Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തല്‍ക്കാലം ഇന്ത്യന്‍ ടീമിന്റെ കോച്ചാകാനില്ല: ഗാംഗുലി

വിരാട് കോലി ക്യാപ്റ്റന്‍, സൗരവ് ഗാംഗുലി കോച്ച് - ധോണി യുഗത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇങ്ങനെ ഒരു കാഴ്ച കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. കോലിയുടെ സ്വഭാവത്തിന് ചേര്‍ന്ന കോച്ചായിരിക്കും ഗാംഗുലി. ആക്രമണ സ്വഭാവം എന്താണെന്ന് ഇന്ത്യന്‍ ക്രിക്കറ്റിന് കാണിച്ചുതന്നത് ഗാംഗുലിയാണ്. ഗാംഗുലി കോച്ചും കോലി ക്യാപ്റ്റനുമായാല്‍ പിന്നെ ഇന്ത്യന്‍ കളിക്കാരെ സ്ലെഡ്ജ് ചെയ്യാന്‍ ഒരാളും ധൈര്യപ്പെടില്ല എന്ന് വരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നവര്‍ പറയുന്നു.

എന്നാല്‍ ഈ കാഴ്ച തല്‍ക്കാലം കാണാന്‍ കിട്ടുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കേണ്ട. ഇന്ത്യന്‍ ടീമിന്റെ കോച്ചാകാനുള്ള ഒരു അവസ്ഥയിലല്ല താനെന്നാണ് സൗരവ് ഗാംഗുലി പറയുന്നത്. താനിപ്പോള്‍ ക്രിക്കറ്റ് ഭരണാധികാരിയാണ് - ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടായ ഗാംഗുലി പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ കോച്ചെന്ന സ്ഥാനവും ഇതും ഒരുമിച്ച് പോകില്ല. അതുകൊണ്ട് തന്നെ തല്‍ക്കാലം കോച്ചാകാന്‍ താനില്ല.

ganguly

ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്തെത്താനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഗാംഗുലി കൃത്യമായ ഉത്തരം പറഞ്ഞില്ല. അത്തരം കാര്യങ്ങള്‍ തനിക്ക് ഇപ്പോള്‍ അറിയില്ല. ക്രിക്കറ്റ് ഭരണത്തിലേക്ക് താന്‍ ഇപ്പോള്‍ എത്തിയതേ ഉള്ളൂ. തന്റെ കഴിവിനാകും വിധം അത് ഭംഗിയായി നടത്തിക്കൊണ്ടുപോകാനാണ് ശ്രമം. ഇപ്പോഴെന്ത് നടക്കുന്നു എന്നതിനെക്കുറിച്ചാണ് താന്‍ ചിന്തിക്കുന്നത്. ഭാവിയില്‍ അങ്ങനെയൊന്നും ആകില്ല എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല.

Story first published: Thursday, February 4, 2016, 17:26 [IST]
Other articles published on Feb 4, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+