Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റാണയ്ക്കായി കൊല്‍ക്കത്ത ഇറക്കിയ 3.40 കോടി വെള്ളത്തിലായില്ല; പണം മുതലായെന്ന് കാലിസ്

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിതീഷ് റാണയെ സ്വന്തമാക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് മനസ്സിലാക്കണമെങ്കില്‍ ജനുവരിയില്‍ നടന്ന താരലേലത്തിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ മതി. ലേലം വിളി തുടങ്ങിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് വെറും 20 ലക്ഷം വില പറഞ്ഞ റാണയെ 3.40 കോടിക്കാണ് കൊല്‍ക്കത്ത വലയിലാക്കിയത്. തന്റെ ബാറ്റും, പന്തും കൊണ്ട് ഈ മുന്‍ മുംബൈ ഇന്ത്യന്‍സ് താരം അതിന്റെ നന്ദിയും വ്യക്തമാക്കുന്നുണ്ട്.

24 പന്തില്‍ 35, 14-16, 16-18, 35-59, 27-35 എന്നിങ്ങനെയുള്ള സ്‌കോറുകളാണ് നിതീഷ് റാണ കുറിച്ചത്. ഇതോടൊപ്പം പന്ത് കൊണ്ട് സാക്ഷാല്‍ വിരാട് കോലിയെയും, എ ബി ഡി വില്ലിയേഴ്‌സ്, അജിങ്ക രഹാനെ, ഡി ആര്‍സി ഷോര്‍ട്ട് എന്നിവരെയും താരം കുരുക്കി. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള റണ്‍ഔട്ട് മാത്രമാണ് അല്‍പ്പം മോശമായത്. കഴിഞ്ഞ സീസണില്‍ മുംബൈ ടീം അംഗമായിരുന്ന റാണ കൊല്‍ക്കത്തയ്‌ക്കെതിരെ 29 പന്തില്‍ 50 അടിച്ചതോടെയാണ് ഈ താരത്തെ നോട്ടമിട്ടതെന്ന് കോച്ച് ജാക്വസ് കാലിസ് വ്യക്തമാക്കി.

nitish-rana

താങ്കളുടെ കഴിവ് പൂര്‍ണ്ണമായി പ്രകടിപ്പിക്കാനുള്ള ഇടമായി കെകെആര്‍ മാറുമെന്ന ഉറപ്പാണ് റാണയ്ക്ക് ഞങ്ങള്‍ നല്‍കിയത്, അതിന്റെ ഫലവും ലഭിച്ചു. കൊല്‍ക്കത്തയില്‍ റാണയുടെ ഭാവി കൂടുതല്‍ മികച്ചതാകും, കാലിസ് പറയുന്നു. റാണയേക്കാള്‍ ചെറുപ്പക്കാരായ രണ്ട് പേര്‍ ടീമിലുണ്ടെങ്കിലും ക്രിസ് ലിന്‍, റോബിന്‍ ഉത്തപ്പ, റാണ എന്നിവരുടെ പ്രകടനം മൂലം ശുഭ്മാന്‍ ഗില്‍, ശിവം മാവി എന്നിവര്‍ക്ക് കൂടുതല്‍ ഇടം നല്‍കാന്‍ കഴിയുന്നില്ല. ഫുട്‌ബോള്‍ ലീഗ് പോലെയല്ല ഐപിഎല്‍ മത്സരങ്ങളെന്ന് കാലിസ് ചൂണ്ടിക്കാണിക്കുന്നു. ടീമുകള്‍ ഒന്നും തീരെ പിന്നിലേക്ക് പോകുന്നില്ല, അതുകൊണ്ട് റണ്‍ റേറ്റ് യോഗ്യത നേടാന്‍ സുപ്രധാനമാകും, അദ്ദേഹം പ്രവചിക്കുന്നു.

Story first published: Tuesday, April 24, 2018, 8:59 [IST]
Other articles published on Apr 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+