അക്തറൊന്നും അല്ലല്ലോ.. ഇതിലും മോശം അവസ്ഥയില്‍ താന്‍ കളിച്ചിട്ടുണ്ട്.. ധോണി ഹാപ്പിയല്ല!
ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാമത്തെ ട്വന്റി 20 മത്സരം മഴ മൂലം കളി ഉപേക്ഷിക്കേണ്ടി വന്നതില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് നിരാശ. മഴ മാറിയെങ്കിലും ഗ്രൗണ്ട് കളിക്ക് സജ്ജമല്ല എന്ന പേരില്‍ അംപയര്‍മാര്‍ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിലാണ് ധോണിക്ക് അതൃപ്തി. ഈ മത്സരം ഉപേക്ഷിച്ചതോടെ ആദ്യമത്സരം ജയിച്ച വെസ്റ്റ് ഇന്‍ഡീസ് പരമ്പര 1 - 0 ന് സ്വന്തമാക്കുകയായിരുന്നു.
രണ്ടാം മത്സരം ജയിച്ച് പരമ്പര സമനിലയാക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യയ്ക്ക് അംപയര്‍മാരുടെ ഉപേക്ഷ മൂലം നഷ്ടമായത്. കളിക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ധോണി തന്റെ നിരാശ പ്രകടിപ്പിച്ചത്. ഇതിനെക്കാള്‍ മോശമായ സ്ഥിതിയില്‍ താന്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. 2011ലെ ഇംഗ്ലണ്ട് പര്യടനത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് എം എസ് ധോണി പറഞ്ഞു. അന്ന് മിക്കവാറും എല്ലാ ഏകദിനങ്ങളും മഴഭീഷണിയിലാണ് തങ്ങള്‍ കളിച്ചത്.

വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ ഷോയിബ് അക്തറിനെപ്പോലെ ബൗളര്‍മാരൊന്നും ഇല്ലല്ലോ. ബൗളര്‍മാര്‍ക്ക് റണ്‍ അപ്പിന് ആവശ്യത്തിന് സ്ഥലമില്ല എന്ന വാദത്തെ എതിര്‍ത്ത് ധോണി പറഞ്ഞു. അംപയര്‍മാരാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടിയിരുന്നത്. അവര്‍ കളിക്കാന്‍ പറഞ്ഞാല്‍ ഞങ്ങള്‍ കളിക്കും. അവര്‍ കളിക്കാനാവില്ല എന്ന് പറഞ്ഞാല്‍ കളിക്കാനാവില്ല അത്ര തന്നെ - നിരാശയോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
ജയിക്കാന്‍ 144 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ രണ്ടോവറില്‍ വിക്കറ്റ് പോകാതെ 15 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. അഞ്ചോവറെങ്കിലും കളി നടന്നെങ്കില്‍ ഡക്ക് വര്‍ത്ത് ലൂയിസ് പ്രകാരം തീരുമാനമുണ്ടായേനെ. മഴയും മോശം കാലാവസ്ഥയും കൂടിയായതോടെ കളി ഉപേക്ഷിക്കുകയായിരുന്നു. കളി 40 മിനുട്ട് വൈകി തുടങ്ങിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications