For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്ത് ചുരണ്ടല്‍ സംഭവത്തില്‍ പങ്കില്ല!! സ്മിത്തിന്റെ വെളിപ്പെടുത്തല്‍... ഏറ്റെടുക്കാന്‍ കാരണം ഇതാണ്

ഒരു വര്‍ഷത്തെ വിലക്ക് നേരിടുകയാണ് മുന്‍ നായകന്‍

By Manu

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു പന്ത് ചുരണ്ടല്‍ വിവാദം. കേപ്്ടൗണില്‍ ഈ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതിനു മൂന്നു താരങ്ങള്‍ കുടുങ്ങുകയായിരുന്നു. ഓസീസ് ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ഓപ്പണറായിരുന്ന കാമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരാണ് തെറ്റുകാരെന്നു കണ്ടെത്തിയത്. ബാന്‍ക്രോഫ്റ്റിനെ ഒമ്പതു മാസത്തേക്കും മറ്റു രണ്ടു പേരെ ഒരു വര്‍ഷത്തേക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കുകയായിരുന്നു.

1

വിലക്കിന്റെ കാലാവധി തീരാന്‍ ഇനിയും കുറച്ച് മാസങ്ങള്‍ ബാക്കിനില്‍ക്കെ സംഭവത്തില്‍ താന്‍ തീര്‍ത്തും നിരപരാധിയാണെന്ന് സ്മിത്ത് വ്യക്തമാക്കി. കേപ് ടൗണ്‍ ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിച്ചത് തന്റെ അറിവോടെയല്ലെന്നും അത്തരമൊരു ഗൂഡാലോചന നടന്നിട്ടുണ്ടെങ്കില്‍ അതില്‍ പങ്കാളിയല്ലെന്നും സ്മിത്ത് വ്യക്തമാക്കി. ടീമിന്റെ ക്യാപ്റ്റനായിട്ടു കൂടി അത്തരമൊരു സംഭവം തടയാന്‍ സാധിക്കാത്തതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 29നു ശേഷം ആദ്യമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്മിത്ത്.

അന്നു അങ്ങനെയൊരു സംഭവം നടക്കാന്‍ പോവുമ്പോള്‍ തടയാന്‍ കഴിയാതിരുന്നത് നായകനെന്ന നിലയില്‍ തന്റെ പരാജയമാണ്. അരുത്താത് എന്തോ നടക്കാന്‍ പോവുന്നതായി ടെസ്റ്റിനിടെ ഡ്രസിങ് റൂമില്‍ വച്ചു തോന്നിയിരുന്നു. അതു പോലെ തന്നെ കളിയില്‍ സംഭവിക്കുകയും ചെയ്തയായി സ്മിത്ത് വിശദമാക്കി. വിലക്ക് നേരിട്ട ശേഷമാധ്യമങ്ങൡ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം.

Story first published: Friday, December 21, 2018, 16:40 [IST]
Other articles published on Dec 21, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+