വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബട്‌ലര്‍ മികച്ച താരം, എന്നാല്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ താരമല്ല- രോഹന്‍ ഗവാസ്‌കര്‍

മുംബൈ: സമീപകാലത്തായി ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ ടീമിന്റെ ബാറ്റിങ് നട്ടെല്ലായി മാറിയ താരമാണ് ജോസ് ബട്‌ലര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ബട്‌ലര്‍ ഇക്കഴിഞ്ഞ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലും ശ്രദ്ധേയ പ്രകടനമാണ് പുറത്തെടുത്തത്. ഇതോടെ പലരും ബട്‌ലറെ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വൈറ്റ് ബോള്‍ താരമെന്ന നിലയില്‍ വിശേഷിപ്പിച്ചു. എന്നാല്‍ ബട്‌ലര്‍ മികച്ച താരമാണെങ്കിലും ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വൈറ്റ് ബോള്‍ താരമെന്ന് ബട്‌ലറെ വിശേഷിപ്പിക്കാനാവില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം രോഹന്‍ ഗവാസ്‌കര്‍.

'നമ്മള്‍ പലര്‍ക്കും ഗോട്ട് പദവി നല്‍കാറുണ്ട്. മെസ്സി ഗോട്ടാണ്, പെലെ ഗോട്ടാണ്, മറഡോണ ഗോട്ടാണ്. എന്നാല്‍ ബട്‌ലറെ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്റ് താരമെന്ന വിശേഷിപ്പിച്ചാല്‍ എനിക്ക് അതിനോട് യോജിപ്പില്ല. 1970-80 കളിലായി മികച്ച ക്രിക്കറ്റ് താരങ്ങളെ സംഭാവന ചെയ്യാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റിനായിട്ടുണ്ട്. ബട്‌ലര്‍ മികച്ച താരമാണെന്നതില്‍ സംശയം വേണ്ട. എന്നാല്‍ അവന് റാങ്ക് നല്‍കുന്നതിനോട് എനിക്ക് യോജിപ്പില്ല. അവന്‍ ക്രിക്കറ്റ് മൈതാനത്ത് ചെയ്യുന്നത് ആസ്വദിക്കുക. അവന്‍ നമുക്ക് തരുന്ന ബാറ്റിങ് വെടിക്കെട്ട് കണ്ട് ആഹ്ലാദിക്കുക'-രോഹന്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

rohangavaskar

സാധാരണയായി ഫിനിഷറെന്ന നിലയില്‍ 5,6 സ്ഥാനങ്ങളിലാണ് കൂടുതലായും ബട്‌ലര്‍ എത്താറുള്ളത്. എന്നാല്‍ സമീപകാലത്തായി ബട്‌ലര്‍ ഇംഗ്ലണ്ടിനുവേണ്ടി ടോപ് ഓഡറില്‍ കളിക്കുന്നു. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ 44 പന്തില്‍ 77 റണ്‍സുമായി പുറത്താവാതെ നിന്ന് ബട്‌ലര്‍ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. ഓപ്പണറായി 51 ശരാശരിയും 157.73 എന്ന മികച്ച സ്‌ട്രൈക്കറേറ്റും ബട്‌ലര്‍ക്കുണ്ട്. എന്നാല്‍ ബട്‌ലറെ നിലവിലെ മികച്ച ഓപ്പണര്‍മാരുടെ പേരിനൊപ്പം താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്ന് രോഹന്‍ പറഞ്ഞു.

'രോഹിത് ശര്‍മ, ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് എന്നിവരെല്ലാം മികച്ച ഓപ്പണര്‍മാരാണ്. ഇവരെല്ലാം ദീര്‍ഘനാളായി ഓപ്പണറായി തിളങ്ങുന്നവരാണ്. എന്നാല്‍ ബട്‌ലര്‍ ഓപ്പണറെന്ന നിലയില്‍ തുടങ്ങിയിട്ടേ ഉള്ളു. അത് അദ്ദേഹത്തിന്റെ പ്രകടനത്തിനെ ബാധിക്കുന്ന ഒന്നല്ലെങ്കിലും താരതമ്യം ചെയ്യേണ്ട ആവിശ്യമില്ല'- രോഹന്‍ കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ബട്‌ലര്‍. അവസാന സീസണിലും ഗംഭീര പ്രകടനം പുറത്തെടുത്ത ബട്‌ലര്‍ ഇത്തവണയും ഏറെ പ്രതീക്ഷ നല്‍കുന്നു.

Story first published: Wednesday, September 16, 2020, 14:55 [IST]
Other articles published on Sep 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X