വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA T20: ഇഷാനും ധവാനും ഇന്ത്യന്‍ ടി20 ടീമില്‍ വേണ്ട, കാരണങ്ങള്‍ നിരത്തി ആകാശ് ചോപ്ര

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയാണ് ഇന്ത്യയെ ആദ്യം കാത്തിരിക്കുന്നത്. അഞ്ച് മത്സര പരമ്പര ജൂണ്‍ 9നാണ് ആരംഭിക്കുന്നത്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് നിരവധി ടി20 പരമ്പരകളാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയാണ് ഇന്ത്യയെ ആദ്യം കാത്തിരിക്കുന്നത്. അഞ്ച് മത്സര പരമ്പര ജൂണ്‍ 9നാണ് ആരംഭിക്കുന്നത്. ഇതിന് ശേഷം വെസ്റ്റ് ഇന്‍ഡീസ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെതിരേയൊക്കെ ഇന്ത്യക്ക് ടി20 പരമ്പരയുണ്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടാണ് ഇന്ത്യ കൂടുതല്‍ ടി20 പരമ്പരകള്‍ കളിക്കാനൊരുങ്ങുന്നത്.

ഇന്ത്യയുടെ ടി20 ടീമില്‍ ആരൊക്കെ ഇടം പിടിക്കും ആരൊക്കെയാവും പുറത്താവുകയെന്നതൊക്കെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഇപ്പോഴിതാ ഇഷാന്‍ കിഷനും ശിഖര്‍ ധവാനും ഇന്ത്യയുടെ ടി20 ടീമില്‍ വേണ്ടെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. അതിന്റെ കാരണങ്ങളും ആകാശ് പറയുന്നുണ്ട്.

1


' ഇന്ത്യയുടെ ടി20 ടീമില്‍ ഇഷാന്‍ കിഷനും ശിഖര്‍ ധവാനും ഇടമില്ല. കെ എല്‍ രാഹുലും രോഹിത് ശര്‍മയുമാണ് ഓപ്പണ്‍ ചെയ്യേണ്ടത്. വിരാട് കോലിയാണ് മൂന്നാം നമ്പറില്‍. സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലും കളിക്കണം. ഹര്‍ദിക് പാണ്ഡ്യയും റിഷഭ് പന്തും അവിടെയുണ്ടാവും. അഞ്ചാം നമ്പറിലേക്ക് രാഹുല്‍ ത്രിപാഠിയെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്'- ആകാശ് ചോപ്ര പറഞ്ഞു.

മുംബൈ ഇന്ത്യന്‍സ് താരമായ ഇഷാന്‍ കിഷന്‍ ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 15.25 കോടിക്ക് മുംബൈ സ്വന്തമാക്കിയ ഇഷാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള താരമാണ്. എന്നാല്‍ സ്ഥിരതയാണ് പ്രശ്‌നം. ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ എന്തായാലും വേണം. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരിലൊരാള്‍ക്ക് അവസരം ലഭിക്കാനാണ് സാധ്യത. ഇടം കൈയന്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇഷാന്‍ കിഷന് കൂടുതല്‍ പരിഗണന ലഭിച്ചേക്കും.

2

ശിഖര്‍ ധവാന്‍ ഇന്ത്യയുടെ സീനിയര്‍ ഇടം കൈയന്‍ ഓപ്പണറാണ്. നിലവില്‍ ഏകദിനത്തിലേക്ക് മാത്രമാണ് ധവാനെ ഇന്ത്യ പരിഗണിക്കുന്നത്. ടി20 ലോകകപ്പ് ടീമില്‍ നിന്ന് ധവാന്‍ പുറത്തായിട്ട് നാളുകളേറെയായി. എന്നാല്‍ ഐപിഎല്ലില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി സ്ഥിരതയോടെ കളിക്കാന്‍ ധവാന് സാധിക്കുന്നുണ്ട്. വലിയ സ്‌ട്രൈക്കറേറ്റില്‍ കളിക്കാത്ത ധവാനെ ഇന്ത്യ ഇനി ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണ്.

3

ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയിട്ടും പലപ്പോഴും മാറ്റിനിര്‍ത്തപ്പെടുന്ന താരമാണ് രാഹുല്‍ ത്രിപാഠി. ഓപ്പണിങ് മുതല്‍ ഫിനിഷറായിവരെ കസറിയിട്ടുള്ള ത്രിപാഠിക്ക് ഇതുവരെ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിട്ടില്ല. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലിലും തിളങ്ങിയതോടെ ത്രിപാഠിയെ എളുപ്പത്തില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് അവഗണിക്കാനാവില്ല. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ സാധ്യതയുള്ളതിനാല്‍ രാഹുല്‍ ത്രിപാഠിയെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യത കൂടുതലാണെന്നാണ് ആകാശിന്റെ വിലയിരുത്തല്‍.

'സൂര്യകുമാര്‍ യാദവ് പരിക്കേറ്റിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ ടി20 ടീമില്‍ തീര്‍ച്ചയായും രാഹുല്‍ ത്രിപാഠി സ്ഥാനം കണ്ടെത്തും. അവന്‍ ടീമിലുണ്ടെങ്കില്‍ എവിടെ വേണമെങ്കിലും നിങ്ങള്‍ക്ക് അവസരം നല്‍കാവുന്നതാണ്. ശ്രേയസിന് മുകളില്‍ ത്രിപാഠിക്ക് അവസരം നല്‍കുന്നതിനെക്കുറിച്ച് ചിന്തിച്ചു. എന്നാല്‍ അയ്യരുടെ സമീപകാല പ്രകടനങ്ങള്‍ മികച്ചതാണ്. ശ്രീലങ്കയ്‌ക്കെതിരേ അവന്‍ നന്നായി കളിച്ചു. ഐപിഎല്ലിലെ പ്രകടനംകൊണ്ട് ശ്രേയസിന് ദേശീയ ടീമിലെ സ്ഥാനം നഷ്ടമാകുമെന്ന് കരുതുന്നില്ല'- ആകാശ് കൂട്ടിച്ചേര്‍ത്തു.

4

ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ ത്രിപാഠി 13 മത്സരത്തില്‍ നിന്ന് 393 റണ്‍സാണ് നേടിയത്. ഇത്തവണ ഹൈദരാബാദിന്റെ റണ്‍വേട്ടക്കാരില്‍ ത്രിപാഠിയാണ് മുന്നില്‍. എന്നാല്‍ ടി20 ലോകകപ്പിനുള്ള ടീമിലേക്ക് രാഹുല്‍ ത്രിപാഠിയെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. ശ്രേയസ് അയ്യര്‍ക്കും ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് 11ലേക്ക് എത്താന്‍ സാധ്യത കുറവാണ്. ബാക്കപ്പ് താരമായി ശ്രേയസിനെ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍.

Story first published: Saturday, May 21, 2022, 13:07 [IST]
Other articles published on May 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X