വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇത്തവണത്തെ രഞ്ജി ട്രോഫി റദ്ദാക്കി ബിസിസിഐ; വിജയ് ഹസാരെ ട്രോഫി നടത്തും

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒഴിവാക്കി ബിസിസിഐ. ഈ വര്‍ഷം നിരവധി അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ നടക്കാനുള്ളതും കോവിഡ് സാഹചര്യവും വിലയിരുത്തിയാണ് ഇന്ത്യയിലെ പ്രമുഖ ആഭ്യന്തര ടൂര്‍ണമെന്റായ രഞ്ജി ട്രോഫി ഒഴിവാക്കാന്‍ ബിസിസി ഐ തീരുമാനിച്ചത്. എന്നാല്‍ 50 ഓവര്‍ ഫോര്‍മാറ്റില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫി നടത്തുമെന്നും ബിസിസി ഐ അറിയിച്ചിട്ടുണ്ട്. കൂടാതെ വനിതകളുടെ ഏകദിന പരമ്പരയും നടത്തും.

കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം ജനുവരിയിലാണ് ഇന്ത്യയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് പുനരാരംഭിച്ചത്. ആദ്യം സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റാണ് സംഘടിപ്പിച്ചത്. ഫൈനലിലേക്ക് ടൂര്‍ണമെന്റ് എത്തി നില്‍ക്കുകയാണ്. അടുത്തതായി രഞ്ജി ട്രോഫി നടക്കുമെന്ന് പ്രതീക്ഷിച്ചിരിക്കവെയാണ് ടൂര്‍ണമെന്റ് ഈ വര്‍ഷം ഉണ്ടാകില്ലെന്ന് ബിസിസി ഐ അറിയിക്കുന്നത്.

bcci

പല ടീമുകളും രഞ്ജി ട്രോഫിക്കുള്ള മുന്നൊരുക്കം തുടങ്ങിയിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ രഞ്ജി ട്രോഫിക്കുള്ള 26 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിക്കുകയും വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ക്യാംപ് ആരംഭിക്കുകയും ചെയ്തിരുന്നു. എസ് ശ്രീശാന്തിനെയും സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ ടൂര്‍ണമെന്റിനായുള്ള സജീവമായ മുന്നൊരുക്കം ടീമുകള്‍ നടത്തിവരികയൊണ് ബിസിസി ഐ നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്.

വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ ആരംഭിക്കേണ്ടതും നിലവില്‍ അത്യാവശ്യമാണ്. അതിനാലാണ് വിജയ് ഹസാരെ ട്രോഫിക്കൊപ്പം വനിതാ ക്രിക്കറ്റ് ടീം ടൂര്‍ണമെന്റും നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ബിസിസി ഐ സെക്രട്ടറി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ അണ്ടര്‍ 19 വിനോ മങ്കാദ് ട്രോഫിയും സംഘടിപ്പിക്കും.

വിജയ് ഹസാരെ ട്രോഫിയിലും ബയോബബിള്‍ സുരക്ഷയിലാവും നടക്കുക. വേദികള്‍ അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കും. ഫെബ്രുവരി ആദ്യവാരം തന്നെ ടീമുകളെ ബയോ ബബിള്‍ സുരക്ഷയിലേക്ക് മാറ്റാനാണ് ബിസിസി ഐ പദ്ധതിയിടുന്നത്. ഒരു വര്‍ഷത്തോളം ഇന്ത്യയിലെ ക്രിക്കറ്റ് മത്സരങ്ങളെല്ലാം കോവിഡിനെത്തുടര്‍ന്ന് മുടങ്ങിപ്പോയിരുന്നു. നിലവില്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശക്തമായ സുരക്ഷയൊരുക്കിത്തന്നെയാവും ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കും.

2021 ഇന്ത്യയില്‍ നിരവധി ടൂര്‍ണമെന്റുകളാണ് നടക്കുന്നത്. ഇടവേളയ്ക്ക് ശേഷമുള്ള ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര മത്സരം ഫെബ്രുവരി അഞ്ചിന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരമായിരിക്കും. ഫെബ്രുവരി 18ന് ചെന്നൈയില്‍ ഐപിഎല്‍ താരലേലം നടക്കും. ഏപ്രിലിലാവും ഐപിഎല്‍ നടക്കുക. അതും ഇന്ത്യയില്‍ തന്നെയാവും നടക്കാന്‍ സാധ്യത. ഒക്ടോബറില്‍ ടി20 ലോകകപ്പും ഇന്ത്യയില്‍ നടക്കാനുണ്ട്.

Story first published: Saturday, January 30, 2021, 11:01 [IST]
Other articles published on Jan 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X