ഇന്ത്യ - ന്യൂസിലന്‍ഡ് പരമ്പര റദ്ദാക്കുന്ന പ്രശ്‌നമില്ലെന്ന് ലോധ, ബിസിസിഐ എന്ത് ചെയ്യും?
ദില്ലി: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നടന്നുവരുന്ന പരമ്പര പാതി വഴിക്ക് അവസാനിപ്പിക്കില്ലെന്ന് ജസ്റ്റില് ആര്‍ എം ലോധ. മത്സരങ്ങള്‍ നിശ്ചയിച്ചത് പോലെ തന്നെ നടക്കും. ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ ഇന്ത്യ - ന്യൂസിലന്‍ഡ് പരമ്പര റദ്ദാക്കേണ്ടി വരുമെന്ന് ബി സി സി ഐ പറഞ്ഞിരുന്നു.
Read Also: ബിസിസിഐയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; ഇന്ത്യ - ന്യൂസിലന്‍ഡ് പരമ്പര മുടങ്ങും?
ഇന്ത്യ - ന്യൂസിലന്‍ഡ് പരമ്പര റദ്ദാക്കുന്ന പ്രശ്‌നമില്ല. ബി സി സി ഐയുടെ അക്കൗണ്ട് മരവിപ്പിച്ചിട്ടില്ല. തങ്ങള്‍ പറഞ്ഞ കാര്യം തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തിരിക്കുന്നത് എന്നും ലോധ പറഞ്ഞു. സുപ്രീം കോടതി നിയോഗിച്ച ലോധ കമ്മിറ്റിയും ബി സി സി ഐയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ ഏറ്റവും പുതിയ എപ്പിസോഡാണ് ഈ വിവാദം.

സമ്മര്‍ദ്ദ തന്ത്രം
ബി സി സി ഐയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ ഇന്ത്യ - ന്യൂസിലന്‍ഡ് പരമ്പര പകുതിക്ക് വെച്ച് അവസാനിപ്പിക്കും എന്ന് പറഞ്ഞുകൊണ്ടുള്ള സമ്മര്‍ദ്ദ തന്ത്രമാണ് അധികൃതര്‍ പയറ്റിയത്. എന്നാല്‍ ബി സി സി ഐയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ല എന്ന് വ്യക്തമാക്കിയ ലോധ, പരമ്പര എന്ത് വന്നാലും തുടരും എന്ന് കൂടി പറഞ്ഞു.

പണമിടപാടുകള്‍ തുടരാം
അക്കൗണ്ട് മരവിപ്പിക്കപ്പെട്ടാല്‍ പരമ്പര പാതിവഴിയില്‍ നിര്‍ത്തുകയല്ലാതെ വേറെ വഴിയില്ല എന്നാണ് ബി സി സി ഐ ഓഫീഷ്യല്‍ പറഞ്ഞത്. എന്നാല്‍ മത്സരഫീസ്, ക്രിക്കറ്റിംഗ് ആക്ടിവിറ്റികള്‍, ഭരണനടത്തിപ്പ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പണം ഉപയോഗിക്കാം എന്നാണ് ലോധ പറയുന്നത.് അതിനൊന്നും വിലക്കില്ല.

ലോധ പറഞ്ഞതെന്ത്
ബിസിസിഐ, അസോസിയേഷനുകള്‍ക്ക് ഭീമമായ തുക നല്‍കാന്‍ തീരുമാനിച്ചതിനെയാണ് ലോധ കമ്മീഷന്‍ എതിര്‍ക്കുന്നത്. ഈ തീരുമാനത്തെ നിയമവിരുദ്ധം എന്ന് കഴിഞ്ഞ ദിവസം അയച്ച മെയിലില്‍ ലോധ പരാമര്‍ശിച്ചിരുന്നു.

ബിസിസിഐ വാദം
ഇന്ത്യ ലോകത്തിന് മുന്നില്‍ നാണംകെടണമെന്ന് തങ്ങള്‍ക്ക് ആഗ്രഹമില്ല. പക്ഷേ ഞങ്ങള്‍ എങ്ങനെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക - ഇതായിരുന്നു ഒരു ബി സി സി ഐ ഒഫീഷ്യല്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്. അക്കൗണ്ട് ഫ്രീസ് ചെയ്യുക എന്നത് തമാശയല്ല. കളിക്കാര്‍ക്ക് ആരാണ് പണം കൊടുക്കുക. ഒരു അന്താരാഷ്ട്ര ടീം ഇന്ത്യയില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications