫിനിഷറെന്ന നിലയില്‍ വാഴ്ത്തപ്പെടാത്ത ഹീറോയാണ് യുവരാജ്.

T20 World Cup: ഓസ്‌ട്രേലിയയില്‍ എങ്ങനെ കളി ജയിക്കാം?, വിജയ രഹസ്യമുണ്ട്, ഒന്നല്ല മൂന്നെണ്ണം

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ഫിനിഷറെന്ന നിലയില്‍ ഇന്ത്യ മറന്ന് പോകാന്‍ പാടില്ലാത്ത പേരാണ് സുരേഷ് റെയ്‌നയുടേത്. ഐപിഎല്ലില്‍ മൂന്നാമനായാണ് റെയ്‌ന കസറിയതെങ്കില്‍ ഇന്ത്യന്‍ ടീമിന്റെ മധ്യനിരയിലാണ് റെയ്‌നക്ക് ശോഭിക്കാനായത്. ഫിനിഷറെന്ന നിലയില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനം തന്നെയാണ് റെയ്‌ന കാഴ്ചവെച്ചിട്ടുള്ളത്. ഇന്ത്യ വിജയിച്ച റണ്‍ചേസുകളില്‍ മികവ് കാട്ടാന്‍ റെയ്‌നക്കായിരുന്നു. 47 ഇന്നിങ്‌സില്‍ നിന്ന് 1532 റണ്‍സാണ് ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ നേടിയത്. അതും 69.63 ശരാശരിയില്‍. ഇതില്‍ രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടും. ഇന്ത്യന്‍ താരങ്ങളില്‍ വലിയ ആരാധകരെ സൃഷ്ടിച്ച താരങ്ങളിലൊരാളാണ് റെയ്‌നയെന്ന് പറയാം. ഫീല്‍ഡിങ്ങുകൊണ്ടും പാര്‍ട്ട് ടൈം സ്പിന്നുകൊണ്ടും ടീമിന്റെ വിജയ ശില്‍പ്പിമാരിലൊരാളാണ് റെയ്‌ന.

T20 World Cup 2022: ടി20യിലെ വമ്പന്മാര്‍, പക്ഷെ ഇത്തവണ ലോകകപ്പിനില്ല, നാല് പേരിതാ

അജയ് ജഡേജ

അജയ് ജഡേജ

1992-2000 കാലയളവില്‍ ഇന്ത്യക്കായി കസറിയ ഫിനിഷറാണ് അജയ് ജഡേജ. എന്നാല്‍ പല ആരാധകരും അജയ് ജഡേജയെന്ന ഫിനിഷറെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പറയാം. റണ്‍ചേസില്‍ അദ്ദേഹം ഗംഭീര മികവ് കാട്ടിയിരുന്നു. 1996ലെ ലോകകപ്പില്‍ പാകിസ്താനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ 25 പന്തില്‍ 45 റണ്‍സ് നേടിയത് അജയ് ജഡേജയുടെ പ്രധാന പ്രകടനങ്ങളിലൊന്നാണ്. ഇന്ത്യക്കായി 15 ടെസ്റ്റില്‍ നിന്ന് 576 റണ്‍സും 196 ഏകദിനത്തില്‍ നിന്ന് 5359 റണ്‍സുമാണ് അജയ് ജഡേജയുടെ സമ്പാദ്യം.

Story first published: Tuesday, September 20, 2022, 16:11 [IST]
Other articles published on Sep 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X