വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സര്‍ഫ്രാസിനെ മാറ്റിയില്ല, തെറിച്ചത് കോച്ച് തന്നെ!! ആര്‍തറിനെ ഒഴിവാക്കി പാകിസ്താന്‍

കറാച്ചി: ലോകകപ്പിലേറ്റ നിരാശാജനകമായ പുറത്താവലിനുശേഷം പാകിസ്താന്‍ ക്രിക്കറ്റ് ടീം ഉടച്ചുവാര്‍ക്കലിന്റെ പാതയിലാണ്. ലോകകപ്പില്‍ ടീമിനേറ്റേ തിരിച്ചടിയെക്കുറിച്ച് വിലയിരുത്തിയ ശേഷമാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. ഇതിന്റെ ആദ്യ പടിയായി കോച്ച് മിക്കി ആര്‍തറെ തന്നെ ഒഴിവാക്കിയിരിക്കുകയാണ് പിസിബി.

കരാർ അവസാനിച്ചു

കരാർ അവസാനിച്ചു

ലോകകപ്പോടെ ആര്‍തറുമായുള്ള കരാര്‍ അവസാനിച്ചിരുന്നു. ഇത് പുതുക്കേണ്ടതില്ലെന്നാണ് പിസിബി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പാകിസ്താന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനെ മാറ്റണമന്ന് ആര്‍തര്‍ പിസിബിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോച്ചിനെ തന്നെ ആദ്യം നീക്കിയാണ് പിസിബി അഴിച്ചുപണി തുടങ്ങിയത്.

കോച്ചിനെ മാത്രമല്ല അസിസ്റ്റന്റ് പരിശീലകരായ ഗ്രാന്റ് ഫ്‌ളവര്‍, അസഹര്‍ മെഹമ്മൂദ് എന്നിവരെയും ഒഴിവാക്കിയതായി പിസിബി മേധാവി എഹസാന്‍ മാനി അറിയിച്ചു.

നിരാശനെന്ന് ആര്‍തര്‍

നിരാശനെന്ന് ആര്‍തര്‍

തന്നെ ഒഴിവാക്കാനുള്ള പിസിബിയുടെ തീരുമാനം നിരാശാജനകമാണെന്ന് ആര്‍തര്‍ പ്രതികരിച്ചു. കരാര്‍ നീട്ടേണ്ടതില്ലെന്ന് പിസിബി നിലപാടെടുത്തപ്പോള്‍ നിരാശയും വിഷമവും തോന്നി. പാകിസ്താന്‍ ക്രിക്കറ്റിനെ വീണ്ടും ഉയരങ്ങളിലെത്തിക്കാന്‍ അങ്ങേയറ്റം ആത്മാര്‍ഥതയോടെയാണ് പ്രവര്‍ത്തിച്ചതെന്നും ദക്ഷിണാഫ്രിക്കന്‍ വംശജനായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാബര്‍ ദി ഗ്രേറ്റ്... ആരാധകര്‍ ഇടിച്ചുകയറി, എണ്ണം കേട്ടാല്‍ ഞെട്ടും...വെബ്‌സൈറ്റ് ഹാങായി

കോച്ചായത് 2016ല്‍

കോച്ചായത് 2016ല്‍

2016 മേയിലാണ് ആര്‍തര്‍ പാക് കോച്ചായി ചുമതലയേറ്റത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പാകിസ്താന് സമനില നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തൊട്ടടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ ആര്‍തര്‍ ജേതാക്കളാക്കാക്കി. പാകിസ്താന്റെ കന്നിക്കിരീടനേട്ടം കൂടിയായിരുന്നു ഇത്.

'എന്റെ കാര്യത്തില്‍ വല്ല തീരുമാനവുമായോ?', സെലക്ടര്‍മാരോട് തിവാരിക്കുണ്ട് ചില ചോദ്യങ്ങള്‍

ഫൈനലില്‍ ചിരവൈരികളായ ഇന്ത്യയെയാണ് പാക് ടീം തകര്‍ത്തുവിട്ടത്.
എന്നാല്‍ പിന്നീട് ഈ മികവ് ആവര്‍ത്തിക്കാന്‍ ആര്‍തറിനായില്ല. അദ്ദേഹത്തിന് കീഴില്‍ 28 ടെസ്റ്റുകള്‍ കളിച്ച പാകിസ്താന്‍ 10 എണ്ണത്തില്‍ മാത്രമേ ജയിച്ചിട്ടുള്ളൂ. 66 ഏകദിനങ്ങളില്‍ ജയിക്കാനായത് 29 എണ്ണത്തിലുമാണ്.

പുതിയ കോച്ച് വൈകില്ല

പുതിയ കോച്ച് വൈകില്ല

പാകിസ്താന്‍ ടീമിന്റെ പുതിയ കോച്ചിനെ അധികം വൈകാതെ തന്നെ തിരഞ്ഞെടുക്കും. ലോകകപ്പില്‍ പാക് ടീമിന്റെ പ്രകടനം വിലയിരുത്തിയ ശേഷമാണ് നാലംഗ കമ്മിറ്റി പരിശീലകനെ കണ്ടെത്തുക.അതേസമയം, പുറത്താക്കപ്പെട്ട ആര്‍തര്‍ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ട് കോച്ചായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ആഷസ് പരമ്പരയ്ക്കു ശേഷം നിലവിലെ കോച്ച് ട്രെവര്‍ ബെയ്‌ലിസുമായുള്ള കരാര്‍ അവസാനിക്കും.

ടി20 പരമ്പര: ടീം ഇന്ത്യക്ക് ആഹ്ലാദിക്കാം, തലവേദനയായി ഒന്ന് മാത്രം... പകരം ആരൊക്കെ?

ഏകകണ്ഠമായ തീരുമാനം

ഏകകണ്ഠമായ തീരുമാനം

കോച്ച് ആര്‍തറെയും മറ്റ് കോച്ചിങ് സ്റ്റാഫുമാരെയും ഒഴിവാക്കാനുള്ള തീരുമാനം ഏകകണ്‌ഠേനയെടുത്തതാണെന്ന് പിസിബി അറിയിച്ചു. മുന്‍ ക്യാപ്റ്റന്മാരായ മിസ്ബാഹുല്‍ ഹഖ്, വസീം അക്രം എന്നിവരെല്ലാം കമ്മിറ്റിയിലുണ്ട്. പുതിയ നേതൃത്വത്തിന്റെയു സമീപനത്തിന്റെയും സമയമാണിതെന്ന നിര്‍ദേശമാണ് കമ്മിറ്റി നല്‍കിയതെന്നും പിസിബി മേധാവി മാനി വ്യക്തമാക്കി.

Story first published: Wednesday, August 7, 2019, 15:42 [IST]
Other articles published on Aug 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X