Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാറ്റിങ്, ബൗളിങ്... ഇവനേക്കാള്‍ ബെസ്റ്റ് മറ്റൊരാളില്ല, ഇന്ത്യയുടെ സൂപ്പര്‍ താരത്തെക്കുറിച്ച് സെവാഗ്

hardik

മുംബൈ: ഇന്ത്യയുടെ ഓള്‍റൗണ്ട് സെന്‍സേഷനായ ഹര്‍ദിക് പാണ്ഡ്യയെ പ്രശംസിച്ച് മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ബാറ്റിങ്, ബൗളിങ് ഇവ രണ്ടും കൂടി പരിഗണിക്കുമ്പോള്‍ നിലവിലെ ഇന്ത്യന്‍ ടീമില്‍ ഹര്‍ദിക്കിനേക്കാള്‍ കേമനായ മറ്റൊരു കളിക്കാരനില്ലെന്നു സെവാഗ് ചൂണ്ടിക്കാട്ടി. മുംബൈ ഇന്ത്യന്‍സിനെ നാലാം ഐപിഎല്‍ കിരീടവിജയത്തിലേക്കു നയിക്കുന്നതില്‍ ഹര്‍ദിക് നിര്‍ണായക പങ്കു വഹിച്ചിരുന്നു. 15 ഇന്നിങ്‌സുകളില്‍ നിന്നും 191.42 സ്‌ട്രൈക്ക് റേറ്റോടെ 402 റണ്‍സ് അടിച്ചെടുത്ത താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 91 ആയിരുന്നു.

seh

ഹര്‍ദിക്കിന്റെ അരികില്‍ പോലുമെത്താന്‍ ശേഷിയുള്ള മറ്റൊരാള്‍ ഇന്ത്യന്‍ സംഘത്തില്‍ ഇല്ല. ലോകകപ്പ് ടീമില്‍ ബിസിസിഐ ഉള്‍പ്പെടുത്തിയ 'ത്രീ ഡയമന്‍ഷണല്‍' താരം (വിജയ് ശങ്കറിനെ മുഖ്യ സെലക്ടര്‍ വിശേഷിപ്പിച്ചത്) പോലും ഹര്‍ദിക്കിനോളം വരില്ല. കേമനായിരുന്നെങ്കില്‍ ഹര്‍ദിക് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തില്ലായിരുന്നെന്നും സെവാഗ് വിശദമാക്കി.

ലോകകപ്പിനുള്ള 15 അംഗ സംഘത്തില്‍ ഹര്‍ദിക്കും ഇടം പിടിച്ചിട്ടുണ്ട്. പരിക്കിനെയും വിവാദങ്ങളെയും ക്ലീന്‍ ബൗള്‍ഡാക്കിയാണ് താരം ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ തിരിച്ചെത്തിയത്. ഒരു ടെലിവിഷന്‍ ഷോയില്‍ നടത്തിയ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ ഹര്‍ദിക്കിനെയും ടീമംഗമായ ലോകേഷ് രാഹുലിനെയും നേരത്തേ വിലക്കിയിരുന്നു.

Story first published: Wednesday, May 15, 2019, 17:54 [IST]
Other articles published on May 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+