Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മക്കുല്ലം ക്യാപ്റ്റന്‍, ഐസിസി ടീമില്‍ ഇന്ത്യക്കാരില്ല

ദുബായ്: ലോകകപ്പിന് ശേഷം ഐ സി സി പ്രഖ്യാപിച്ച ലോക ടീമില്‍ ഇന്ത്യക്കാരില്ല. ക്യാപ്റ്റന്‍ കൂള്‍ ധോണിയോ, സൂപ്പര്‍ സ്റ്റാര്‍ കോലിയോ പോകട്ടെ വിക്കറ്റ് വേട്ടയില്‍ ആദ്യ അഞ്ചിലുള്ള മുഹമ്മദ് ഷമിക്കോ റണ്‍വേട്ടയില്‍ ആദ്യ അഞ്ചിലുള്ള ശിഖര്‍ ധവാനോ പോലും ടീമില്‍ ഇടം കിട്ടിയിട്ടില്ല. ഇതാദ്യമായാണ് ഐ സി സി ഇന്ത്യന്‍ താരങ്ങളില്ലാതെ ലോക ഇലവനെ പ്രഖ്യാപിക്കുന്നത്.

ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കുല്ലമാണ് ലോക ടീമിനും നായകന്‍. ലോകകപ്പ് ജയിച്ച മൈക്കല്‍ ക്ലാര്‍ക്കിനെയും, സെമിഫൈനലിസ്റ്റായ ഇന്ത്യന്‍ ക്യാപ്റ്റനെയും പരിഗണിച്ചിട്ടില്ല. ന്യൂസിലന്‍ഡില്‍ നിന്നും അഞ്ച് പേരാണ് ടീമിലുള്ളത്. ഓസ്‌ട്രേലിയയില്‍ നിന്ന് പോലും അത്രയും പേര്‍ക്ക് ടീമില്‍ ഇടം കിട്ടിയിട്ടില്ല.

പാകിസ്താനില്‍ നിന്നും

പാകിസ്താനില്‍ നിന്നും

പാകിസ്താനില്‍ നിന്നും ലോക ഇലവനില്‍ ആരുമില്ല. വഹാബ് റിയാസിനെങ്കിലും ടീമിലിടം കിട്ടണമായിരുന്നു.

ന്യൂസിലന്‍ഡിന്റെ ലോകകപ്പ്

ന്യൂസിലന്‍ഡിന്റെ ലോകകപ്പ്

ഫൈനലില്‍ തോറ്റെങ്കിലും 5 കളിക്കാരെ ലോക ഇലവനിലെത്തിക്കാന്‍ കീവിസിനായി. മക്കുല്ലം ക്യാപ്റ്റന്‍. ആന്‍ഡേഴ്‌സന്‍, ഗപ്ടില്‍, ബൗള്‍ട്ട്, വെട്ടോറി എന്നിവരാണ് മറ്റ് കളിക്കാര്‍.

ഓസീസിനും മെച്ചം

ഓസീസിനും മെച്ചം

വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവന്‍ സ്മിത്ത്, സ്റ്റാര്‍ക് എന്നിവരാണ് ഓസീസ് ടീമില്‍ നിന്നും ലോക ഇലവനിലെത്തിയത്.

ദക്ഷിണാഫ്രിക്കയില്‍ നിന്നും

ദക്ഷിണാഫ്രിക്കയില്‍ നിന്നും

രണ്ടുപേര്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്നും ഇടംകണ്ടെത്തി. ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സും ഫാസ്റ്റ് ബൗളര്‍ മോണി മോര്‍ക്കലുമാണ് അത്.

സങ്കക്കാര ഉറപ്പ്

സങ്കക്കാര ഉറപ്പ്

വിക്കറ്റ് കീപ്പര്‍ സങ്കക്കാരയാണ്, ലോകകപ്പില്‍ 4 സെഞ്ചുറികളാണ് സങ്ക അടിച്ചത്.

ടെയ്‌ലര്‍ പന്ത്രണ്ടാമന്‍

ടെയ്‌ലര്‍ പന്ത്രണ്ടാമന്‍

വിരമിച്ച സിംബാബ്‌വെ ക്യാപ്റ്റന്‍ ബ്രണ്ടന്‍ ടെയ്‌ലര്‍ പന്ത്രണ്ടാമനായി ടീമിലെത്തി.

Story first published: Monday, March 30, 2015, 13:23 [IST]
Other articles published on Mar 30, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+