വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദയനീയം പാകിസ്താന്‍... മാനംകാക്കാന്‍ ഒരുത്തന്‍ പോലുമില്ല ടീമില്‍!! തുറന്നടിച്ച് മിയാന്‍ദാദ്

ലോകോത്ത ബാറ്റ്‌സ്മാന്‍മാര്‍ ടീമില്‍ ഇല്ല

mian

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റിലെ ഇപ്പോഴത്തെ ദയനീയ അവസ്ഥയ്‌ക്കെതിരേ ആഞ്ഞടിച്ച് മുന്‍ ക്യാപ്റ്റനും കോച്ചുമായ ജാവേദ് മിയാന്‍ദാദ്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബാറ്റ്‌സ്മാന്‍മാരുടെ കാര്യത്തില്‍ പാകിസ്താന്‍ ഏറെ പിന്നിലാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

ധോണിയുടെ ഭാവി... ഇനി ഇന്ത്യക്കു വേണോ? വസീം ജാഫറിന്‍റെ അഭിപ്രായം ഇങ്ങനെധോണിയുടെ ഭാവി... ഇനി ഇന്ത്യക്കു വേണോ? വസീം ജാഫറിന്‍റെ അഭിപ്രായം ഇങ്ങനെ

സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് പാക് ക്രിക്കറ്റിലെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് മിയാന്‍ദാദ് വിമര്‍ശിച്ചത്. മുന്‍ കാലഘട്ടത്തില്‍ ഒരു പാട് പ്രതിഭാശാലികളായ ബാറ്റ്‌സ്മാന്‍മാര്‍ പാകിസ്താനുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതല്ല സ്ഥിതിയെന്നും മിയാന്‍ദാദ് തുറന്നടിച്ചു.

ഒരു ബാറ്റ്‌സ്മാന്‍ പോലുമില്ല

ഒരു ബാറ്റ്‌സ്മാന്‍ പോലുമില്ല

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക, ന്യൂസിലാന്‍ഡ്, ഇന്ത്യ തുടങ്ങിയ ടീമുകള്‍ക്കു വേണ്ടി പകരക്കാരനായി കളിപ്പിക്കാവുന്ന ഏതെങ്കിലുമൊരു ബാറ്റ്‌സ്മാന്‍ ഇപ്പോഴത്തെ പാകിസ്താന്‍ ടീമിലുണ്ടോയെന്നു മിയാന്‍ദാദ് ചോദിക്കുന്നു.
ഒരു ബാറ്റ്‌സ്മാനെപ്പോലും പാകിസ്താന് ചൂണ്ടിക്കാണിക്കാനില്ലെന്നതാണ് യാഥാര്‍ഥ്യം. മികച്ച ബൗളര്‍മാര്‍ നമുക്കുണ്ട്, പക്ഷെ ബാറ്റിങിന്റെ അവസ്ഥ പരിതാപകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രൊഫഷണലിസം

പ്രൊഫഷണലിസം

താരങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പിസിബി കൂടുതല്‍ പ്രൊഫഷണലിസവും സ്ഥിരതയും പുലര്‍ത്തണമെന്ന് മിയാന്‍ദാദ് ആവശ്യപ്പെട്ടു. പ്രത്യേക പരിഗണന നല്‍കി ഒരാളെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. മുന്‍ പ്രകനടങ്ങള്‍ പരിഗണിച്ചായിരിക്കരുത് താരങ്ങള്‍ക്കു അവസരം നല്‍കേണ്ടത്. മറിച്ച് നിലവില്‍ ഏറ്റവും മികച്ച പ്രകടനം നടത്തി റണ്‍സ് അടിച്ചുകൂട്ടുന്നവര്‍ക്കായിരിക്കണം പ്രഥമ പരിഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ദിവസക്കൂലി

ദിവസക്കൂലി

ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നു റണ്‍സ് നേടിയാല്‍ പണവുമായി പോവാം. നാളെ റണ്‍സെടുത്താലും നിങ്ങള്‍ക്കു പണം ലഭിക്കും. ക്രിക്കറ്റ് താരം ഒരു പ്രൊഫഷണല്‍ കൂടിയാണ്. നിങ്ങള്‍ ജോലി ചെയ്യുകയോ, റണ്‍സ് നേടുകയോ ചെയ്യുന്നില്ലെഘങ്കില്‍ പിന്നെന്തിന് പണം കൈപ്പറ്റണം? പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ജോലി ഇതായിരിക്കണം. ടീമിലെ ഒരാള്‍ പോലും ജോലി ചെയ്യാതെ പണം സ്വീകരിക്കുന്നില്ലെന്നു പിസിബി ഉറപ്പ് വരുത്തണമെന്നും മിയാന്‍ദാദ് ആവശ്യപ്പെട്ടു.

പാക് ടീം സെലക്ഷന്‍

പാക് ടീം സെലക്ഷന്‍

ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയും പോലുള്ള ടീമുകള്‍ എങ്ങനെയാണ് താരങ്ങളെ ടീമിലെടുക്കുന്നതെന്നു പാകിസ്താന്‍ കണ്ടു പഠിക്കണം. ഒരു പരമ്പരയിലെ പ്രകടനം രപരിഗണിച്ചാണ് അവര്‍ അടുത്ത പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ കളിച്ച 10 ഇന്നിങ്‌സുകളില്‍ ഏതെങ്കിലുമൊന്നില്‍ സെഞ്ച്വറി നേടിയാല്‍ ആ താരം പാക് ടീമിലുണ്ടാവും. ഇതു മാറിയാല്‍ മാത്രമേ പാക് ക്രിക്കറ്റ് രക്ഷപ്പെടുകയുള്ളൂവെന്നും മിയാന്‍ദാദ് പറഞ്ഞു.

Story first published: Thursday, March 19, 2020, 11:54 [IST]
Other articles published on Mar 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X