Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചിയര്‍ഗേള്‍സില്ല, മുഖം മിനുക്കി ഐപിഎല്‍

നാസിക്: കോഴവിവാദത്തിന്റെയും സച്ചിനും ദ്രാവിഡും അടക്കമുള്ള സൂപ്പര്‍ സ്റ്റാറുകളുടെ വിരമിക്കലും കാരണം ഗ്ലാമര്‍ കുറഞ്ഞ ഐ പി എല്ലിനെ രക്ഷിക്കാന്‍ ബി സി സി ഐയുടെ ശ്രമം. ചിയര്‍ഗേള്‍സ് പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുക എന്നതാണ് ഇതില്‍ പ്രധാനം. കളിയുമായി പുലബന്ധം പോലുമില്ലെങ്കിലും ബൗണ്ടറി ലൈനില്‍ തുള്ളിച്ചാടുന്ന ചിയര്‍ഗേള്‍സ് കുറച്ചൊന്നുമല്ല ഐ പി എല്ലിനെ പറയിപ്പിച്ചിട്ടുള്ളത്. മാത്രമല്ല, കളി കഴിഞ്ഞുള്ള പാര്‍ട്ടികളിലും ഇവരുടെ പെര്‍ഫോമന്‍സ് വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.

മുഖം മിനുക്കി വരുന്ന ഐ പി എല്‍ ഏഴാം എഡിഷന് 10 മാറ്റങ്ങളാണ് ഉണ്ടാകുക. ബി സി സി ഐ വൈസ് പ്രസിഡണ്ട് രവി സാവന്താണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ - മെയ് മാസങ്ങളിലായാണ് ഐ പി എല്ലിന്റെ ഏഴാം എഡിഷന്‍ അരങ്ങേറുക. കോഴവിവാദത്തെ തുടര്‍ന്ന് മുന്‍ ബി സി സി ഐ പ്രസിഡണ്ട് ജ്ഗമോഹന്‍ ഡാല്‍മിയ അധ്യക്ഷനായ കമ്മിറ്റിയാണ് പ്രധാനപ്പെട്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചത്.

cheergirls

കമ്മിറ്റി മുന്നോട്ട് വെച്ച എല്ലാ നിര്‍ദ്ദേശങ്ങളും പരിഗണിച്ചതായി രവി സാവന്ത് പറഞ്ഞു. ചിയര്‍ഗേള്‍സിനെ ഒഴിവാക്കുക, രാത്രി പാര്‍ട്ടികള്‍ നിരോധിക്കുക എന്നിങ്ങനെ പത്തോളം മാറ്റങ്ങളാണ് ഉണ്ടാകുക. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് കൂടിയാണ് സാവന്ത്. നാസിക്കില്‍ യശ്വന്ത് റാവു ചവാന്‍ മഹാരാഷ്ട്ര ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സമ്മാനദാനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ തവണ കളിച്ച ടീമുകളില്‍ നിന്നും പുനെ വാരിയേഴ്‌സ് ഇത്തവണ ഉണ്ടാകില്ല. എട്ട് ടീമുകളുമായി തുടക്കം കുറിച്ച ഐ പി എല്‍ പിന്നീട് കൊച്ചി ടസ്‌കേഴ്‌സ്, പുനെ വാരിയേഴ്‌സ് എന്നീ ടീമുകളെ കൂടി ഉള്‍പ്പെടുത്തി പത്താക്കിയിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആദ്യം കൊച്ചിയും ഈ സീസണില്‍ പുനെയും ഐ പി എല്ലിന് പുറത്തായി.

Story first published: Friday, December 13, 2013, 10:43 [IST]
Other articles published on Dec 13, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+