വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കു വേണം മറ്റൊരു സ്റ്റോക്‌സിനെ, ഉണ്ടെങ്കില്‍ ഒരു ടീമിനും തോല്‍പ്പിക്കാനാവില്ല!- ഇര്‍ഫാന്‍

ഉജ്ജ്വല പ്രകടനമാണ് സ്റ്റോക്‌സ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്

ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെ പുകഴ്ത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ഇംഗ്ലണ്ടിനായി ഗംഭീര പ്രകടനമാണ് സ്റ്റോക്‌സ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ജയത്തിനു ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നു. ഓരോ സെഞ്ച്വഫിയിയും ഫിഫ്റ്റിയുമായി ബാറ്റിങില്‍ കസറിയ സ്‌റ്റോക്‌സ് മൂന്നു വിക്കറ്റെടുത്ത് ബൗളിങിലും മിന്നിയിരുന്നു. മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഐസിസിയുടെ ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ ഒന്നാമതെത്തുകയും ചെയ്തിരുന്നു.

സ്‌റ്റോക്‌സിനെപ്പോലൊരു ഓള്‍റൗണ്ടറെയാണ് ടീം ഇന്ത്യക്കു വേണ്ടതെന്നു ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു. അതുപോലെയൊരു ഓള്‍റൗണ്ടര്‍ സംഘത്തിലുണ്ടെങ്കില്‍ ഇന്ത്യയെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ തോല്‍വിയറിയില്ല

ടീം ഇന്ത്യയിലേക്കു സ്റ്റോക്‌സിനെപ്പോലെ എല്ലാം തികഞ്ഞ ഒരു റൗണ്ടര്‍ വരികയാണെങ്കില്‍ എതിര്‍ ടീമുകളുടെ കാര്യം അവതാളത്തിലാവും. ലോകത്തെവിടെ വച്ച് മല്‍സരം സംഘടിപ്പിച്ചാലും അപ്പോള്‍ ഇന്ത്യയെ കീഴടക്കാന്‍ ഒരു ടീമിനും സാധിക്കില്ലെന്നും ഇര്‍ഫാന്‍ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.
വിദേശ പര്യടനങ്ങളില്‍ നമ്മള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്റ്റോക്‌സിനെപ്പോലൊരു ഓള്‍റൗണ്ടര്‍ സഹായിക്കുമെന്നും ഇര്‍ഫാന്‍ പറയുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിലെ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറെന്നു പറയാവുന്നത് ഹാര്‍ദിക് പാണ്ഡ്യ മാത്രമാണ്.

പുകഴ്ത്തി ബിഷപ്പും

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ ഓള്‍റൗണ്ട് പ്രകടനത്തിനു ശേഷം സ്റ്റോക്‌സിനെ വെസ്ഫ്ഫ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസ താരം ഇയാന്‍ ബിഷപ്പ് വാനോളം പുകഴ്ത്തിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 487 മിനിറ്റുകള്‍ ക്രീസില്‍ ചെലവിട്ട് സ്റ്റോക്‌സ് 356 പന്തുകള്‍ നേരിട്ടു. തുടര്‍ന്ന് റൗണ്ട് ദി വിക്കറ്റായി വളരെ അഗ്രസീവായി 11 ഓവര്‍ ബൗള്‍ ചെയ്തു. രണ്ടാമിന്നിങ്‌സില്‍ 57 പന്തില്‍ 78 റണ്‍സ് അടിച്ചെടുത്തു. പിന്നീട് വളരെ അഗ്രസീവായി 14.4 ഓവര്‍ ബൗള്‍ ചെയ്യുകയും ചെയ്തു. അടുത്ത തവണ നിങ്ങള്‍ ക്ഷീണിരതായി തോന്നുമ്പോള്‍ ഇതേക്കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നാണ് ബിഷപ്പ് ട്വിറ്ററില്‍ കുറിച്ചത്.

ഇംഗ്ലണ്ടിന്റെ ഹീറോ

ആദ്യ ടെസ്റ്റില്‍ വിന്‍ഡീസിനോട് തോറ്റതിനാല്‍ മൂന്നു മല്‍സരങ്ങളുടെ പരമ്പര നഷ്ടമാവാതിരിക്കാന്‍ രണ്ടാംടെസ്റ്റില്‍ ഇംഗ്ലണ്ടിനു ജയം അനിവാര്യമായിരുന്നു. നിരവധി പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിന്റെ രക്ഷകനായിട്ടുള്ള സ്‌റ്റോക്‌സില്‍ വലിയ പ്രതീക്ഷയും അവര്‍ക്കുണ്ടായിരുന്നു. ഇതു തെറ്റിയതുമില്ല.
ഒന്നാമിന്നിങ്സില്‍ ഇംഗ്ലണ്ട് മൂന്നിന് 80 റണ്‍സെന്ന നിലയില്‍ പതറി നില്‍ക്കെയാണ് സ്റ്റോക്സ് ക്രീസിലെത്തിയത്. ഡോണ്‍ സിബ്ലിക്കൊപ്പം 260 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ ശക്തമായ നിലയിലെത്തിക്കുകയും ചെയ്തു. രണ്ടാമിന്നിങ്സില്‍ ഓപ്പണറുടെ റോളാണ് സ്റ്റോക്സിന് ഇംഗ്ലണ്ട് നല്‍കിയത്. അതിവേഗം റണ്‍സെടുത്ത് വിന്‍ഡീസിന് വെല്ലുവിളിയുയര്‍ത്തുന്ന സ്‌കോര്‍ നല്‍കുകയായിരുന്നു ഇംഗ്ലണ്ടിന്റെ ലക്ഷ്യം. 57 പന്തില്‍ 78 റണ്‍സുമായി പുറത്താവാതെ നിന്ന സ്റ്റോക്സ് ഇതു ഭംഗിയായി നിറവേറ്റുകയും ചെയ്തു. രണ്ടിന്നിങ്‌സുകളിലായി മൂന്നു വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം ബൗളിങിലും നിര്‍ണായക സംഭാവന നല്‍കി.

Story first published: Wednesday, July 22, 2020, 11:10 [IST]
Other articles published on Jul 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X