സിഡ്നി: ടെസ്റ്റ് ക്രിക്കറ്റില്‍ വര്‍ഷങ്ങളോളം ഇളക്കം തട്ടാതെ കിടന്ന ഓസ്ട്രേലിയയുടെ ഇതിഹാസ താരം ഗ്ലെന്‍ മഗ്രാത്തിന്റെ റെക്കോര്‍ഡ് തിരുത്താനൊരുങ്ങുകയാണ് ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്ഡേഴ്സന്. ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത പേസറെന്ന മഗ്രാത്തിന്റെ റെക്കോര്‍ഡാണ് തകരാന്‍ പോവുന്നത്. 124 ടെസ്റ്റുകളില്‍ നിന്നും 563 വിക്കറ്റുകളെടുത്താണ് മഗ്രാത്ത് ചരിത്രം കുറിച്ചത്. അസാധ്യമെന്നു കരുതിയ ഈ റെക്കോര്‍ഡിനൊപ്പമെത്താന്‍ ആന്ഡേഴ്സന് ഇനി ആറു വിക്കറ്റുകള്‍ കൂടി മതി. ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ തന്നെ ഇതു യാഥാര്‍ഥ്യമാക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.
കോലി സച്ചിന്റെ പിന്‍ഗാമി തന്നെ... തെളിവുണ്ട്!! ഇരുവരും തമ്മിലുള്ള സാമ്യം അദ്ഭുതപ്പെടുത്തും
വരുന്നത് കോലിയില്ലാത്ത ഏഷ്യാ കപ്പ്!! ധവാനുമില്ല? ടീം ഇന്ത്യ അടിമുടി മാറിയേക്കും
ആന്‍ഡേഴ്സന്റെ തന്റെ റെക്കോര്‍ഡ് മറികടക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് മഗ്രാത്ത്. ജിമ്മി തീര്‍ച്ചയായും അത് അര്‍ഹിക്കുന്നുണ്ട്. അദ്ദേഹമൊരു ഇംഗ്ലീഷുകാരനാണെങ്കിലും തന്റെ റെക്കോര്‍ഡ് തകര്‍ക്കുന്നതില്‍ സന്തോഷമേയുള്ളൂ. ഇതോടെ ടെസ്റ്റിലെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളറായി ആന്ഡേഴ്സന് മാറുമെന്നും മഗ്രാത്ത് തന്റെ കോളത്തില്‍ എഴുതി.
ജിമ്മിയോട് തികഞ്ഞ ആദരവ് മാത്രമേയുള്ളൂ. അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു. തന്റെ റെക്കോര്‍ഡ് മറികടന്നു കഴിഞ്ഞാല്‍ പിന്നീട് ഒരാള്‍ക്കും ആന്‍ഡേഴ്സന്റെ റെക്കോര്‍ഡ് തിരുത്താന്‍ കഴിയില്ലെന്നുറപ്പുണ്ട്. റെക്കോര്‍ഡുകള്‍ സ്വന്തം പേരിലുള്ളത് തീര്‍ച്ചയായും അഭിമാനം നല്‍കുന്നതാണ്. ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത പേസറെന്ന റെക്കോര്‍ഡ് ഇത്രയും കാലം സ്വന്തം പേരില്‍ കാത്തുസൂക്ഷിക്കാന്‍ സാധിച്ചു. ഇപ്പോള്‍ ആന്ഡേഴ്സന് അതു തിരുത്താന്‍ പോവുന്നത് കാണുമ്പോള്‍ അദ്ദേഹത്തെയോര്ത്താണ് അഭിമാനമെന്നും മഗ്രാത്ത് വിശദമാക്കി.