ബാറ്റിങില്‍ സൂപ്പര്‍, ബൗളിങിലോ? അവര്‍ക്ക് പുല്ലുവില!! വെളിപ്പെടുത്തി കോലി, പറഞ്ഞത് ഇങ്ങനെ...
സതാംപ്റ്റന്‍: കരിയറിലാദ്യമായി ഇന്ത്യന്‍ ടീമിനെ ഒരു ലോകകപ്പില്‍ നയിക്കാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലി. സമീപകാലത്തു വിദേശത്ത് ഇന്ത്യക്കു ചില അവിസ്മരണീയ വിജയങ്ങള്‍ സമ്മാനിച്ചിട്ടുള്ള കോലി ഇനി ലോകകപ്പിലും ഈ മാജിക്ക് ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.
ബാറ്റിങിനൊപ്പം ബൗളിങിലും ഈ ലോകകപ്പില്‍ ടീമിന് നിര്‍ണായക സംഭാവനകള്‍ നല്‍കാനുള്ള പരിശീലനത്തിലാണ് മീഡിയം പേസറായ കോലി. ഇതിന്റെ ഭാഗമായി നെറ്റ്‌സില്‍ അദ്ദേഹം കൂടുതല്‍ സമയം ബൗളിങിലും പരിശീലനം നടത്തുന്നുണ്ട്. തന്റെ ബൗളിങിനെക്കുറിച്ച് ആദ്യമായി തുറന്നു പറയുകയാണ് ഇന്ത്യന്‍ നായകന്‍.

ആരും ഗൗരവമായി എടുക്കുന്നില്ല
തന്റെ ബൗളിറങിനെ ആരും അത്ര ഗൗരവമായി എടുക്കുന്നില്ലെന്നാണ് കോലി പറയുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചുരുക്കം ചില മല്‍സരങ്ങളിലാണ് കോലി ബൗള്‍ ചെയ്തിട്ടുള്ളത്. എട്ടു വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.
ബൗളിങില്‍ തന്നെ ആര്‍ക്കും അത്ര വിലയില്ലെങ്കിലും സ്വന്തം ബൗളിങിനെ വളരെ ഗൗരവമായി തന്നെയാണ് കാണുന്നതെന്നു കോലി തമാശയായി പറയുന്നു.

2017നു ശേഷം ബൗള്‍ ചെയ്തിട്ടില്ല
2017നു ശേഷം കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബൗള്‍ ചെയ്തിട്ടില്ല. ഇതിനുള്ള കാരണവും വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന ഏകദിന പരമ്പരയ്ക്കിടെയായിരുന്നു സംഭവം.
ഇന്ത്യ കളിയില്‍ ജയമുറപ്പിച്ചിരിക്കെ ബൗള്‍ ചെയ്യട്ടെയന്നു എംഎസ് ധോണിയോടു ചോദിച്ചിരുന്നു. അദ്ദേഹം അനുമതിയും തന്നു. ബൗള്‍ ചെയ്യാന്‍ താന്‍ തയ്യാറെടുക്കവെയാണ് ബൗണ്ടറി ലൈനിന് അരികില്‍ നിന്നും ജസ്പ്രീത് ബുംറ വേണ്ടെന്ന് തമാശയായി വിളിച്ചു പറഞ്ഞതെന്നും കോലി വെളിപ്പെടുത്തി.

ആര്‍ക്കും വിശ്വാസമില്ല
ബൗളിങില്‍ ടീമിലെ ആര്‍ക്കും തന്നെ വിശ്വാസമില്ലെങ്കിലും സ്വന്തം കഴിവില്‍ ബോധ്യമുണ്ടെന്നു കോലി ചിരിയോടെ പറയുന്നു. അന്നത്തെ ലങ്കയ്‌ക്കെതിരായ ആ മല്‍സരത്തിനു ശേഷം പുറംവേദന പിടിപെട്ടു. പിന്നീട് ബൗള്‍ ചെയ്യാനും കഴിഞ്ഞിട്ടില്ലെന്നും കോലി പറയുന്നു.
കരിയറില്‍ ഏകദിനം, ട്വന്റി20 എന്നിവയില്‍ നിന്നാണ് അദ്ദേഹം എട്ടു വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ളത്. നാലെണ്ണം ഏകദിനത്തിലും നാലെണ്ണം ടി20യിലുമായിരുന്നു. ടെസ്റ്റില്‍ 163 പന്തുകള്‍ ബൗള്‍ ചെയ്‌തെങ്കിലും ഒരു വിക്കറ്റ് പോലും കോലിക്കു ലഭിച്ചിട്ടില്ല.

ആരാധിച്ചത് ആന്‍ഡേഴ്‌സനെ
ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസ് ബൗളറായ ജെയിംസ് ആന്‍ഡേഴ്‌സനാണ് ബൗളിങില്‍ തന്റെ മാതൃകയെന്നു കോലി വെളിപ്പെടുത്തി. ദില്ലിയിലെ അക്കാദമിയില്‍ ആയിരുന്നപ്പോള്‍ ആന്‍ഡേഴ്‌സനെയാണ് താന്‍ പിന്തുടര്‍ന്നിരുന്നത്. പിന്നീട് അദ്ദേഹത്തിനെതിരേ കളിക്കാനും ഭാഗ്യം ലഭിച്ചു. കുട്ടിക്കാലത്ത് താന്‍ നിങ്ങളുടെ ബൗളിങാണ് പിന്തുടരാന്‍ ശ്രമിച്ചതെന്നു പിന്നീട് ആന്‍ഡേഴ്‌സനോടു പറയുകയും ചെയ്തു. അന്നു തങ്ങള്‍ രണ്ടു പേരും ഇതു പറഞ്ഞ് ചിരിച്ചതായും കോലി കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications