ഇന്ത്യയില്‍ നിന്നും ഒരാള്‍ മാത്രം, കോലിയും ബാബറും ഔട്ട്! - വോയുടെ ടോപ്പ് 5

ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത മാസം നടക്കാനിരിക്കെ നിലവില്‍ ടി20 ക്രിക്കറ്റിലെ ടോപ്പ് ഫൈവ് പ്ലെയേഴ്‌സിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മാര്‍ക്ക് വോ. ഏഷ്യന്‍ താരങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള ടോപ്പ് ഫൈവിനെയാണ് വോ തിരഞ്ഞെടുത്തിരിക്കുന്നത് എന്നതു ശ്രദ്ധേയാണ്. ഇന്ത്യയില്‍ നിന്നും ഒരാള്‍ക്കു മാത്രമം ഈ ലിസ്റ്റില്‍ കയറിപ്പറ്റാനായുള്ളൂ.

IND vs AUS: 16ല്‍ എട്ടിലും ഫിഫ്റ്റി പ്ലസ്! ഓസീസെന്നു കേട്ടാല്‍ കോലിക്ക് കലി കയറുംIND vs AUS: 16ല്‍ എട്ടിലും ഫിഫ്റ്റി പ്ലസ്! ഓസീസെന്നു കേട്ടാല്‍ കോലിക്ക് കലി കയറും

1999ലെ ഏകദിന ലോകപ്പില്‍ ചാംപ്യന്‍മാരായ ഓസീസ് ടീമിന്റെ ഭാഗമായിരുന്നു വോ. ഏകദിനത്തില്‍ 8500ലേറെ റണ്‍സ് നേടിയിട്ടുള്ള അദ്ദേഹം മുന്‍ ഇതിഹാസ നായകനായിരുന്ന സ്റ്റീവ് വോയുടെ സഹോദരനുമാണ്. അഗ്രസീവായിട്ടുള്ള ടോപ്പ് ഓര്‍ഡര്‍ ബാറ്ററായിരുന്ന വോ മികച്ച ഫീല്‍ഡറും കൂടിയായിരുന്നു.

ഇന്ത്യയില്‍ നിന്നും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയാണ് മാര്‍ക്ക് വോ തന്റെ ടോപ്പ് ഫൈവ് ടി20 താരങ്ങളില്‍ ഉള്‍പ്പെടുത്തിയത്. ബുംറയെക്കൂടാതെ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ നായകന്‍ ജോസ് ബട്‌ലര്‍, ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍, അഫ്ഗാനിസ്താന്റെ സ്പിന്‍ സൂപ്പര്‍ സ്റ്റാര്‍ റാഷിദ് ഖാന്‍, പാകിസ്താന്‍ സ്പീഡ് സ്റ്റാര്‍ ഷഹീന്‍ ഷാ അഫ്രീഡി എന്നിവരാണ് ടോപ്പ് ഫൈവിലെ മറ്റു നാലു പേര്‍.

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി, പാകിസ്താന്‍ നായകനും ലോക രണ്ടാം നമ്പറുമായ ബാബര്‍ ആസം തുടങ്ങിയവരൊന്നും വോയുടെ ടോപ്പ് ഫൈവിലെത്തിയില്ല.

ജസ്പ്രീത് ബുംറ എല്ലാ ഫോര്‍മാറ്റുകളിലും ഗംഭീര ബൗളറാണെന്നാണ് താന്‍ കരുതുന്നതെന്നു മാര്‍ക്ക് വോ പറഞ്ഞു. ടി20യില്‍ വിക്കറ്റുകളെടുക്കാനുള്ള ബുംറയുടെ കഴിവ് വളരെ പ്രധാനമാണ്. അദ്ദേഹത്തിനു ഡെത്ത് ഓവറുകളിലും അതുപോലെ തന്നെ ആദ്യ ഓവറുകളിലും ഒരുപോലെ ബൗള്‍ ചെയ്യാന്‍ സാധിക്കുമെന്നും മാര്‍ക്ക് വോ നിരീക്ഷിച്ചു.

ഇന്ത്യന്‍ ടീമില്‍ സീറ്റ് വേണോ?, സഞ്ജു കേരളത്തിനായി കളിച്ച് തിളങ്ങണം, നിര്‍ദേശിച്ച് ശ്രീശാന്ത്

ബൗളിങ് ഓപ്പണ്‍ ചെയ്യാന്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ഞാന്‍ തിരഞ്ഞെടുക്കുന്ന അടുത്തയാള്‍ പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഷഗഹീന്‍ ഷാ അഫ്രീഡിയാണ്. വളരെ മികവുറ്റ ഇടംകൈയന്‍ ഫാസ്റ്റ് ബൗളറാണ് അദ്ദേഹം. വിക്കറ്റ് ടേക്കര്‍ കൂടിയാണ് ഷഹീന്‍. ടീമിനെ ഉയര്‍ത്താന്‍ അദ്ദേഹത്തിനു കഴിയും. മറ്റുള്ളവര്‍ പിന്തുണടരുന്നയാള്‍ കൂടിയാണ് ഷഹീന്‍ അഫ്രീഡിയെന്നും മാര്‍ക്ക് വോ ചൂണ്ടിക്കാട്ടി.

ഇടംകൈയനാണെന്നത് ഷഹീന്റെ മറ്റൊരു വ്യത്യസ്തയാണ്. വലംകൈയന്‍ ബാറ്റര്‍ക്കെതിരേ ബോള്‍ അകത്തേക്കു സ്വിങ് ചെയ്യിക്കാന്‍ അദ്ദേഹത്തിനു കഴിയും. മാത്രമല്ല നല്ല വേഗതയുമുണ്ട്. അതുകൊണ്ടു തന്നെ രണ്ടാംസ്ഥാനം ഷഹീനാണ് താന്‍ നല്‍കുകയെന്നും വോ കൂട്ടിച്ചേര്‍ത്തു.

റാഷിദ് ഖാനെയാണ് മൂന്നാമതായി മാര്‍ക്ക് വോ തിരഞ്ഞെടുത്തത്. കളിക്കുന്ന എല്ലാ ടൂര്‍ണമെന്റുകളിലും നാലോവര്‍ എറിയുമെന്നു നിങ്ങള്‍ക്കു അറിയാവുന്ന ഒരാളുണ്ടെങ്കില്‍ അതു റാഷിദ് ഖാനാണ്. 20 റണ്‍സോളം വിട്ടുകൊടുത്ത് രണ്ട്-മൂന്ന് വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തുകയും ചെയ്യാറുണ്ട്. മാത്രമല്ല ബാറ്റ് ചെയ്യാനും റാഷിദിനു കഴിയും. ബൗണ്ടറികളു മുകളിലൂടെ സിക്‌സറുകളടിക്കാനും മിടുക്കനാണ് റാഷിദെന്നു മാര്‍ക്ക് വോ വിലയിരുത്തി.

IND vs SA: ഒരു അവസരം പോലും കിട്ടില്ല! പരമ്പരയില്‍ മുഴുവനും ഇവര്‍ പുറത്തിരിക്കും?

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കൂടിയായ ജോസ് ബട്‌ലറെയാണ് തന്റെ നാലാമത്തെ ഓപ്ഷനായി മാര്‍ക്ക് വോ ചൂണ്ടിക്കാട്ടിയത്. ഈ ഫോര്‍മാറ്റിലെ നമ്പര്‍ വണ്‍ ബാറ്ററെന്നാണ് ബട്‌ലറെ വോ വിശേഷിപ്പിച്ചത്.

ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ലോക ക്രിക്കറ്റിലെ നമ്പര്‍ വണ്‍ ബാറ്റര്‍ ജോസ് ബട്‌ലറാണെന്നു ഞാന്‍ കരുതുന്നു. ക്ലീന്‍ സ്‌ട്രൈക്കര്‍ തന്നെയാണ് അദ്ദേഹം. എല്ലാ ടൂര്‍ണമെന്റുകളിലും ബട്‌ലറെ നമ്മള്‍ കണ്ടിട്ടുണ്ട്. മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്ത ലെവലിലാണ് ബട്‌ലര്‍ കാണപ്പെടാറുള്ളതെന്നും മാര്‍ക്ക് വോ പറഞ്ഞു.

അവസാനമായി നാട്ടുകാരന്‍ കൂടിയായ ഗ്ലെന്‍ മാക്‌സ്വെല്ലിനെയാണ് മാര്‍ക്ക് വോ ഫേവറിറ്റ് ഫൈവിലേക്കു തിരഞ്ഞെടുത്തത്.ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും നിങ്ങള്‍ക്കു വേണ്ടി ഗെയിം ജയിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പ്ലെയറാണ് ഗ്ലെന്‍ മാക്‌സ്വെല്‍. അവനെ അണ്ടര്‍റേറ്റഡായിട്ടാണ് പലരും കാണുന്നത്. 30 ബോളുകള്‍ മാക്‌സി ബാറ്റ് ചെയ്യുകയാണെങ്കില്‍ അവന്‍ നിങ്ങള്‍ക്കു ഗെയിം തന്നെ ജയിപ്പിച്ചു തരും. സ്ഥിരത പുലര്‍ത്താത്ത താരമാണെങ്കിലും ഒരു പ്രത്യേക ദിവസം മല്‍സരം ജയിപ്പിക്കാന്‍ കഴിയുന്ന എക്‌സ് ഫാക്ടറാണ് മാക്‌സ്വെല്ലെന്നും മാര്‍ക്ക് വോ കൂട്ടിച്ചേര്‍ത്തു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, September 28, 2022, 13:47 [IST]
Other articles published on Sep 28, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X