ഇത്രയും പ്രതിബദ്ധതയുള്ള മറ്റൊരു താരം ഇന്ത്യക്കില്ല!! വിമര്‍ശകരുടെ വായടപ്പിച്ച് നായകന്‍ വിരാട് കോലി

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നേട്ടം പോലെ തന്നെ ഇന്ത്യക്കു ആഹ്ലാദം നല്‍കുന്നതാണ് മുന്‍ നായകനും ഇതിഹാസ താരുമായ എംഎസ് ധോണിയുടെ തിരിച്ചുവരവ്. കരിയര്‍ അവസാനിച്ചെന്ന് പലരും ഉറപ്പിച്ചിരിക്കെയാണ് ഫീനിക്‌സ് പക്ഷിയായി ധോണി ഏകദിന പരമ്പരയില്‍ ചിറകടിച്ചുയര്‍ന്നത്.
പരമ്പരയില്‍ മൂന്നു മല്‍സരങ്ങളിലും ഫിഫ്റ്റി നേടിയ അദ്ദേഹം രണ്ടു തവണ നോട്ടൗട്ടുമായിരുന്നു. മാത്രമല്ല രണ്ടു മല്‍സരങ്ങളിലും ഇന്ത്യന്‍ ജയത്തില്‍ ധോണി നിര്‍ണായക പങ്കും വഹിച്ചിരുന്നു. മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരത്തിന് അവകാശിയായ ധോണിയെ വാനോളം പുകഴ്ത്തുകയാണ് നായകന്‍ വിരാട് കോലി.

ടീമിനാകെ സന്തോഷം
കളിച്ച എല്ലാ മല്‍സരങ്ങളിലും ധോണി സ്‌കോര്‍ ചെയ്തതില്‍ ടീമിനാകെ സന്തോഷമുണ്ടെന്നു കോലി പറഞ്ഞു. ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഏതൊരു ബാറ്റ്‌സ്മാനും റണ്‍സ് നേടിയേ തീരൂ. മാത്രമല്ല അടുത്തിടെ അന്താരാഷ്ട്ര മല്‍സരങ്ങള്‍ അത്രയേറെ കളിച്ചിട്ടില്ലാത്ത താരം കൂടിയാണ് ധോണി.
പരമ്പരയിലെ എല്ലാ മല്‍സരങ്ങളിലും ധോണി മികച്ച സ്‌കോര്‍ നേടി. ന്യൂസിലാന്‍ഡിനെതിരേ വരാനിരിക്കുന്ന പരമ്പരയിലും അദ്ദേഹത്തിന് ഇതാവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കോലി പറഞ്ഞു.

ആത്മവിശ്വാസമുയര്‍ത്തും
ഓസീസിനെതിരായ പരമ്പരയിലെ പ്രകടനം തീര്‍ച്ചയായും ധോണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ബാറ്റ്‌സ്മാനെന്ന നിലയില്‍ അദ്ദേഹം താളം വീണ്ടെടുത്തു കഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും ഒരു ബാറ്റ്‌സ്മാനെ സംബന്ധിച്ച് റണ്‍സ് നേടിയാല്‍ മാത്രമേ ആത്മവിശ്വാസമുണ്ടാവുകയുള്ളൂവെന്നും കോലി ചൂണ്ടിക്കാട്ടി.
2018ല്‍ 20 ഏകദിനങ്ങളിലാണ് ധോണി ഇന്ത്യക്കു വേണ്ടി കളിച്ചത്. 275 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. മാത്രമല്ല ഒരു ഫിഫ്റ്റി പോലും കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന് സ്വന്തം പേരില്‍ കുറിക്കാനും സാധിച്ചിരുന്നില്ല.

പ്രതിബദ്ധതയുള്ള താരം
പുറമെയുള്ള പലരും ധോണിയെ കുറിച്ച് അടുത്തിടെ വിമര്‍ശിക്കുന്നതായി കേട്ടിട്ടുണ്ട്. എന്നാല്‍ എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണിയെപ്പോലെ പ്രതിബദ്ധതയോടെ കളിക്കുന്ന മറ്റൊരു താരമില്ലെന്ന് നമുക്കറിയാം.
അതുകൊണ്ടു തന്നെ അദ്ദേഹത്തെ സ്വതന്ത്രമായി വിടൂയെന്നാണ് വിമര്‍ശകരോട് പറയാനുള്ളത്. കാരണം രാജ്യത്തിന് അത്രയേറെ മഹത്തായ സംഭാവനകള്‍ നല്‍കിയ താരമാണ് ധോണിയെന്നും കോലി വിശദമാക്കി.

എന്താണ് ചെയ്യേണ്ടത് എന്നറിയാം
എന്താണ് ചെയ്യേണ്ടതെന്ന് ആരും ധോണിയെ പഠിപ്പിക്കേണ്ടതില്ല. അതു അദ്ദേഹത്തിനു തന്നെ നല്ല ബോധ്യമുണ്ട്. സ്വന്തം പിഴവുകള്‍ കണ്ടെത്തി അതു പരിഹരിക്കാന്‍ ധോണിക്കു തന്നെ നന്നായറിയാം.
വളരെ ബുദ്ധിമാനായ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഒരു ടീമെന്ന നിലയില്‍ ഞങ്ങളെല്ലാം ധോണിക്കൊപ്പമാണ്. അദ്ദേഹത്തിന്റെ പ്രകടനത്തിലും ടീം സംതൃപ്തരാണെന്ന് കോലി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications