ഐപിഎല്ലില്‍ അടിച്ചുതകര്‍ത്ത് റാണ, ലോകകപ്പിനെത്തുമോ?; മികവിന് പിന്നില്‍ രണ്ടുപേരെന്ന് റാണ

കൊല്‍ക്കത്ത: ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ കഴിഞ്ഞപ്പോല്‍ തന്നെ പുതിയൊരു താരത്തിന്റെ ഉദയത്തിനാണ് സാക്ഷ്യമായത്. ആദ്യ രണ്ട് മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ അര്‍ധശതകം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നിതീഷ് റാണ ഓറഞ്ച് ക്യാപ് സ്വന്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ തന്നെ പ്രതിഭയുടെ മിന്നലാട്ടം കണ്ടെങ്കിലും ഇത്തവണ കറതീര്‍ന്ന പ്രകടനമാണ് താരത്തിന്റേത്.
ഏതു പൊസിഷനിലും തനിക്കു തിളങ്ങാനാവുമെന്നും റാണ തെളിയിച്ചു. ആദ്യ കളിയില്‍ ഓപ്പണറായും കഴിഞ്ഞ മത്സരത്തില്‍ നാലാമനായും ഇറങ്ങിയ റാണ 68ഉം 63ഉം റണ്‍സ് നേടിയാണ് പുറത്തായത്. മികച്ച സ്‌ട്രൈക്ക് റേറ്റ് സൂക്ഷിക്കാനും കഴിയുന്ന താരം വമ്പന്‍ അടികള്‍ക്ക് പ്രാപ്തനായ കളിക്കാരനാണ്. ഭാവിയിലെ ഇന്ത്യന്‍താരമെന്ന് യുവകളിക്കാരന്‍ അറിയപ്പെട്ടുതുടങ്ങിയതും മറ്റൊന്നുകൊണ്ടുമല്ല.

രണ്ടുപേരാണ് മികവിന് പിന്നില്‍
താന്‍ കൂടുതല്‍ ബാറ്റിങ് പരിശീലനത്തേക്കാള്‍ മാനസിക കരുത്തിനായാണ് ശ്രമിക്കുന്നതെന്ന് റാണ പറയുന്നു. കെകെആര്‍ അക്കാദമി തനിക്ക് ഇക്കാര്യത്തില്‍ ഏറെ സഹായം ചെയ്യുകയും ചെയ്യുന്നുണ്ട്. അഭിഷേക് നായരും ദിനേഷ് കാര്‍ത്തിക്കും തന്റെ തന്നെ ഇക്കാര്യത്തില്‍ സഹായിക്കുന്നു. അവരുടെ ഇടപെടല്‍ തന്നെ മികച്ച കളിക്കാരനാക്കിയെന്നും റാണ വ്യക്തമാക്കി.

ലീഗിലെ ടോപ് സ്‌കോറര്‍
സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി 68 റണ്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 63 റണ്‍സും അടിച്ചെടുത്ത് ലീഗിലെ ടോപ് സ്‌കോററായി മാറാന്‍ റാണയ്ക്ക് കഴിഞ്ഞു. ആഭ്യന്തര മത്സരത്തില്‍ ഈ സീസണില്‍ റാണയ്ക്ക് അത്ര നല്ല പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. സയീദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ 10 മത്സരങ്ങളില്‍നിന്നും ആകെ 147 റണ്‍സ് മാത്രമാണ് നേടാനായത്. രഞ്ജി ട്രോഫില്‍ 191 റണ്‍സും നേടി.

ദേശീയ ടീമില്‍ സ്ഥാനമുണ്ടാകുമോ
മികച്ചൊരു ബാറ്റ്‌സ്മാനെ സെലക്ടര്‍മാര്‍ക്ക് അവഗണിക്കാനാകില്ല എന്നതുകൊണ്ടുതന്നെ സ്ഥിരതയോടെ ലീഗില്‍ ബാറ്റിങ് പ്രകടനം നടത്തിയാല്‍ റാണയ്ക്ക് ഇന്ത്യയുടെ ലോകകപ്പിലേക്കുള്ള സാധ്യത വിദൂരമല്ല. പ്രത്യേകിച്ചും നാലാം നമ്പറില്‍ ഇന്ത്യ ഒരു കളിക്കാരനെ തേടുന്നതിനാല്‍ റാണയ്ക്ക് അതിലേക്ക് ചുവടുവെയ്ക്കാന്‍ കഴിയും. അടുത്ത മത്സരങ്ങളില്‍ എങ്ങിനെ കളിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും റാണയുടെ ദേശീയ ടീമിലേക്കുള്ള വരവ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications