Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് മാലിക്ക്... ലോകകപ്പില്‍ കിരീട ഫേവറിറ്റില്ല!! എല്ലാവരും പതറും

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് മാലിക്ക്

ലാഹോര്‍: ഐസിസിയുടെ ഏകദിന ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. മെയ് അവസാനത്തോടെയാണ് ലോകകപ്പിനു ഇംഗ്ലണ്ടില്‍ തുടക്കമാവുന്നത്. ലോക ഒന്നാം റാങ്കുകാരും ആതിഥേയരുമായ ഇംഗ്ലണ്ടാണ് കിരീട സാധ്യതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളും ആതിഥേയരെന്ന ആനുകൂല്യവുമാണ് അവരുടെ സാധ്യത വര്‍ധിപ്പിച്ചത്. ഇംഗ്ലണ്ടിനെക്കൂടാതെ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, മുന്‍ വിജയികളായ ഇന്ത്യ എന്നിവര്‍ക്കും സാധ്യത കല്‍പ്പിക്കപ്പെടുന്നു.

എന്നാല്‍ ലോകകപ്പില്‍ ഒരു ടീമും കിരീടഫേവറിറ്റുകളെന്ന് അഭിപ്രായപ്പെട്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും വെറ്ററന്‍ ഓള്‍റൗംണ്ടറുമായ ഷുഐബ് മാലിക്ക്. മേയ് 30ന് ട്രെന്റ് ബ്രിഡ്ജില്‍ മുന്‍ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസുമായാണ് ലോകകപ്പില്‍ പാകിസ്താന്റെ ആദ്യ പോരാട്ടം.

എല്ലാവരും മികച്ച ടീമുകള്‍

എല്ലാവരും മികച്ച ടീമുകള്‍

ലോകകപ്പില്‍ അണിനിരക്കുന്ന ടീമുകളെന്നാം കേമന്‍മാരാണെന്ന് മാലിക്ക് ചൂണ്ടിക്കാട്ടി. എല്ലാവരും ഒരുപോലെ മികച്ചവരാണ്. അതുകൊണ്ടു തന്നെ ഫേവറിറ്റെന്നു ആരെയും വിശേഷിപ്പിക്കാന്‍ സാധിക്കില്ല. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ എല്ലാ ടീമുകളും പതറാന്‍ സാധ്യതയുണ്ട്.
കാലാവസ്ഥയും നിര്‍ണായകമാവും. മഴ പല ടീമുകള്‍ക്കും ചില ദിവസം വില്ലനായി മാറാനുള്ള സാധ്യത കൂടുതലാണെന്നും കരിയറിലെ അവസാനത്തെ ലോകകപ്പ് കളിക്കാനൊരുങ്ങുന്ന മാലിക്ക് അഭിപ്രായപ്പെട്ടു.

വിമര്‍ശനങ്ങള്‍ കാര്യമാക്കാറില്ല

വിമര്‍ശനങ്ങള്‍ കാര്യമാക്കാറില്ല

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി അത്ര മികച്ച ഫോമില്‍ അല്ലെങ്കിലും വിമര്‍ശനങ്ങളെ താന്‍ കാര്യമാക്കാറില്ലെന്നു മാലിക്ക് പറഞ്ഞു. ലോകകപ്പിനിടെ താനുള്‍പ്പെടെയുള്ള കളിക്കാരുടെ മുന്‍ പ്രകടനങ്ങളെ വിമര്‍ശകര്‍ പോസ്റ്റ്‌മോര്‍ട്ട് ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം വ്യക്തമാക്കി.
2018ന്റെ തുടക്കം മുതല്‍ മാലിക്കിന്റെ കരിയര്‍ ഗ്രാഫ് താഴേയ്ക്കാണ്. ബാറ്റിങ് ശരാശരി 29.21 ആയി കുറയുകയും സ്‌ട്രൈക്ക് റേറ്റ് 77.62ലേക്കു വീഴുകയും ചെയ്തിരുന്നു. മാത്രമല്ല ഇംഗ്ലണ്ടില്‍ മാലിക്കിന്റെ റെക്കോര്‍ഡും മോശമാണ്. 23 ഇന്നിങ്‌സുകൡ നിന്നും വെറും 13.63 ആണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. ഒരു കളിയില്‍ മാത്രമേ താരത്തിന് 50നു മുകളില്‍ നേടാനായിട്ടുള്ളൂ.

പാക് മാധ്യമങ്ങളെ ശ്രദ്ധിക്കാറില്ല

പാക് മാധ്യമങ്ങളെ ശ്രദ്ധിക്കാറില്ല

പാകിസ്താന്‍ മാധ്യമങ്ങളെ ശ്രദ്ധിക്കാറില്ല. അതുകൊണ്ടു തന്നെ അവര്‍ എന്താണ് പറയുന്നത് എന്നത് തന്നെ അലട്ടാറുമില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നത് താന്‍ ലോകപ്പ് ടീമിന്റെ ഭാഗമാണെന്നതും കരിയറിലെ അവസാന ടൂര്‍ണമെന്റായിരിക്കും ഇതെന്നതുമാണ്. ടീമിന് കഴിവിന്റെ പരമാവധി നല്‍കാനാണ് ലോകകപ്പില്‍ ശ്രമിക്കുക. നേരത്തേയും ടീമിനു വേണ്ടിയാണ് താന്‍ കളിച്ചിട്ടുള്ളതെന്നും അദ്ദേഹം വിശദമാക്കി.

Story first published: Monday, April 22, 2019, 12:27 [IST]
Other articles published on Apr 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+