വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചിന്നസ്വാമിയല്ല, ഒരു ഗ്രൗണ്ടും വെല്ലുവിളിയല്ല!! ഫോമിന്റെ രഹസ്യം വെളിപ്പെടുത്തി കെകെആര്‍ ഹീറോ റസ്സല്‍

ആര്‍സിബിക്കെതിരേ റസ്സലാണ് കെകെആറിന് ജയം സമ്മാനിച്ചത്

By Manu
ചിന്നസ്വാമിയല്ല ഒരു ഗ്രൗണ്ടും വെല്ലുവിളിയല്ല, റസ്സല്‍ | Oneindia Malayalam

ബെംഗളൂരു: ഈ സീസണിലെ ഐപിഎല്ലിലെ സൂപ്പര്‍ ഹീറോ ആയി മാറിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വെടിക്കെട്ട് താരം ആന്ദ്രെ റസ്സല്‍. തീപ്പൊരി ഇന്നിങ്‌സുകളിലൂടെ എതിര്‍ ടീമുകളുടെ പേടിസ്വപ്‌നമായി അദ്ദേഹം മാറിക്കഴിഞ്ഞു. നാലു മല്‍സരങ്ങളില്‍ നിന്നും 207 റണ്‍സാണ് റസ്സല്‍ ഇതിനകം വാരിക്കൂട്ടിയത്.

ഐപിഎല്‍: റെയ്‌നയല്ല ഇനി കോലിയാണ് റണ്‍ കിങ്... മറ്റൊരു നേട്ടം കൂടി, അക്കാര്യത്തില്‍ റെയ്‌ന കേമന്‍ ഐപിഎല്‍: റെയ്‌നയല്ല ഇനി കോലിയാണ് റണ്‍ കിങ്... മറ്റൊരു നേട്ടം കൂടി, അക്കാര്യത്തില്‍ റെയ്‌ന കേമന്‍

ഇത്തവണ ഏറ്റവും മികച്ച ശരാശരിയും സ്‌ട്രൈക്ക് റേറ്റുമെല്ലാം അദ്ദേഹത്തിന് തന്നെയാണ്. 103.50 ആണ് ബാറ്റിങ് ശരാശരിയെങ്കില്‍ സ്‌ട്രൈക്ക് റേറ്റ് 268.83 ആണ്. സിക്‌സറുകളടെ എണ്ണത്തിലും റസ്സലിന്റെ അടുത്ത് മറ്റാരുമില്ല. 22 സിക്‌സറുകളാണ് അദ്ദേഹം പറത്തിയത്. റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ വെള്ളിയാഴ്ച നടന്ന കളിയിലും മിന്നുന്ന പ്രകടനത്തിലൂടെ റസ്സല്‍ കെകെആറിന്റെ വിജയശില്‍പ്പിയായിരുന്നു. 13 പന്തില്‍ പുറത്താവാതെ 48 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്.

ഒരു ഗ്രൗണ്ടും ഭീഷണിയല്ല

ഒരു ഗ്രൗണ്ടും ഭീഷണിയല്ല

തന്റെ സംബന്ധിച്ച് ഒരു ഗ്രൗണ്ടും അത്ര വെല്ലുവിളിയായി തോന്നിയിട്ടില്ലെന്ന് റസ്സല്‍ വ്യക്തമാക്കി. ആര്‍സിബിക്കെതിരേ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടീമംഗങ്ങളില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇതാണ് കളിക്കളത്തിലും നല്ല പ്രകടനം നടത്താന്‍ സഹായിക്കുന്നത്. താഴ്ന്ന ഫുള്‍ ടോസുകളില്‍ ഷോട്ടുകള്‍ കളിക്കുക എളുപ്പമല്ല. കൈകളും കണ്ണും തമ്മിലുള്ള ഏകോപനമാണ് തന്നെ ഇത് മറികടക്കാന്‍ സഹായിക്കുന്നതെന്നും റസ്സല്‍ വ്യക്തമാക്കി.

ആത്മവിശ്വാസമുണ്ടായിരുന്നു

ആത്മവിശ്വാസമുണ്ടായിരുന്നു

ആര്‍സിബിക്കെതിരേ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുമ്പോള്‍ ടീമിന് ജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം തനിക്കുണ്ടായിരുന്നതായി റസ്സല്‍ പറഞ്ഞു. ആദ്യത്തെ കുറച്ച് പന്തുകളില്‍ വലിയ ഷോട്ടുകള്‍ക്കു മുതിരാതെ കളിച്ച് പിച്ചിന്റെ സ്വഭാവം മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നായിരുന്നു ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികിന്റെ നിര്‍ദേശം. ബാറ്റിങിനായി ഗ്രൗണ്ടിലെത്തും മുമ്പ് ഗ്രൗണ്ടിന് അരികെ ടെലിവിഷനില്‍ മല്‍സരം വീക്ഷിച്ചിരുന്നു. അതുകൊണ്ടു തന്നെ പിച്ചിനെക്കുറിച്ച് കൃത്യമായ ധാരണയും ലഭിച്ചിരുന്നു. ജയിക്കാന്‍ 20 പന്തില്‍ 68 റണ്‍സാണ് വേണ്ടിയിരുന്നത്. എന്നാല്‍ ഇത് എല്ലായ്‌പ്പോഴും നേടാന്‍ കഴിയണമെന്നില്ലെന്നും റസ്സല്‍ പറഞ്ഞു.

ഒരൊറ്റ ഓവര്‍ കൊണ്ട് കളി മാറും

ഒരൊറ്റ ഓവര്‍ കൊണ്ട് കളി മാറും

ടി20 മല്‍സരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നത് കളി മാറാന്‍ ഒരൊറ്റ ഓവര്‍ മാത്രം മതിയെന്നതാണെന്ന് റസ്സല്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെയാണ് തോല്‍ക്കാന്‍ മനസ്സിലാതെ താന്‍ പോരാടുന്നത്. അത്രയും റണ്‍സ് നേടുകയെന്നത് ദുഷ്‌കരമാണെന്ന് മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുമെങ്കിലും കീഴടങ്ങാന്‍ താന്‍ ഒരുക്കമായിരുന്നില്ല. അവസാനം വരെ പോരാടുമെന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു. വിചാരിച്ചതു പോലെ തന്നെ അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കെ തങ്ങള്‍ ജയിച്ചതായും റസ്സല്‍ വിശദമാക്കി.

Story first published: Saturday, April 6, 2019, 12:40 [IST]
Other articles published on Apr 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X