ദുബായ്: ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പുതിയ നിയമം കൊണ്ടു വന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ ഒരു താരത്തിന് ആവശ്യമായ കുറഞ്ഞ പ്രായം എത്രയാണെന്നു തീരുമാനിച്ചിരിക്കുകയാണ് ഐസിസി. 15 വയസ്സില്‍ താഴെ പ്രായമുള്ളവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ അനുവദിക്കിക്കില്ലെന്ന നിയമമാണ് ഐസിസി നടപ്പാക്കിയിരിക്കുന്നത്. ഇത് പുരുഷ, വനിതാ ക്രിക്കറ്റിലും അണ്ടര്‍ 19 ക്രിക്കറ്റിലുമെല്ലാം ബാധകമായിരിക്കും. വിവിധ ഫോര്‍മാറ്റുകളില്‍ ക്രിക്കറ്റര്‍മാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് ഐസിസി ഇങ്ങനെയൊരു നിയമം നടപ്പാക്കിയിരിക്കുന്നത്.
ചില അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രം ഐസിസി ഈ നിയമത്തില്‍ ഇളവ് അനുവദിച്ചിടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലെ സമ്മര്‍ദ്ദവും ആവശ്യങ്ങളും കൈകാര്യം ചെയ്യാനുള്ള കഴിവ് തങ്ങള്‍ക്കുണ്ടെന്നു തെളിയിക്കാന്‍ സാധിക്കുന്ന അണ്ടര്‍ 15 താരങ്ങളെ കളിക്കാന്‍ ഐസിസി അനുവദിക്കും. എന്നാല്‍ സാധാരണ കേസുകളില്‍ അണ്ടര്‍ 15 താരത്തിനു അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാനാവില്ല.
Ind vs Aus: സര്‍പ്രൈസിനു തയ്യാറായിക്കോ, ഇവര്‍ നിങ്ങളെ ഞെട്ടിക്കും- കൂട്ടത്തില്‍ സഞ്ജുവും
10 കോടിയുടെ ചിയര്‍ലീഡര്‍- സെവാഗിന്റെ പരിഹാസത്തിന് മറുപടിയുമായി മാക്സ്വെല്
ഐസിസി ഇവന്റുകള്‍, രണ്ടു രാഷ്ട്രങ്ങളുടെ പരമ്പര, അണ്ടര്‍ 19 ക്രിക്കറ്റ് എന്നിവയടക്കം അന്താരാഷ്ട്ര ക്രിക്കറ്റിന്റെ പരിധിയില്‍ വരുന്ന എല്ലാ മല്‍സരങ്ങളിലും കുറഞ്ഞ പ്രായപരിധിയെന്ന നിയമം പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. പുരുഷ, വനിതാ ക്രിക്കറ്റ്, അണ്ടര്‍ 19 തുടങ്ങി ഏതു മല്‍സരവും കളിക്കുന്നതിന് ഒരു താരത്തിന് 15 വയസ്സ് പൂര്‍ത്തിയായിരിക്കണം. ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം അണ്ടര്‍ 15 താരത്തെ കളിക്കാന്‍ അനുവദിക്കും. ഇതിനു വേണ്ടി താരം ഉള്പ്പെടിരിക്കുന്ന ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയില്‍ അപേക്ഷ നല്‍കണമെന്നും ഐസിസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.