വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രമിച്ചാല്‍ നിനക്കും പറ്റും... ചഹലിനോട് രോഹിത്, സിക്‌സറുകളുടെ രഹസ്യം വെളിപ്പെടുത്തി ഹിറ്റ്മാന്‍

രണ്ടാം ടി20യില്‍ രോഹിത് ആറു സിക്‌സറുകള്‍ പറത്തിയിരുന്നു

Wanted to hit 6 sixes in Mosaddek's over, says Rohit Sharma | Oneindia Malayalam

രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരേ രണ്ടാം ടി20യില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വണ്‍ മാന്‍ ഷോ തന്നെയായിരിന്നു കണ്ടത്. ഇന്ത്യ എട്ടു വിക്കറ്റിന്റെ അനായാസ വിജയം കൊയ്ത കളിയില്‍ ഹിറ്റ്മാന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ബംഗ്ലാ കടുവകളെ തല്ലിയോടിച്ചത്. ആറു കൂറ്റന്‍ സിക്‌സറുകളടക്കം 85 റണ്‍സാണ് താരം വാരിക്കൂട്ടിയത്.

ഹിറ്റ്മാനെ വാഴ്ത്തി സെവാഗ്... ഇത് സാക്ഷാല്‍ സച്ചിന് മാത്രം കഴിയുന്നത്, കോലിക്കാവില്ല!!ഹിറ്റ്മാനെ വാഴ്ത്തി സെവാഗ്... ഇത് സാക്ഷാല്‍ സച്ചിന് മാത്രം കഴിയുന്നത്, കോലിക്കാവില്ല!!

ഇത്രയും അനായാസം എങ്ങനെ സിക്‌സറുകള്‍ നേടാന്‍ സാധിക്കുന്നുവെന്ന രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത്. മല്‍സരശേഷം ടീമംഗവും യുവ സ്പിന്നറുമായ യുസ്വേന്ദ്ര ചഹലിന്റെ ചോദ്യത്തിന് ചഹല്‍ ടിവിയിലാണ് ഹിറ്റ്മാന്‍ ഇതു വെളിപ്പെടുത്തിയത്.

തുടരെ ആറ് സിക്‌സറുകള്‍

തുടരെ ആറ് സിക്‌സറുകള്‍

ബംഗ്ലാദേശിനെതിരേ രോഹിത് നേടിയ ആറു സിക്‌സറുകളില്‍ മൂന്നെണ്ണവും ഒരോവറിലായിരുന്നു. മൊസാദെക് ഹുസൈന്റെ ഓവറിലെ ആദ്യ മൂന്നു പന്തുകളുമാണ് ഹിറ്റ്മാന്‍ സിക്‌സറിലേക്കു പായിച്ചത്. എന്നാല്‍ ഈ ഓവറിലെ ആറും പന്തിലും സിക്‌സര്‍ നേടാനായിരുന്നു തന്റെ ശ്രമമെന്നു രോഹിത് വെളിപ്പെടുത്തി.
മൂന്നു സിക്‌സറുകള്‍ തുടരെ നേടിയതോടെ എല്ലാം സിക്‌സറാക്കാനാണ് ശ്രമിച്ചത്. എന്നല്‍ നാലാമത്തെ പന്തില്‍ പിഴച്ചു. അതു സിക്‌സറാക്കാന്‍ കഴിയാതിരുന്നതോടെയാണ് സിംഗിളുകള്‍ നേടാന്‍ നേടാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വിശദമാക്കി.

നിന്നെക്കൊണ്ടും സാധിക്കും

നിന്നെക്കൊണ്ടും സാധിക്കും

വമ്പന്‍ സിക്‌സറുകള്‍ നേടാന്‍ വലിയ ശരീരവും മസിലുമൊന്നും ആവശ്യമില്ല. നിനക്കു പോലും സിക്‌സറുകള്‍ നേടാന്‍ കഴിയും. കരുത്ത് മാത്രമം സിക്‌സറുകള്‍ നേടാന്‍ കഴിയില്ല. മികച്ച ടൈമിങും കൂടി അതിനോടൊപ്പം വേണ്ടതുണ്ട്. പന്ത് ബാറ്റിന്റെ മധ്യത്തില്‍ തന്നെ പതിക്കണം, അതോടൊപ്പം ഷോട്ട് കളിക്കുമ്പോള്‍ തല ഇളകാതെ നില്‍ക്കുകയും വേണം. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ കൃത്യമായി വന്നാല്‍ മാത്രമേ സിക്‌സര്‍ നേടാന്‍ കഴിയുകയുള്ളൂവെന്നും രോഹിത് ചഹലിനോടു പറഞ്ഞു.

100ാം ടി20

100ാം ടി20

രാജ്‌കോട്ടില്‍ ഇന്ത്യക്കായി ഇറങ്ങിയതോടെ അന്താരാഷ്ട്ര ടി20യില്‍ 100 മല്‍സരങ്ങളെന്ന അപൂര്‍വ്വ നാഴികക്കല്ല് രോഹിത് പിന്നിടുകയും ചെയ്തിരുന്നു. ലോക ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ താരമാണ് അദ്ദേഹം. പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷുഐബ് മാലിക്ക് മാത്രമേ 100ല്‍ അധികം ടി20കളില്‍ കളിച്ചിട്ടുള്ളൂ.
രണ്ടാം ടി20യില്‍ ആറു സിക്‌സറുകള്‍ പറത്തിയതോടെ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റനായം രോഹിത് മാറിയിരുന്നു. 34 സിക്‌സറുകളെന്ന എംഎസ് ധോണിയുടെ റെക്കോര്‍ഡാണ് ഹിറ്റ്മാന്‍ തിരുത്തിയത്.

Story first published: Friday, November 8, 2019, 13:18 [IST]
Other articles published on Nov 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X