For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി ഇതുപോലെ കളിച്ചാല്‍ ഒരു റെക്കോര്‍ഡും സുരക്ഷിതമല്ല, എല്ലാം തകര്‍ക്കുമെന്ന് ഗാവസ്‌കര്‍

കൊല്‍ക്കത്ത: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കുശേഷം ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഓരോ കളി കഴിയുമ്പോഴും ബാറ്റിങ്ങില്‍ പുരോഗതി കൈവരിക്കുന്നതിനൊപ്പം റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നതിലും ഇന്ത്യന്‍താരം ആനന്ദം കണ്ടെത്തുന്നു. ഇതേ രീതിയില്‍ കോലി കളിക്കുകയാണെങ്കില്‍ എല്ലാ ബാറ്റിങ് റെക്കോര്‍ഡുകളും തകര്‍ക്കുമെന്നാണ് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കറിന്റെ വിലയിരുത്തല്‍.

വെസ്റ്റിന്‍ഡീസിനെതിരെ അടുത്തിടെ നടന്ന പരമ്പരയ്ക്കിടെ കോലി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു റെക്കോര്‍ഡ് മറികടന്നിരുന്നു. 10,000 റണ്‍സ് അതിവേഗം തികയ്ക്കുന്ന ബാറ്റ്‌സ്മാന്‍ എന്ന ബഹുമതിയാണ് കോലി സ്വന്തമാക്കിയത്. താരം ഈ രീതിയില്‍ ബാറ്റ് ചെയ്താല്‍ ഒരു റെക്കോര്‍ഡും സുരക്ഷിതമല്ലെന്ന് ഗാവസ്‌കര്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍, ഏറ്റവും കൂടുതല്‍ റണ്‍സ് എല്ലാം കോലിക്കായിരിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.

page

സച്ചിന്‍ 40 വയസുവരെ കളിച്ച രീതിയില്‍ കോലിക്കും കളിക്കാന്‍ കഴിയും. ടെസ്റ്റിലും, ഏകദിനത്തിലുമുള്ള ബാറ്റിങ് റെക്കോര്‍ഡുകളെല്ലാം കോലിക്ക് വഴിമാറും. വിരാട് കോലിയുടെ അഭാവം വെസ്റ്റിന്‍ഡീസിനെതിരായ ടി20 സീരീസില്‍ ഇന്ത്യന്‍ ടീമില്‍ നിഴലിക്കും. എന്നാല്‍, ഏഷ്യാ കപ്പില്‍ കോലിയുടെ അസാന്നിധ്യം മറികടന്ന രീതിയില്‍ ഇത് കൈകാര്യം ചെയ്യാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും ഗാവസ്‌കര്‍ വ്യക്തമാക്കി.

ഏകദിനത്തിലും ടെസ്റ്റിലുമുള്ളതിനേക്കാള്‍ വലിയ വെല്ലുവിളിയായിരിക്കും വിന്‍ഡീസില്‍ നിന്നും ടി20യില്‍ ഇന്ത്യയ്ക്ക് നേരിടേണ്ടിവരികയെന്ന് മുന്‍താരം പറയുന്നുണ്ട്. ഇതുവരെ നടന്നതുപോലെ അത്ര എളുപ്പമാകില്ല ഇന്ത്യയ്ക്ക് ടി20 പരമ്പര. ഡാരന്‍ ബ്രാവോ, കെയ്‌റോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രെ റസ്സന്‍ തുടങ്ങിയ പ്രമുഖര്‍ മടങ്ങിയെത്തുന്നത് ഇന്ത്യയ്ക്ക് ഭീഷണിയാകുമെന്നും ഗാവസ്‌കര്‍ പറഞ്ഞു.

Story first published: Saturday, November 3, 2018, 14:22 [IST]
Other articles published on Nov 3, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+