ഇന്ത്യയുടെ ലോകകപ്പ് ടീം... ഒരാള്‍ക്കു പോലും സ്ഥാനമുറപ്പില്ല!! ഞെട്ടിച്ച് രോഹിത് ശര്‍മ

സിഡ്‌നി: ജൂണില്‍ ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള തയ്യാറെടുപ്പാണ് ടീം ഇന്ത്യക്കു ഇനിയുള്ള മല്‍സരങ്ങള്‍. ലോക റാങ്കിങില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യ ഇപ്പോള്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര മാത്രമേ ഇന്ത്യ നഷ്ടപ്പെടുത്തിയിട്ടുള്ളൂ.
നിലവിലെ ഇന്ത്യന്‍ ടീമിലുള്ള പകുതിയിലേറെ പേരും ലോകകപ്പ് സംഘത്തില്‍ സ്ഥാനം ഏറക്കുറെ ഉറപ്പാക്കിയവരാണ്. എന്നാല്‍ ഇങ്ങനെയാരു നിഗമനം ഇപ്പോള്‍ തന്നെ സ്വീകരിക്കുന്നതിനോട് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു അത്ര യോജിപ്പില്ല.

ഒരാളും സ്ഥാനമുറപ്പാക്കിയിട്ടില്ല
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഒരാള്‍ പോലും സ്ഥാനമുറപ്പാക്കിയിട്ടില്ലെന്ന് രോഹിത് വ്യക്തമാക്കി. ഓസ്‌ട്രേലിയക്കെതിരേ ശനിയാഴ്ച ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകകപ്പിന് ഇംഗ്ലണ്ടിലേക്കുള്ള ഫ്‌ളൈറ്റില്‍ ഞങ്ങളില്‍ ആര്‍ക്കും സ്ഥാനമുറപ്പില്ല. എല്ലാവരും മികച്ച ഫോമില്‍ ഇനിയുള്ള മല്‍സരങ്ങളിള്‍ കളിച്ചേ തീരൂ. ലോകകപ്പിന് തങ്ങള്‍ തയ്യാറാണെന്ന് ടീമിലെ ഓരോ താരവും തുടര്‍ച്ചയായ മികച്ച പ്രകടനനത്തിലൂടെയാണ് തെളിയിക്കേണ്ടതെന്നും ഹിറ്റ്മാന്‍ വിശദമാക്കി.

രണ്ടോ, മൂന്നോ മാറ്റങ്ങള്‍
നിലവിലെ ഇന്ത്യന്‍ ടീമിലെ എല്ലാവരും നല്ല പ്രകടനം തന്നെ നടത്തിക്കൊണ്ടിരിക്കുന്നതിനാല്‍ ലോകകപ്പില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് രോഹിത് പറഞ്ഞു. ചിലപ്പോള്‍ രണ്ടോ മൂന്നോ മാറ്റങ്ങള്‍ മാത്രമേ ലോകകപ്പിനുള്ള സംഘത്തില്‍ ഉണ്ടാവാന്‍ ഇടയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകകപ്പിനു മുമ്പ് ചില താരങ്ങള്‍ക്കു പരിക്കേല്‍ക്കാനിടയുണ്ട്. അവര്‍ക്കു പകരക്കാരായി ചിലര്‍ ടീമിലെത്താനും ഇടയുണ്ട്. എന്നാല്‍ ടീമില്‍ അടിമുടിയൊരു മാറ്റം വരാന്‍ സാധ്യതയില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ഇനിയുള്ള മാസങ്ങളില്‍ ഓരോ താരത്തിന്റെയും പ്രകടനം ടീം സെലക്ഷനില്‍ നിര്‍ണായകമാവുമെന്നും രോഹിത് ചൂണ്ടിക്കാട്ടി.

ധോണി വഴികാട്ടി
മുന്‍ നായകനും വെറ്ററന്‍ താരവുമായ എംഎസ് ധോണിയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്ന് രോഹിത് പറഞ്ഞു. ടീമിനെയാകെ ശാന്തമാക്കാന്‍ കഴിവുള്ള താരമാണ് ധോണി. അദ്ദേഹം ടീമിലുണ്ടെങ്കില്‍ ഇത് ക്യാപ്റ്റനും ഏറെ ഗുണം ചെയ്യും. മാത്രമല്ല ഫിനിഷറായും ടീമിനെ സഹായിക്കാന്‍ ധോണിക്കാവും.
നിരവധി മല്‍സരങ്ങള്‍ തന്റെ ഫിനിഷിങ് പാടവത്തിലൂടെ ധോണി ഇന്ത്യയെ ജയിപ്പിച്ചിട്ടുണ്ട്. തീര്‍ച്ചയായും ധോണിയുടെ സാന്നിധ്യം ഇനിയും ടീമിന് ആവശ്യമാണെന്നും ഹിറ്റ്മാന്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications