Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ കളിക്കാരില്ലാത്ത ഒരു ഐപിഎല്‍

ബാംഗ്ലൂര്‍: ഇന്ത്യന്‍ കളിക്കാരില്ലാത്ത ഐ പി എല്ലോ. വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നുണ്ട് അല്ലേ. സംഭവം സത്യമാണ്. ബാഗ്ലൂരില്‍ നടക്കുന്ന ഐ പി എല്‍ ഫൈനലിന് യോഗ്യത നേടിയ പഞ്ചാബ്, കൊല്‍ക്കത്ത ടീമുകളില്‍ ഇന്ത്യയുടെ ദേശീയ താരങ്ങളില്ല. ഫെബ്രുവരി - മാര്‍ച്ച് മാസത്തില്‍ ബംഗ്ലാദേശില്‍ നടന്ന ഏഷ്യാകപ്പാണ് ഇന്ത്യ അവസാനമായി കളിച്ചത്.

ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ഒരേയൊരു കളിക്കാരന്‍ മാത്രമേ ഐ പി എല്‍ ഫൈനലില്‍ എത്തിയിട്ടുള്ളൂ. ചേതേശ്വര്‍ പൂജാര. ഒരു കളിയിലും പൂജാരയ്ക്ക് കളിക്കാന്‍ അവസരം കിട്ടിയില്ല. ഞായറാഴ്ചത്തെ ഫൈനലിലും പൂജാര കളിക്കാനിടയില്ല. ഫലത്തില്‍ ടീം ഇന്ത്യ മുക്ത മത്സരമാണ് ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കാന്‍ പോകുന്നത് എന്ന് സാരം.

sehwag-gambhir.

ഇംഗ്ലണ്ടിലേക്കുള്ള ടീമിലേക്ക് കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനും പഞ്ചാബിന്റെ പൂജരയ്ക്കും വിളി വന്നിട്ടുണ്ട്. അതുപോലെ ബംഗ്ലാദേശില്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ റോബിന്‍ ഉത്തപ്പ, വിനയ് കുമാര്‍, ഉമേഷ് യാദവ് എന്നീ കളിക്കാരുമുണ്ട്. പഞ്ചാബിന്റെ അക്ഷര്‍ പട്ടേല്‍, വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്കും ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടി.

എം എസ് ധോണി, വിരാട് കോലി, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷാമി, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുവരാജ് സിംഗ് തുടങ്ങിയ വമ്പന്‍ താരങ്ങളില്‍ ഒരാള്‍ക്ക് പോലും ഐ പി എല്ലിന്റെ ഫൈനലില്‍ എത്താനായില്ല. വീരേന്ദര്‍ സേവാഗ്, ഗംഭീര്‍, പത്താന്‍ തുടങ്ങിയ മുന്‍ താരങ്ങളാകട്ടെ അവസാനഘട്ടമാകുമ്പോഴേക്കും ഫോമിലെത്തി ഫൈനല്‍ കളിക്കുകയും ചെയ്യുന്നു.

Story first published: Saturday, May 31, 2014, 15:53 [IST]
Other articles published on May 31, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+