Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗ്ലാമറും ചിയര്‍ഗേള്‍സുമല്ല കളി, ഐപിഎല്‍ എന്നാല്‍ ഇതാണ്, ഇതാവണം.. സ്റ്റാര്‍ ഇന്ത്യ പറയുന്നത്...

ദില്ലി: ഐപിഎല്‍ പണക്കൊഴുപ്പിന്റെയും അധികാര ഗര്‍വ്വിന്റെയും ഗ്ലാമറിന്റെയും കളിയായാണ് കണക്കാക്കുന്നത്. അതില്‍ ഗൗരവതരമായ കളിയുടെ സ്ഥാനം എത്രത്തോളമുണ്ടെന്നു ചോദിച്ചാല്‍ വളരെ ചെറിയൊരു ശതമാനം മാത്രമായിരിക്കും എന്നായിരിക്കും ഉത്തരം. ഐപിഎല്‍ തുടങ്ങി 10 വര്‍ഷങ്ങളിയാട്ടും കളിയൊടൊപ്പമുള്ള പേരുദോഷങ്ങളാണ് ഈ വിശേഷണങ്ങള്‍.

എന്നാല്‍ കാര്യങ്ങള്‍ ആകെ മാറാന്‍ പോകുകയാണെന്നാണ് ഐപിഎല്ലിന്റെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്ന സ്റ്റാര്‍ ഇന്ത്യ ചാനല്‍ പറയുന്നത്. ഗ്ലാമറിനല്ല, കാര്യഗൗരവമുള്ള കളിക്കായിരിക്കും തങ്ങള്‍ പ്രാധാന്യം നല്‍കുകയെന്ന് സ്റ്റാര്‍ ഇന്ത്യ ചാനല്‍ അറിയിച്ചു. തങ്ങളുടെ ശ്രദ്ധ സ്‌പോര്‍ട്‌സില്‍ മാത്രമാണ്. അത് അങ്ങനെ തന്നെ തുടരും. മറ്റുള്ളവര്‍ ചെയ്യുന്നതിനെക്കുറിച്ചല്ല തങ്ങള്‍ പറയുന്നതെന്നും ചാനലിലെ ഉയര്‍ന്ന മേധാവിയായ ഉദയ് ശങ്കര്‍ പറഞ്ഞു.

pti

അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് സ്റ്റാര്‍ ഇന്ത്യക്ക് ഐപിഎല്ലിന്റെ സംപ്രക്ഷണാവകാശം. 16,347.50 കോടി രൂപക്കാണ് സ്റ്റാര്‍ ഇന്ത്യ ചാനല്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. 2018 മുതല്‍ 2022 വരെ അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. ഗ്ലോബല്‍ ഡിജിറ്റല്‍ അവകാശങ്ങള്‍ നേവി ഡിജിറ്റലിനാണ്. മൂന്നു വര്‍ഷത്തേക്കാണ് നേവി ഡിജിറ്റല്‍ ഗ്ലോബല്‍ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.

Story first published: Tuesday, September 5, 2017, 11:49 [IST]
Other articles published on Sep 5, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+