വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യയില്‍ റോള്‍ മോഡലുകള്‍ അധികമില്ല, 2 പേര്‍ മാത്രം! ചൂണ്ടിക്കാട്ടി യുവരാജ്

മുന്‍ താരങ്ങള്‍ വളരെ അച്ചടക്കമുള്ളവരായിരുന്നു

മുംബൈ: നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ യുവതാരങ്ങള്‍ക്കു റോള്‍ മോഡലുകളാക്കാന്‍ പറ്റിയ കളിക്കാര്‍ അധികമില്ലെന്ന് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. എന്നാല്‍ മുന്‍ തലമുറയിലെ താരങ്ങള്‍ വളരെ അച്ചടക്കമുള്ളവരായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുടെ നിരയിലാണ് യുവിയുടെ സ്ഥാനം. കളിക്കളത്തിന് അകത്തു മാത്രമല്ല പുറത്തും യഥാര്‍ഥ പോരാളിയാണ് താനെന്നു അദ്ദേഹം തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

എന്തു കൊണ്ട് അങ്ങനെ? ക്രീസിലെ അസാധാരണ നില്‍പ്പ്.... കാരണം വെളിപ്പെടുത്തി സ്മിത്ത്എന്തു കൊണ്ട് അങ്ങനെ? ക്രീസിലെ അസാധാരണ നില്‍പ്പ്.... കാരണം വെളിപ്പെടുത്തി സ്മിത്ത്

ടീം ഇന്ത്യയെ സ്ലെഡ്ജ് ചെയ്യാന്‍ ഓസീസ് താരങ്ങള്‍ക്കു ഭയം! കാരണം ഒന്നു മാത്രം- ക്ലാര്‍ക്ക്ടീം ഇന്ത്യയെ സ്ലെഡ്ജ് ചെയ്യാന്‍ ഓസീസ് താരങ്ങള്‍ക്കു ഭയം! കാരണം ഒന്നു മാത്രം- ക്ലാര്‍ക്ക്

കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കെ അര്‍ബുദം ജീവിതത്തില്‍ വില്ലനായി മാറിയെങ്കിലും അതിനെ ദൃഢനിശ്ചയത്തോടെ തോല്‍പ്പിച്ച് കളിക്കളത്തിലേക്കു ശക്തമായ തിരിച്ചുവരവ് യുവി നടത്തിയിരുന്നു. ഇന്ത്യക്കു രണ്ടു ലോക കിരീടങ്ങള്‍ സമ്മാനിക്കുന്നതില്‍ ചുക്കാന്‍ പിടിച്ച അദ്ദേഹം കഴിഞ്ഞ വര്‍ഷം ക്രിക്കറ്റിനോടു വിട ചൊല്ലുകയായിരുന്നു.

സീനിയര്‍ താരങ്ങള്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ തുടങ്ങിയ ഇതിഹാസങ്ങള്‍ക്കൊപ്പം കളിച്ച താരം കൂടിയാണ് യുവരാജ്. തന്നേക്കാള്‍ സീനിയറായ ഇവരുടെ അച്ചടക്കവും കഴിവും വിജയതൃഷ്ണയും തന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ടെന്നു യുവി പറയുന്നു. വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ അവരെ സഹായിച്ചതും ഈ അച്ചടക്കവും ആത്മസമര്‍പ്പണവുമാണ്. എന്നാല്‍ ഇപ്പോള്‍ ടീമിലുള്ള യുവതാരങ്ങള്‍ സീനിയര്‍ താരങ്ങളെപ്പോലെ അച്ചടക്കമുള്ളവരല്ലെന്നു യുവി ചൂണ്ടിക്കാട്ടി. ഇന്‍സ്റ്റഗ്രാം ലൈവ് സെഷനിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രണ്ടു പേര്‍ മാത്രം

നിലവിലെ ഇന്ത്യന്‍ ടീമില്‍ പഴയ സീനിയര്‍ താരങ്ങളുമായി എല്ലാ കാര്യത്തിലും താരതമ്യം ചെയ്യാന്‍ സാധിക്കുന്നവര്‍ വെറും രണ്ടു പേര്‍ മാത്രമേയുള്ളൂവെന്ന് യുവി അഭിപ്രായപ്പെട്ടു. നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി, നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരാണ് ഈ രണ്ടു പേര്‍. യുവതാരങ്ങള്‍ക്കു റോള്‍ മോഡലുകളാക്കാന്‍ പറ്റിയ രണ്ടു താരങ്ങളും ഇവര്‍ മാത്രമാണെന്നും അദ്ദേഹം പറയുന്നു.

പെരുമാറ്റ രീതികള്‍

താനും രോഹിത്തുമെല്ലാം ദേശീയ ടീമിലേക്കു വരുമ്പോള്‍ തങ്ങളുടെ സീനിയര്‍ താരങ്ങളെല്ലാം വളരെ അച്ചടക്കമുള്ളവരായിരുന്നു. അക്കാലത്ത് സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള അസ്വസ്ഥതകളുമില്ലായിരുന്നു. താരങ്ങള്‍ തീര്‍ച്ചയായും പിന്തുടരേണ്ട ചില പെരുമാറ്റ രീതികളുണ്ട്. ആളുകളുമായി എങ്ങനെ സംസാരിക്കുന്നു, മീഡിയകളുമായി എങ്ങനെ സംസാരിക്കുന്നു എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്്. കാരണം ഇന്ത്യയുടെയും ക്രിക്കറ്റെന്ന ഗെയിമിന്റെയും അംബാസഡര്‍മാര്‍ കൂടിയാണ് താരങ്ങളെന്നും യുവി ചൂണ്ടിക്കാട്ടി.

കോലിയും രോഹിത്തും

ഇന്ത്യക്കു വേണ്ടി കളിക്കുമ്പോള്‍ നിങ്ങളുടെ പ്രതിച്ഛായയെക്കുറിച്ച് നന്നായി ശ്രദ്ധിക്കണമെന്നാണ് യുവതാരങ്ങളോടു തനിക്കു പറയാനുള്ളത്. നിലവിലെ ഇന്ത്യന്‍ ടീമിലെ ശേഷിച്ച രണ്ടു സിനീയര്‍ താരങ്ങള്‍ വിരാടും രോഹിത്തുമാണ്. ഇവര്‍ രണ്ടു പേരും മൂന്നു ഫോര്‍മാറ്റിലും കളിച്ചു കൊണ്ടിരിക്കുന്നു. മറ്റുള്ളവരെല്ലാം വന്നും പോയ്‌ക്കൊണ്ടിരിക്കുകയാണ്.
സീനിയര്‍ താരങ്ങള്‍ക്കു ഇപ്പോഴത്തെ തലമുറ വലിയ ബഹുമാനം നല്‍കുന്നില്ല. ആര്‍ക്കും ആരോടും എന്തും പറയാമെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇതു ശരിയല്ല. സീനിയര്‍ താരങ്ങള്‍ക്കു പുതിയ തലമുറ മതിയായ ബഹുമാനം നല്‍കണമെന്നും യുവി ആവശ്യപ്പെട്ടു.

Story first published: Wednesday, April 8, 2020, 9:57 [IST]
Other articles published on Apr 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X