വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: എന്താണ് നല്ല പിച്ചിന് അര്‍ഥം? റണ്‍സെടുക്കാന്‍ നന്നായി കളിക്കണം- തുറന്നടിച്ച് അശ്വിന്‍

പിങ്ക് ബോള്‍ ടെസ്റ്റിന്റെ വേദിയെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നു അശ്വിന്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അഹമ്മദാബാദില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിന്റെ വേദിയെക്കുറിച്ച് വിമര്‍ശിക്കുന്നവര്‍ക്കെതിരേ തുറന്നടിച്ച് ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാം ടെസ്റ്റ് വെറും രണ്ടു ദിവസം കൊണ്ടു തന്നെ അവസാനിച്ചിരുന്നു. 10 വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

സ്പിന്നര്‍മാര്‍ അരങ്ങുവാണ പിച്ചില്‍ ഇരുടീമുകളുടെയും ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സെടുക്കാന്‍ വിഷമിച്ചിരുന്നു. കളിച്ച മൂന്നു ഇന്നിങ്‌സുകളില്‍ 150 റണ്‍സ് പോലും രണ്ടു ടീമിനും തികയ്ക്കാനായിരുന്നില്ല. ഇതോടെ ഇംഗ്ലണ്ടിന്റെ പല മുന്‍ താരങ്ങളും പിച്ച് ഒട്ടും നിലവാരമില്ലാത്തതാണെന്നു ചൂണ്ടിക്കാട്ടിയത്.

അഭിപ്രായം ആര്‍ക്കും പറയാം

അഭിപ്രായം ആര്‍ക്കും പറയാം

അഭിപ്രായം പറയാന്‍ ആര്‍ക്കും അര്‍ഹതയുണ്ട്. നിങ്ങളുടെ അഭിപ്രായം ശരിയാണോ, തെറ്റാണോയെന്നു പറയുകയല്ല ഞാന്‍ ചെയ്യുന്നത്. പക്ഷെ പിച്ചിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പരിധി കടക്കുന്നുണ്ട്.
മറ്റു രാജ്യങ്ങളില്‍ ഞങ്ങള്‍ നേരത്തേ കളിച്ചപ്പോള്‍ ആരെങ്കിലും അവിടുത്തെ പിച്ചിനെക്കുറിച്ച് ഇത്രയേറെ അഭിപ്രായങ്ങളുയര്‍ന്നിട്ടുണ്ടോയെന്നും അശ്വിന്‍ ചോദിക്കുന്നു. വിദേശത്തു വ്യത്യസ്തമായ പല പിച്ചുകളിലും ഇന്ത്യക്കു നേരത്തേ കളിക്കേണ്ടി വന്നിട്ടുണ്ടെന്നും ഇവയില്‍ ചിലതില്‍ ടീം തോറ്റപ്പോഴും പിച്ചിനെക്കുറിച്ച് ആരും മിണ്ടിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂസിലാന്‍ഡ് പര്യടനം

ന്യൂസിലാന്‍ഡ് പര്യടനം

2020ന്റെ തുടക്കത്തില്‍ ഇന്ത്യ നടത്തിയ ന്യൂസിലാന്‍ഡ് പര്യടനമാണ് അശ്വിന്‍ ഇതിനു ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.
ആദ്യദിനം മുതല്‍ ബോള്‍ വളരെയധികം സ്വിങ് ചെയ്ത പിച്ചില്‍ ഇന്ത്യ രണ്ടു ടെസ്റ്റുകളിലും മൂന്നു ദിവസം കൊണ്ട് പരാജയം സമ്മതിച്ചിരുന്നു. പക്ഷെ അന്നു പിച്ച് മോശമായിരുന്നുവെന്ന് തങ്ങള്‍ പരാതി പറഞ്ഞിട്ടില്ലെന്നും അശ്വിന്‍ വ്യക്തമാക്കി.

കോലി പറഞ്ഞതാണ് ശരി

കോലി പറഞ്ഞതാണ് ശരി

അഞ്ചു ദിവസം കൊണ്ട് ന്യൂസിലാന്‍ഡില്‍ ഇന്ത്യ രണ്ടു ടെസ്റ്റുകളിലും തോല്‍വി സമ്മതിച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തവെ കോലി പിച്ചിനെക്കുറിച്ച് പറയുന്ന ഒരു വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഞാന്‍ പിച്ചിനെക്കുറിച്ച് സംസാരിക്കാനല്ല ഇവിടെ വന്നതെന്നാണ് കോലി പറഞ്ഞത്. ഞങ്ങളെ ക്രിക്കറ്റ് കളിക്കാന്‍ പഠിപ്പിച്ചത് അങ്ങനെയാണെന്നും അശ്വിന്‍ പറഞ്ഞു.,
ഞങ്ങള്‍ പിച്ചിനെക്കുറിച്ച് പരാതി പറയുന്നില്ല, ഇവിടുത്തെ സാഹചര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ പരാതി പറയുന്നില്ല. ഞങ്ങള്‍ ഇവിടെ വന്നത് കളിക്കാനാണെന്നായിരുന്നു കോലിയുടെ വാക്കുകള്‍

പിച്ചിനു പ്രത്യേക നിയമമില്ല

പിച്ചിനു പ്രത്യേക നിയമമില്ല

പിച്ചിനെ സംബന്ധിച്ച് പ്രത്യേക നിയമമൊന്നുമില്ലെന്നു അശ്വിന്‍ തുറന്നടിച്ചു. ബൗളറാണ് കളി ജയിക്കുന്നത്, റണ്‍സ് നേടണമെങ്കില്‍ ബാറ്റ്‌സ്മാന്‍ നന്നായി ബാറ്റ് ചെയ്യേണ്ടതുണ്ട്. ആരാണ് ഒരു മികച്ച പിച്ചിനെക്കുറിച്ച് നിര്‍വചിച്ചിരിക്കുന്നത്? ആദ്യദിനം സീ ബൗളിങിനെ തുണയ്ക്കണം, അടുത്ത കുറച്ചു ദിവസം ബാറ്റിങിന് അനുകൂലമാവണം, അവസാന രണ്ടു ദിവസം സ്്പിന്‍ ബൗളിങിനെ തുണയ്ക്കണം. ഈ നിയമമൊക്കെ ആരുണ്ടാക്കിയതാണെന്നും അശ്വിന്‍ ചോദിക്കുന്നു.

Story first published: Sunday, February 28, 2021, 18:09 [IST]
Other articles published on Feb 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X