Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി10ല്‍ പുതിയ ചാംപ്യന്‍മാര്‍... കിരീടം വാരിയേഴ്‌സിന്, അഫ്രീഡിയുടെ ടീമിനെ തുരത്തി

പൊരുതാനാവാതെ പാഖ് തൂൺസ് | Oneindia Malayalam

ഷാര്‍ജ: ടി20 ക്രിക്കറ്റിന്റെ ഗ്ലാമറിനു ഭീഷണുയുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ടി10 ലീഗിന്റെ രണ്ടാം സീസണിന് യുഎയില്‍ കൊടിയിറങ്ങി. നിരവധി ത്രില്ലിങ് പോ്‌രാട്ടം കണ്ട ടൂര്‍ണമെന്റില്‍ നോര്‍ത്തേണ്‍ വാരിയേഴ്‌സാണ് കിരീടം ചൂടിയത്. ഫൈനലില്‍ പാകിസ്താന്റെ മുന്‍ ഇതിഹാസ താരം ഷാഹിദ് അഫ്രീഡി നയിച്ച പാഖ്തൂണ്‍സിനെ വെസ്റ്റ് ഇന്‍ഡീസ് താരം ഡാരന്‍ സമിയുടെ വാരിയേഴ്‌സ് തകര്‍ത്തുവിടുകയായിരുന്നു.

22 റണ്‍സിനാണ് കലാശക്കളിയില്‍ വാരിയേഴ്‌സ് പാഖ്തൂണ്‍സിനെ തകര്‍ത്തത്. വാരിയേഴ്‌സിന്റെ കന്നി ടി10 ലീഗ് കിരീടവിജയം കൂടിയാണിത്. കഴിഞ്ഞ സീസണിലെ ജേതാക്കളായ കേരള നൈറ്റ്‌സ് ഇത്തവണ നേരത്തേ പുറത്തായിരുന്നു.

വാരിയേഴ്‌സിന് മികച്ച സ്‌കോര്‍

വാരിയേഴ്‌സിന് മികച്ച സ്‌കോര്‍

ടോസ് ലഭിച്ച പാഖ്തൂണ്‍സ് നായകന്‍ അഫ്രീഡി എതിരാളികളെ ബാറ്റിങിന് അയക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് വാരിയേഴ്‌സ് തകര്‍ത്തടിച്ചു. 10 ഓവറില്‍ മൂന്നു വിക്കറ്റിന് 140 റണ്‍സ് അവര്‍ അടിച്ചെടുത്തു. റോമെന്‍ പവെലിന്റെ (61*) ഇന്നിങ്‌സാണ് വാരിയേഴ്‌സിന് കരുത്തായത്. 25 പന്തില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു പവെലിന്റെ ഇന്നിങ്‌സ്. ആന്ദ്രെ റസ്സല്‍ (12 പന്തില്‍ 38) മികച്ച പിന്തുണയാണ് നല്‍കിയത്.

പൊരുതാനാവാതെ പാഖ്തൂണ്‍സ്

60 പന്തില്‍ 140 റണ്‍സ് നേടുകയെന്നത് ഒരിക്കലും എളുപ്പമല്ല. ചേസിങില്‍ പാഖ്തൂണ്‍സ് ശരിക്കും പതറുകയും ചെയ്തു. ഏഴു വിക്കറ്റിന് 118 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. 18 പന്തില്‍ നാലു സിക്‌സറും രണ്ടു ബൗണ്ടറികളുമുള്‍പ്പെടെ 37 റണ്‍സെടുത്ത ആന്ദ്രെ ഫ്‌ളെച്ചറാണ് ടോപ്‌സ്‌കോറര്‍.
26 റണ്‍സെടുത്ത ഷഫീഖുള്ള ഷഫീഖാണ് ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. ക്യാപ്റ്റന്‍ അഫ്രീഡി ഏഴു പന്തില്‍ രണ്ടു സിക്‌സറുകളോടെ 17 റണ്‍സെടുത്ത് പുറത്തായി.

നിരാശപ്പെടുത്തി കേരളം

പ്രഥമ സീസണിലെ ചാംപ്യന്‍മാരായ കേരളം ഇത്തവണ നിരാശാജനകമായ പ്രകടനമാണ് നടത്തിയത്. നാലു ടീമുകളുള്‍പ്പെട്ട ഗ്രൂപ്പില്‍ മൂന്നാംസ്ഥാനത്താണ് കേരളം ഫിനിഷ് ചെയ്തത്. പിന്നീട് നടന്ന് സൂപ്പര്‍ ലീഗില്‍ കേരളം ഏഴാംസ്ഥാനത്തേക്കും കേരളം പിന്തള്ളപ്പെട്ടു.
ഇയോന്‍ മോര്‍ഗന്‍ നയിച്ച കേരള ടീമില്‍ മികച്ച ചില താരങ്ങളുണ്ടായിരുന്നു. വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനെക്കൂടാതെ കിരോണ്‍ പൊള്ളാര്‍ഡ്, ടോം കറെന്‍, ഇമ്രാന്‍ നസീര്‍, ഉപുല്‍ തരംഗ, വെയ്ന്‍ പാര്‍നെല്‍, ജോണി ബെയര്‍സ്‌റ്റോ എന്നീ ഒറ്റയ്ക്കു മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ള കളിക്കാര്‍ കേരളത്തിനൊപ്പമായിരുന്നു.

Story first published: Monday, December 3, 2018, 11:28 [IST]
Other articles published on Dec 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+