Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിതീഷ് റാണ ഐപിഎല്ലിലെ പുത്തന്‍ താരോദയം; ഇന്ത്യന്‍ ടീമിലേക്ക് വിളി ഉറപ്പ്

മുംബൈ: ഓരോ ഐപിഎല്‍ സീസണും പുതിയ ഇന്ത്യന്‍ താരങ്ങളുടെ കണ്ടെത്തല്‍ വേദികൂടിയാവുകയാണ്. ഐപിഎല്‍ 2017 സീസണില്‍ പുതിയ താരോദയമാകുന്നത് മുംബൈ ഇന്ത്യന്‍സിന്റെ നിതീഷ് റാണയാണ്. ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ആയ നിതീഷ് സ്ഥിരതയാര്‍ന്ന ബാറ്റിങ്ങിലൂടെ ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്നുകഴിഞ്ഞു.

സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ചിത്രത്തിലേ ഉണ്ടായിരുന്നില്ല റാണ. വിരാട് കോലി, ഡി വില്ലിയേഴ്‌സ് തുടങ്ങിയ വമ്പന്മാരായിരുന്നു ചര്‍ച്ചാവിഷയം. എന്നാല്‍ 5 മത്സരം പിന്നിടുമ്പോഴേക്കും നിതീഷ് റാണയെന്ന യുവതാരം മാധ്യമങ്ങളിലെ പ്രധാന വിഷയമായി. രസകരമായ ഒരു വസ്തുത എന്തെന്ന് വച്ചാല്‍ ദില്ലിക്കുവേണ്ടി മോശം രഞ്ജി, വിജയ് ഹസാരെ സീസണ്‍ കഴിഞ്ഞാണ് റാണ് ഐപിഎല്ലിനെത്തുന്നത് എന്നതാണ്.

nitishrana

ഐപിഎല്‍ 10 സീസണിലെ തന്റെ ആദ്യ മത്സരത്തില്‍ തന്നെ 28 പന്തില്‍ 34 റണ്‍സ് നേടിയാണ് റാണ ആഘോഷമാക്കിയത്. രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 29 പന്തില്‍ 50 റണ്‍സ് നേടി റാണ കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റി. ഒരുവസരത്തില്‍ 23 പന്തില്‍ 60 റണ്‍സ് വേണമെന്ന നിലയിലായിരുന്നു റാണയുടെ മിന്നുന്ന പ്രകടനം.

ഹൈദരാബാദ് ടീമിനെതിരെ 36 പന്തില്‍ 45 റണ്‍സ് നേടിയ റാണയ്ക്ക് ബെംഗളുരുവിനെതിരെ മാത്രമാണ് കാലിടറിയത്. 11 പന്തില്‍ പുറത്തായെങ്കിലും തൊട്ടടുത്ത മത്സരത്തില്‍ റാണ വീണ്ടും തന്റെ മികവ് തെളിയിച്ചു. ഗുജറാത്ത് ലയണ്‍സിനെതിരെ 36 പന്തില്‍ 53 റണ്‍സായിരുന്നു റാണയുടെ സംഭാവന. ഒടുവിലത്തെ മത്സരത്തില്‍ പഞ്ചാബിന്റെ 198 റണ്‍സ് പിന്തുടര്‍ന്ന മുംബൈയ്ക്കുവേണ്ടി 34 പന്തില്‍ 64 റണ്‍സ് നേടി റാണ തകര്‍ത്തടിച്ചതോടെ ടീം വലിയ മാര്‍ജിനില്‍ വിജയവും ആഘോഷിച്ചു. ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് തൊപ്പി ഇപ്പോള്‍ റാണയുടെ തലയിലാണ്. 255 റണ്‍സ് നേടിയ റാണ വരും മത്സരങ്ങളിലും സമാന പ്രകടനം ആവര്‍ത്തിച്ച് ഇന്ത്യന്‍ ടീമിലെത്താനുള്ള തയ്യാറെടുപ്പിലാണ്. 2017ല്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയാണ് റാണയെന്ന യുവതാരത്തിന്റെ ലക്ഷ്യം.

Story first published: Saturday, April 22, 2017, 8:55 [IST]
Other articles published on Apr 22, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+