ധോണിയും കോലിയും സ്റ്റാര്‍; ഇഷാന്തും വിജയും പാവങ്ങള്‍!
ലണ്ടന്‍: ആരാണ് ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയെ ജയിപ്പിച്ചത്. എം എസ് ധോണിയാണോ, വിരാട് കോലിയാണോ? അല്ല, ഇഷാന്ത് ശര്‍മയും മുരളി വിജയും ഭുവനേശ്വര്‍ കുമാറുമാണ്. രവീന്ദ്ര ജഡേജയും മികച്ചൊരിന്നിംഗ്‌സ് കളിച്ചു. എന്നാലും താരങ്ങള്‍ ഇപ്പോഴും ധോണിയും കോലിയും തന്നെ, അതാണ് ക്രിക്കറ്റ്, വാഴ്ത്തപ്പെടാന്‍ കുറേ പേര്‍, കളിക്കാന്‍ കുറേ പേര്‍.
ടീമിന് പുറത്തുനിന്നും തന്നെ ആരും അഭിനന്ദിച്ചിക്കാറില്ല എന്നാണ് ലോര്‍ഡ്‌സില്‍ ഏഴ് വിക്കറ്റ് വീഴ്ത്തി മാന്‍ ഓഫ് ദ മാച്ചായ ഇഷാന്ത് ശര്‍മ പറയുന്നത്. 80 ല്‍പ്പരം ഓവര്‍ പഴക്കമുള്ള പന്ത് കൊണ്ടാണ് താന്‍ നിരന്തരം ബൗണ്‍സറുകള്‍ എറിഞ്ഞത്. അതുപോലെ 247 പന്തുകള്‍ കളിച്ച് 95 റണ്‍സെടുത്ത മുരളി വിജയ് ആണ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്.
എന്നാല്‍ ജഡേജയുടെ പന്തില്‍ കീപ്പര്‍ ധോണി പുറകിലേക്ക് മാറി നിന്നതും അനുഷ്‌ക ശര്‍മയെ കോലിക്കൊപ്പം താമസിക്കാന്‍ അനുമതി കൊടുത്തതും ഒക്കെയാണ് പ്രൈം ടൈം ചര്‍ച്ച. ചിത്രങ്ങള്‍ കാണൂ.

ധോണി എന്ത് ചെയ്തു
ക്യാപ്റ്റന്‍സി ഭേദമായിരുന്നു എന്നതൊഴിച്ച് നിര്‍ത്തിയാല്‍ ബാറ്റിംഗില്‍ ദയനീയ പരാജയമായിരുന്നു ലോര്‍ഡ്‌സില്‍ ധോണി. ഒന്നാമിന്നിംഗ്‌സില്‍ 1 റണ്‍സിന് പുറത്തായ ധോണി രണ്ടാമിന്നിംഗ്‌സില്‍ അടിച്ചത് 19 റണ്‍സ്.

കീപ്പിംഗ് പരീക്ഷണം
ജഡേജയുടെ ബൗളിംഗിനിടെ ധോണി പിന്നിലേക്ക് മാറിനിന്നതാണ് ചര്‍ച്ചയായത്. ലെഗ് സ്ലിപ്പ് ഫീല്‍ഡിംഗും കൂടി മാനേജ് ചെയ്യുകയായിരുന്നു താന്‍ എന്നാണ് ധോണി ഇതിനെക്കുറിച്ച് പറഞ്ഞത്

കോലി ഓവറാണ്
ഫോമൗട്ടിന് പുറമേ അനുഷ്‌ക ശര്‍മ വിവാദം കൂടിയായതോടെ കോലി വാര്‍ത്തകളില്‍ നിറഞ്ഞു. ആദ്യ ഇന്നിംഗ്‌സില്‍ 25 റണ്‍സെടുത്തെങ്കിലും കോലി രണ്ടാമിന്നിംഗ്‌സില്‍ നേരിട്ട ആദ്യ പന്തില്‍ പൂജ്യത്തിന് പുറത്തായി.

ഞങ്ങളെ ആര്‍ക്കും വേണ്ട
തന്റെ പ്രകടനങ്ങളെ ആരും പരിഗണിക്കാറില്ല എന്ന് തോന്നാറുണ്ട് എന്നാണ് ഇഷാന്ത് ശര്‍മ തുറന്നുപറയുന്നത്. ടീമിന് പുറത്ത് നിന്നും അധികമാരും അഭിനന്ദിക്കുക പോലും പതിവില്ലത്രെ.

ധോണിക്ക് എന്തിനാണ് ബിന്നി
ലോര്‍ഡ്‌സിലെ ഫാസ്റ്റ് ബൗളിംഗിനെ തുണക്കുന്ന പിച്ചില്‍ രണ്ടാമിന്നിംഗ്‌സില്‍ ഓള്‍റൗണ്ടര്‍ ബിന്നിക്ക് ഒരോവര്‍ പോലും ബൗള്‍ ചെയ്യാന്‍ ധോണി അവസരം കൊടുത്തില്ല. ശിഖര്‍ ധവാനും മുരളി വിജയും പോലും ബൗള്‍ ചെയ്തു എന്നോര്‍ക്കണം.

ജഡേജ റോക്ക് സ്റ്റാര്‍
പതിവ് പോലെ ഒരൊറ്റക്കളി കൊണ്ട് ജഡേജ പേരെടുത്തു. പരമ്പരയില്‍ അതുവരെ പൂര്‍ണ പരാജയമായിരുന്ന ജഡേജ ലോര്‍ഡ്‌സിലെ അര്‍ധസെഞ്ചുറി കൊണ്ട് റോക്ക് സ്റ്റാറായി.

ഭുവി നിശബ്ദന്‍ പക്ഷേ
ശ്രീശാന്തിന്റെ പ്രകടനപരതയോ ജഡേജയുടെ റോക്ക് സ്റ്റാര്‍ പദവിയോ ഒന്നും ഭുവനേശ്വര്‍ കുമാറിനില്ല. പക്ഷേ പരമ്പരയില്‍ ഇന്ത്യയുടെ ഇതുവരെയുള്ള താരം ഈ ഓള്‍റൗണ്ടറാണ്.

വിജയം കൊണ്ടുവന്ന ഇന്നിംഗ്‌സ്
മുരളി വിജയുടെ ഇന്നിംഗ്‌സാണ് ഇന്ത്യയുടെ വിജയത്തിന്റെ ആണിക്കല്ല്. ക്ഷമയോടെ കളിച്ച വിജയ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് എത്താനേ കഴിയുമായിരുന്നില്ല.

രഹാനെ
ഒന്നാമിന്നിംഗ്‌സില്‍ അജിന്‍ക്യ രഹാനെയുടെ സെഞ്ചുറി ഇല്ലെങ്കില്‍ ഇന്ത്യയുടെ സ്ഥിതി ഒന്നോര്‍ത്തുനോക്കൂ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications