വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി കോപ്പിയടിച്ചത് അസ്ഹറിനെ! ഹെലികോപ്റ്റര്‍ ഷോട്ടിന്റെ ആദ്യ അവകാശി- വീഡിയോ വൈറല്‍

1996ലെ വീഡിയോയാണ് പ്രചരിക്കുന്നത്

ഹെലികോപ്റ്റര്‍ ഷോട്ടെന്നു കേള്‍ക്കുമ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്കു ആദ്യമെത്തുക ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പേരായിരിക്കും. ഇന്ത്യന്‍ കുപ്പായത്തില്‍ എത്രയെത്ര ഹെലികോപ്റ്റര്‍ ഷോട്ടുകളാണ് ധോണിയില്‍ നിന്നും നമ്മള്‍ കണ്ടിരിക്കുന്നത്. ഇന്ത്യന്‍ കുപ്പായത്തില്‍ മാത്രമല്ല ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവും പല തവണ അദ്ദേഹം വിജയകരമായി ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ പരീക്ഷിച്ചിട്ടുണ്ട്. ഇതോടെ ഹെലികോപ്റ്റര്‍ ഷോട്ടിന്റെ 'കുത്തകയും' ധോണിക്കു സ്വന്തമായി.

മറ്റു പല താരങ്ങളും ഈ ഷോട്ട് അനുകരിച്ചെങ്കിലും അദ്ദേഹത്തിന്റേതു പോലെ പെര്‍ഫക്ടായിരുന്നില്ല. എന്നാല്‍ ധോണിക്കും മുമ്പ് ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ കളിച്ചിട്ടുള്ള മറ്റൊരു ഇന്ത്യന്‍ താരമുണ്ട്. അത് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായാണ് അസ്ഹര്‍ വിലയിരുത്തപ്പെടുന്നത്. വളരെ അനായാസമായ ബാറ്റിങ് ശൈലിയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അപാരമായ ടൈമിങായിരുന്നു അസ്ഹറിനെ ഇതിനു സഹായിച്ചിരുന്നത്. ഗംഭീര ഫീല്‍ഡറും കൂടിയായിരുന്നു അദ്ദേഹം.

 1996ലെ മല്‍സരം

1996ലെ മല്‍സരം

1996ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ടെസ്റ്റില്‍ അസ്ഹര്‍ കളിച്ച ഹെലികോപ്റ്റര്‍ ഷോട്ടിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്‌നര്‍ക്കെതിരേയായിരുന്നു ഇത്. ടെസ്റ്റില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റം കൂടിയായിരുന്നു ഈ മല്‍സരം. കളിയില്‍ 77 ബോളില്‍ 18 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 109 റണ്‍സ് അസ്ഹര്‍ നേടിയിരുന്നു.
ഈ ടെസ്റ്റില്‍ അസ്ഹറില്‍ നിന്നും ഏറ്റവുമധികം തല്ലുവാങ്ങിയത് ക്ലൂസ്‌നറായിരുന്നു. ഒരോവറില്‍ അഞ്ചു ബൗണ്ടറികള്‍ അസ്ഹര്‍ അദ്ദേഹത്തിനെതിരേ പായിച്ചിരുന്നു.

 ഹെലികോപ്റ്റര്‍ ഷോട്ട്

ഹെലികോപ്റ്റര്‍ ഷോട്ട്

അഞ്ചു ബൗണ്ടറികള്‍ പറത്തിയ അതേ ഓവറില്‍ തന്നെയായിരുന്നു ക്ലൂസ്‌നര്‍ക്കെതിരേ അസ്ഹറിന്റെ ക്ലാസിക് ഹെലികോപ്റ്റര്‍ ഷോട്ട്. ആദ്യ രണ്ടു ബോളുകളിലും അസ്ഹര്‍ ബൗണ്ടറിയടിച്ചതോടെ മൂന്നാമത്തേത് യോര്‍ക്കറാണ് ക്ലൂസ്‌നര്‍ പരീക്ഷിച്ചത്. ലെങ്ത് മനസ്സിലാക്കിയ അസ്ഹര്‍ വലതു കാല്‍ അതിവേഗം ബോളിന്റെ ലൈനിലേക്കു കൊണ്ടു വന്ന ശേഷം ഹെലികോപ്റ്റര്‍ ഷോട്ട് തൊടുക്കുകയായിരുന്നു. മിഡ് വിക്കറ്റ് ഭാഗത്തു കൂടി ബോള്‍ അതിവേഗം ബൗണ്ടറി കടക്കുകയും ചെയ്തു.
എന്നാല്‍ ഇതേ ടെസ്റ്റിലെ രണ്ടാമിന്നിങ്‌സില്‍ അസ്ഹറിന്റെ വിക്കറ്റെടുത്ത് ക്ലൂസ്‌നര്‍ ഇതിനു പകരംവീട്ടി. 64 റണ്‍സിന് എട്ടു വിക്കറ്റുകളാണ് രണ്ടാമിന്നിങ്‌സില്‍ ഓള്‍റൗണ്ടര്‍ വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 14 ഓവറില്‍ 75 റണ്‍സ് വഴങ്ങിയെങ്കിലും ക്ലൂസ്‌നര്‍ക്കു വിക്കറ്റുണ്ടായിരുന്നില്ല.

ബുദ്ധിമുട്ടേറിയ ഷോട്ട്

ബുദ്ധിമുട്ടേറിയ ഷോട്ട്

കാണുമ്പോള്‍ സിംപിളാണെന്നു തോന്നാമെങ്കിലും കളിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഷോട്ടുകളിലാണ് ഹെലികോപ്റ്റര്‍ ഷോട്ട്. ഇതിനു വേണ്ടി കൈയും കണ്ണും തമ്മില്‍ അപാരമായ ഏകോപനം, അസാധാരണമായ ബാക്ക് ഹാന്റ് പവര്‍, ബോളിന്റെ ലെങ്ത് മുന്‍കൂട്ടിക്കാണാനുള്ള കഴിവ് എന്നിവയെല്ലാമുണ്ടെങ്കില്‍ മാത്രമേ ഹെലികോപ്റ്റര്‍ ഷോട്ട് അതിന്റെ പൂര്‍ണതയോടെ കളിക്കാന്‍ സാധിക്കൂ.

Story first published: Sunday, May 16, 2021, 12:37 [IST]
Other articles published on May 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X