വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓള്‍ടൈം ഇലവനില്‍ നിന്നും സംഗക്കാര സച്ചിനെ ഒഴിവാക്കിയത് അസൂയ കൊണ്ടോ.. വിവാദം പുകയുന്നു!

By Muralidharan

കഴിഞ്ഞ ദിവസമാണ് മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കുല്ലം തന്റെ ഓള്‍ ടൈം ഇലവനെ പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ നിന്നും ഒരാള്‍ മാത്രമേ അതില്‍ ഇടം പിടിച്ചുള്ളൂ. സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. പിന്നാലെ ശ്രീലങ്കന്‍ താരമായ കുമാര്‍ സംഗക്കാരയും തന്റെ സ്വപ്‌ന ടീമിനെ പ്രഖ്യാപിച്ചു. എന്നാല്‍ ടീമില്‍ സച്ചിന്‍ ഇല്ല. സച്ചിന് പകരം ഇന്ത്യയില്‍ നിന്നും ദ്രാവിഡിനെയാണ് സംഗക്കാര ടീമിലെടുത്തത്.

<strong>മക്കുല്ലത്തിന്റെ ലോക ഇലവനില്‍ ഇന്ത്യയില്‍ നിന്ന് സച്ചിന്‍ മാത്രം... അപ്പോള്‍ ദ്രാവിഡ്?</strong>മക്കുല്ലത്തിന്റെ ലോക ഇലവനില്‍ ഇന്ത്യയില്‍ നിന്ന് സച്ചിന്‍ മാത്രം... അപ്പോള്‍ ദ്രാവിഡ്?

ഡോണ്‍ ബ്രാഡ്മാനും വിവിയന്‍ റിച്ചാര്‍ഡ്‌സും ടീമില്‍ ഇല്ല. തനിക്കൊപ്പമോ തനിക്കെതിരെയോ കളിച്ചവര്‍ മാത്രമാണ് ടീമിലുള്ളതെന്ന് സംഗക്കാര പറയുന്നു. അപ്പോള്‍ സച്ചിനോ... ക്രിക്കറ്റ് ദൈവമായ സച്ചിനില്ലാതെ ഒരു ടീമോ. ഈ ചോദ്യത്തിന് സംഗക്കാരയുടെ ഉത്തരം ഇങ്ങനെയാണ് - എല്ലാവരെയും ടീമില്‍ ഉള്‍പ്പെടുത്താനുള്ള സ്ഥലമില്ല. സച്ചിനെ മാത്രമല്ല സേവാഗിനെയും ടീമിലെടുക്കാന്‍ പറ്റിയില്ലെന്ന് സംഗക്കാര പറയുന്നു.

ഇന്ത്യയില്‍ നിന്നും ദ്രാവിഡ്

ഇന്ത്യയില്‍ നിന്നും ദ്രാവിഡ്

സച്ചിനെ സ്വപ്‌ന ടീമില്‍ നിന്നും ഒഴിവാക്കി സംഗക്കാര എല്ലാവരെയും ഞെട്ടിച്ചു. സച്ചിന് പകരം രാഹുല്‍ ദ്രാവിഡിനെയാണ് സംഗക്കാര ടീമില്‍ ഉള്‍പ്പെടുത്തിയത്. ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ഓഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലാണ് സംഗയുടെ ടീം പ്രഖ്യാപനം.

സച്ചിനില്ലെങ്കിലും ഇവരുണ്ട്

സച്ചിനില്ലെങ്കിലും ഇവരുണ്ട്

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇല്ലെങ്കിലും റിക്കി പോണ്ടിംഗും ബ്രയാന്‍ ലാറയും സംഗക്കാരയുടെ ടീമിലുണ്ട്. ബ്രയാന്‍ ലാറ വണ്‍ ഡൗണിലും പോണ്ടിംഗ് നാലാം നമ്പറിലും കളിക്കും. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സുകളും സെഞ്ചുറികളും സച്ചിന്റെ പേരിലാണ്.

ഓപ്പണര്‍ ഹെയ്ഡന്‍

ഓപ്പണര്‍ ഹെയ്ഡന്‍

വിനാശകാരിയായ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ മാത്യു ഹെയ്ഡനാണ് സംഗയുടെ ഓപ്പണര്‍. രാഹുല്‍ ദ്രാവിഡാണ് ഓപ്പണിംഗ് പാര്‍ട്ണര്‍. ക്യാപ്റ്റന്‍ ഡിസില്‍വയാണ് അഞ്ചാമത്. ഡിസില്‍വയെ ഉള്‍പ്പെടുത്താന്‍ വേണ്ടി മഹേളയെ ഒഴിവാക്കി. ആദം ഗില്‍ക്രിസ്റ്റാണ് കീപ്പര്‍.

മുരളിയും വോണും

മുരളിയും വോണും

ലോകം കണ്ട ഏറ്റവും മികച്ച രണ്ട് സ്പിന്നര്‍മാരായ മുരളീധരനും ഷെയ്ന്‍ വോണും ടീമിലുണ്ട്. മക്ഗ്രാത്തിന് പകരം ചാമിന്ദ വാസിനെയാണ് സംഗക്കാര ടീമില്‍ എടുത്തത്. വസിം അക്രമാണ് മറ്റൊരു ഫാസ്റ്റ് ബൗളര്‍. രണ്ടുപേരും ഇടങ്കയ്യന്‍മാര്‍. ഓള്‍റൗണ്ടര്‍ ജാക് കാലിസും ടീമിലുണ്ട്.

വിവാദങ്ങള്‍ ഇങ്ങനെ

വിവാദങ്ങള്‍ ഇങ്ങനെ

കുമാര്‍ സംഗക്കാര സച്ചിനെ ഒഴിവാക്കി ടീമിനെ പ്രഖ്യാപിച്ചത് എല്ലാവരിലും അത്ഭുതം ഉണ്ടാക്കുന്നു. ഡിസില്‍വയെക്കാളും മോശമാണ് സച്ചിന്‍ എന്ന് പറയണമെങ്കില്‍ സംഗക്കാരയ്ക്ക് ചില്ലറ അസൂയയല്ല സച്ചിനോട് ഉള്ളത് എന്ന് വരെ ആളുകള്‍ കളിയാക്കുന്നുണ്ട്.

ബഹുമാനം പോയി

ബഹുമാനം പോയി

സച്ചിന് മേലെ ഡിസില്‍വയോ... മക്ഗ്രാത്തിന് മേലെ വാസോ.. ലഹരിപ്പുറത്താണോ സംഗക്കാര ഈ ടീമിനെ തിരഞ്ഞെടുത്തത് എന്ന് വരെ ആളുകള്‍ ചോദിക്കുന്നുണ്ട്. സംഗക്കാരയോടുള്ള എല്ലാ ബഹുമാനവും പോയി എന്ന് വരെ ട്വിറ്ററില്‍ അഭിപ്രായങ്ങള്‍ ഉയരുന്നു.

വേറെയും മണ്ടത്തരങ്ങള്‍

വേറെയും മണ്ടത്തരങ്ങള്‍

മൂന്നാം നമ്പറില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ദ്രാവിഡിനെ സംഗ ഓപ്പണറാക്കുകയാണ്. ദ്രാവിഡല്ലെങ്കില്‍ പോണ്ടിംഗാണ് അടുത്ത മൂന്നാം നമ്പര്‍ ചോയിസ്, എന്നാല്‍ സംഗ മൂന്നാമതായി ഇറക്കുന്നത് ലാറയെ ആണ്. ടീമിലെ രണ്ട് ഫാസ്റ്റ് ബൗളര്‍മാരും ഇടങ്കയ്യന്മാരാണ്. അക്രവും വാസും.

Story first published: Wednesday, June 29, 2016, 15:49 [IST]
Other articles published on Jun 29, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X