Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിഷഭ് പന്തിന് ധോണി ദൈവത്തെപ്പോലെ, താരതമ്യം ചെയ്യുന്നത് ഇഷ്ടമല്ല; നിധീഷ് റാണ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് എംഎസ് ധോണിയെന്ന നായകന്‍ പടി ഇറങ്ങിയതോടെ ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രശ്‌നം ആര് വിക്കറ്റ് കീപ്പറാവുമെന്നതാണ്. നിരവധി യുവതാരങ്ങളെ പരിഗണിച്ചതിനൊടുവിലാണ് റിഷഭ് പന്തിനെ ഇന്ത്യ തല്‍സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ നിര്‍ണ്ണായക സ്ഥാനം നല്‍കുന്ന താരമായി റിഷഭ് മാറിക്കഴിഞ്ഞു.

റിഷഭ് ഇന്ത്യന്‍ ടീമിലേക്ക് എത്തിയത് മുതല്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ധോണിയുമായുള്ള താരതമ്യപ്പെടുത്തലാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനും വിക്കറ്റ് കീപ്പറുമായ ധോണിയെപ്പോലൊരു ഇതിഹാസവുമായി റിഷഭിനെപ്പോലൊരും തുടക്കക്കാരനെ താരതമ്യം ചെയ്യുന്നത് മണ്ടത്തരമാണെങ്കിലും ചര്‍ച്ചകളില്‍ ഇത് സജീവമായിരുന്നു.

nitishranaanddhonipant

ഇപ്പോഴിതാ ധോണിയുമായി റിഷഭിനെ താരതമ്യം ചെയ്യുന്നത് അവന് ഇഷ്ടമല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റിഷഭിന്റെ അടുത്ത സുഹൃത്തും ഇന്ത്യയുടെ യുവതാരവുമായ നിധീഷ് റാണ. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ നിധീഷ് ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലൂടെ ആദ്യമായി ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ തയ്യാറെടുക്കുകയാണ്. ഇന്ത്യ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് നിധീഷ് ധോണി-റിഷഭ് താരതമ്യങ്ങളെക്കുറിച്ച് മനസ് തുറന്നത്.

'ധോണിയുമായി താരതമ്യം ചെയ്യാനൊന്നും ആയിട്ടില്ലെന്നാണ് റിഷഭ് കരുതുന്നത്. ധോണിയെ പന്ത് അത്രമാത്രം ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. ദൈവത്തെപ്പോലെയാണ് ധോണിയെ റിഷഭ് കാണുന്നത്. ധോണിയുടെ താരതമ്യം ചെയ്യുന്നത് നിര്‍ത്തണമെന്ന് അവന്‍ പലതവണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വളരെ പോസിറ്റീവാണവന്‍. ആത്മവിശ്വാസമാണ് അവന്റെ ശക്തി'-നിധീഷ് പറഞ്ഞു.

തുടക്കത്തില്‍ മോശം പ്രകടനംകൊണ്ട് വിമര്‍ശനം നേരിട്ടെങ്കിലും വിദേശ പര്യടനങ്ങൡലടക്കം എതിരാളികളുടെ പേടി സ്വപ്‌നമാണ് റിഷഭ്. ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ എന്ന നിലയിലേക്ക് റിഷഭ് മാറിക്കഴിഞ്ഞു. ഒരു കാലത്ത് വിമര്‍ശിച്ചവരെക്കൊണ്ട് പോലും കൈയടിപ്പിക്കാന്‍ റിഷഭിനാണ്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ്.

'കരിയറിന്റെ തുടക്കത്തില്‍ എല്ലാവരും വിമര്‍ശിക്കുമ്പോള്‍ അവന്‍ എന്നോട് പറയുമായിരുന്നു എന്റെ ഒറ്റ മികച്ച ഒരു ഇന്നിങ്‌സ് മതി ഇവരയെല്ലാം നിശബ്ദമാക്കാന്‍. ആ ഇന്നിങ്‌സ് കളിക്കാന്‍ അധികം വൈകില്ലെന്ന്. അശ്ചര്യം എന്നപോലെ തൊട്ടടുത്ത മത്സരത്തില്‍ അവന്‍ സെഞ്ച്വറി നേടി. 2018-19 ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഇതെന്നാണ് ഓര്‍മ'-നിധീഷ് കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, June 17, 2021, 16:37 [IST]
Other articles published on Jun 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+