Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: എന്തിന് സൂപ്പര്‍മാന്‍? അല്ലാതെ തന്നെ ജയിക്കാനറിയാം... ദക്ഷിണാഫ്രിക്ക ഒരുങ്ങിത്തന്നെ

ഓവല്‍: ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ ഇന്നു ആതിഥേയരും ലോക ഒന്നാം റാങ്കുകാരുമായ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ദക്ഷിണാഫ്രിക് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഫഫ് ഡുപ്ലെസിയുടെ കീഴിലിറങ്ങുന്ന ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. ഈ ലോകകപ്പില്‍ കിരീട ഫേവറിറ്റുകളുടെ കൂട്ടത്തില്‍ ദക്ഷിണാഫ്രിക്കയുടെ പേര് ആരും പറയുന്നില്ലെങ്കിലും ഏതു വമ്പന്മാരെയും വീഴ്ത്താനുള്ള ശേഷി അവര്‍ക്കുണ്ട്.

1992ലാണ് ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ അരങ്ങേറിയത്. അതിനു ശേഷം ടൂര്‍ണമെന്റില്‍ ഏഴു തവണ നോക്കൗട്ടിലേക്ക് യോഗ്യത നേടിയെങ്കിലും ഒന്നില്‍ മാത്രമാണ് വിജയിക്കാനായത്. കഴിഞ്ഞ ലോകകപ്പിലായിരുന്നു ഇത്. ശ്രീലങ്കയെ കീഴടക്കി ദക്ഷിണാഫ്രിക്ക സെമിയിലേക്കു മുന്നേറിയിരുന്നു. സെമിയില്‍ ഇംഗ്ലണ്ടിനു മുന്നില്‍ ദക്ഷിണാഫ്രിക്കയ്ക്കു പിഴയ്ക്കുകയായിരുന്നു.

സൂപ്പര്‍മാന്‍ ആവേണ്ടെന്ന് ഡുപ്ലെസി

സൂപ്പര്‍മാന്‍ ആവേണ്ടെന്ന് ഡുപ്ലെസി

ലോകകപ്പില്‍ മല്‍സരങ്ങള്‍ ജയിക്കാന്‍ ആരും സൂപ്പര്‍മാനെപ്പോലെ അമാനുഷിക പ്രകടനം നടത്തേണ്ട കാര്യമില്ലെന്ന് ഡുപ്ലെസി പറഞ്ഞു. ലോകകപ്പ് നേടണമെങ്കില്‍ സൂപ്പര്‍മാനെപ്പോലെ കളിക്കണമെന്നാണ് പറയാറുള്ളത്. എന്നാല്‍ ഇതിനോടു തനിക്കു യോജിപ്പില്ല.
മികച്ച ടീമാണ് ദക്ഷിണാഫ്രിക്കയുടേത്. മല്‍സരഫലങ്ങള്‍ തന്നെ ഇതിനു തെളിവാണ്. ഏതു ടീമിനെയും പരാജയപ്പെടുത്താനുള്ള ശേഷി ഞങ്ങള്‍ക്കുണ്ട്. കളിയില്‍ താന്‍ 60 പന്തില്‍ 180 റണ്‍സ് അടിച്ചുകൂട്ടിയെന്നു കരുതി ടീം വിജയിക്കണമെന്നില്ലെന്നും ഡുപ്ലെസി വിശദമാക്കി.

പോസിറ്റീവായി കളിക്കണം

പോസിറ്റീവായി കളിക്കണം

പോസിറ്റീവായി കളിക്കാനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമം. പിഴവുകള്‍ വരുത്തിയാലും അത് മറന്ന് ശക്തമായി തിരിച്ചുവരാനാണ് ടീം ശ്രമിക്കേണ്ടത്. കഴിഞ്ഞതിനെക്കുറിച്ചല്ല, മറിച്ച് വരാനിരിക്കുന്നതിനെക്കുറിച്ചാണ് ടീം ചിന്തിക്കുന്നതെന്നും ഡുപ്ലെസി വിശദമാക്കി.
ഫേവറിറ്റുകളായോ അല്ലാതെയോ വരുന്നുവെന്നതില്‍ അല്ല കാര്യം. മറിച്ച് ഗ്രൗണ്ടിലിറങ്ങി മികച്ച പ്രകടനം നടത്തുകയെന്നതാണ് പ്രധാനം. എങ്കില്‍ മാത്രമേ ലോകകപ്പ് നേടാന്‍ സാധിക്കുകയുള്ളൂവെന്നും ദക്ഷിണാഫ്രിക്കന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

സ്റ്റെയ്ന്‍ പിന്‍മാറി

സ്റ്റെയ്ന്‍ പിന്‍മാറി

വെറ്ററന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെതിരായ ഉദ്ഘാടന മല്‍സരത്തില്‍ ഇറങ്ങുന്നത്. ഐപിഎല്ലിനിടെ തോളിനേറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിന് കളിയില്‍ പുറത്തിരിക്കേണ്ടിവന്നത്.
സ്റ്റെയ്‌നിന്റെ അഭാവം ദക്ഷിണാഫ്രിക്കയ്ക്കു കനത്ത തിരിച്ചടിയാണെന്ന് ഡുപ്ലെസി വ്യക്തമാക്കി. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണിത്. സ്റ്റെയ്ന്‍ കൂടി കളിച്ചിരുന്നെങ്കില്‍ അത് ടീമിന്റെ ബൗളിങ് ആക്രമണത്തിന്റെ മൂര്‍ച്ച വര്‍ധിപ്പിക്കുമായിരുന്നെന്നും ക്യാപ്റ്റന്‍ പറഞ്ഞു.

Story first published: Thursday, May 30, 2019, 12:03 [IST]
Other articles published on May 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+