T20 World Cup: ടോപ് ത്രീയില്‍ കോലി വേണ്ട!, പകരം അവന്‍ വരണം, സെവാഗിന്റെ മാസ്റ്റര്‍പ്ലാന്‍

മുംബൈ: ടി20 ലോകകപ്പിനുള്ള മുന്നൊരുക്കത്തിലാണ് ടീമുകളെല്ലാം. ഒക്ടോബറില്‍ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് അഭിമാന ലോകകപ്പാണ് വരാനിരിക്കുന്നത്. 2021ലെ ലോകകപ്പില്‍ ഇന്ത്യ തീര്‍ത്തും നിറം മങ്ങിയിരുന്നു. സെമി പോലും കാണാനായില്ലെന്ന് മാത്രമല്ല ലോകകപ്പ് ചരിത്രത്തിലാദ്യമായി പാകിസ്താനോട് തോല്‍ക്കുകയും ചെയ്തു. അതും 10 വിക്കറ്റിന്റെ വമ്പന്‍ തോല്‍വി.

ഇത്തണ ഇതിനെല്ലാം പ്രായശ്ചിത്തം ചെയ്ത് ഇന്ത്യക്ക് ഗംഭീര തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. നയിക്കാന്‍ രോഹിത് ശര്‍മ എത്തുമ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. എന്നാല്‍ അതിലേറെ ആശങ്കകളും ഇന്ത്യക്ക് മുന്നിലുണ്ട്. പ്രധാന പ്രശ്‌നം ടോപ് ത്രീയില്‍ ആരൊക്കെയെന്നതാണ്. സീനിയോരിറ്റി പരിഗണിക്കുമ്പോള്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവരാണ് എത്താന്‍ സാധ്യത. എന്നാല്‍ ഈ കൂട്ടുകെട്ടിന് പ്രശ്‌നങ്ങളേറെ.

'എന്തൊരു ഷോട്ടിത്', കണ്ണു തള്ളിക്കും, ദില്‍ സ്‌കൂപ്പ് മുതല്‍ എബിഡി സ്വീപ്പ് വരെ, ഏതാണ് ബെസ്റ്റ്?'എന്തൊരു ഷോട്ടിത്', കണ്ണു തള്ളിക്കും, ദില്‍ സ്‌കൂപ്പ് മുതല്‍ എബിഡി സ്വീപ്പ് വരെ, ഏതാണ് ബെസ്റ്റ്?

ഇപ്പോഴിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ടോപ് ത്രീയെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. മുന്‍ ഇന്ത്യന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയെ ഒഴിവാക്കിയാണ് സെവാഗ് ടോപ് ത്രീയെ തിരഞ്ഞെടുത്തത്. ഓപ്പണിങ്ങിലേക്ക് ഇഷാന്‍ കിഷന്‍ എത്തണമെന്നാണ് സെവാഗിന്റെ അഭിപ്രായം. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ളവനാണ്. സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനങ്ങളെല്ലാം മികച്ചതുമായിരുന്നു.

സഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാ

'വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ കാര്യത്തില്‍ ഇന്ത്യ ശ്രദ്ധിക്കേണ്ടതായുണ്ട്. വ്യക്തിപരമായ അഭിപ്രായത്തില്‍ ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവര്‍ ആവണം ഇന്ത്യയുടെ ടോപ് ത്രീ. ഇടത് - വലത് കൈ കൂട്ടുകെട്ടുവേണം. രോഹിത്തിനൊപ്പം ഇഷാന്‍ ഓപ്പണറാവാം. രാഹുലിനൊപ്പം ഇഷാന്‍ ഓപ്പണറായാല്‍ ടി20 ലോകകപ്പിലത് കൂടുതല്‍ ആവേശകരമാവും'- സോണി സ്‌പോര്‍ട്‌സിനോട് സംസാരിക്കവെ സെവാഗ് പറഞ്ഞു.

അതിവേഗം റണ്‍സുയര്‍ത്താന്‍ ആരെന്നതാണ് ചോദ്യം. നായകനെന്ന നിലയില്‍ രോഹിത്തിന് വിക്കറ്റ് കാത്ത് ടീം സ്‌കോറിനെ മുന്നോട്ട് കൊണ്ടുപോകേണ്ടതായുണ്ട്. രാഹുല്‍ 20 ഓവറും കളിക്കാന്‍ കെല്‍പ്പുള്ള താരമാണെങ്കിലും നിലയുറപ്പിക്കാന്‍ ആദ്യം കുറച്ച് പന്തുകള്‍ വേണ്ടിവരും. ഇതോടെ പവര്‍പ്ലേ മുതലാക്കാനാവാത്ത സാഹചര്യം ഉണ്ടാവും. കോലിയുടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രകടന കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നതല്ല.

എന്നാല്‍ കോലിയെപ്പോലെ അനുഭവസമ്പന്നനായ താരത്തെ മാറ്റിനിര്‍ത്താന്‍ ഇന്ത്യ തയ്യാറായേക്കില്ല. ഓസ്‌ട്രേലിയയില്‍ മികച്ച ബാറ്റിങ് കണക്കുകള്‍ കോലിക്ക് അവകാശപ്പെടാനാവും. മുന്‍ നായകന്‍ കൂടിയായ കോലിയെ തഴയാനുള്ള സാധ്യത വളരെ കുറവാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഇംഗ്ലണ്ട് പര്യടനത്തിലാണ് നിലവില്‍ ഇന്ത്യ. ഇവിടെ ടെസ്റ്റിന് ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന, ടി20 പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്.

ഇതിലെ കോലിയുടെ പ്രകടനം നിര്‍ണ്ണായകമാവും. ഓസ്‌ട്രേലിയയിലേതിന് സമാനമായി വേഗവും ബൗണ്‍സും നിറഞ്ഞ പിച്ചാണ് ഇംഗ്ലണ്ടിലേത്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടില്‍ തിളങ്ങി ഫോമിലേക്കെത്തിയാല്‍ കോലിക്കും ഇന്ത്യക്കും അത് വലിയ ആത്മവിശ്വാസം നല്‍കും. കോലി ഇടവേളയെടുത്ത് മാനസിക ആരോഗ്യം വീണ്ടെടുത്ത് തിരിച്ചെത്തണമെന്ന് രവി ശാസ്ത്രി അടക്കം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കോലി ഇതിന് തയ്യാറായിട്ടില്ല.

സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍, പക്ഷെ ഒരു തവണ പോലും ഒന്നാം റാങ്ക് ലഭിച്ചില്ല, അഞ്ച് പേരിതാ

ലോകകപ്പിലെ ഇന്ത്യയുടെ താരനിര സൂപ്പറാണെങ്കിലും ഫോമാണ് പ്രശ്‌നം. രോഹിത് ശര്‍മ, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം മോശം ഫോമിലാണ്. അവസാന ഐപിഎല്ലില്‍ ഇവര്‍ക്കൊന്നും കാര്യമായ പ്രകടനം നടത്താനായില്ല. സൂര്യകുമാര്‍ യാദവ് അയര്‍ലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ ഗോള്‍ഡന്‍ ഡെക്കായിരുന്നു. ജസ്പ്രീത് ബുംറയുടെ പേസാക്രമണത്തിന് മൂര്‍ച്ചക്കുറവുമുണ്ട്.

ആശങ്കകളേറെയാണെങ്കിലും ഇതിനെല്ലാം പരിഹാരം കാണാന്‍ കെല്‍പ്പുള്ള രാഹുല്‍ ദ്രാവിഡ് എന്ന മികച്ച പരിശീലകന്‍ ഇന്ത്യക്കൊപ്പമുണ്ട്. ഇന്ത്യയുടെ ടി20 ലോകകപ്പില്‍ ഇതിനോടകം സ്ഥാനം ഉറപ്പിച്ചവര്‍ 10 പേരോളമുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിലെ പ്രകടനത്തിനനുസരിച്ച് വലിയ പൊളിച്ചെഴുത്ത് ഇന്ത്യ ടീമില്‍ വരുത്താന്‍ സാധ്യതയുണ്ട്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, June 28, 2022, 13:20 [IST]
Other articles published on Jun 28, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X