Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സസ്‌പെന്‍സ് അവസാനിച്ചു... ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഈ ജഴ്‌സി ധരിക്കും, ഇതാണ് നിറം

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ധരിക്കുന്ന ജഴ്‌സിയെ ചൊല്ലി വിവാദങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. ഒടുവില്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് കൊണ്ട് ഇന്ത്യ ഈ ജഴ്‌സി പുറത്തുവിട്ടിരിക്കുകയാണ്. ഓറഞ്ച് നിറത്തില്‍ തന്നെയാണ് ജഴ്‌സിയുള്ളത്. ഒപ്പം നീലയും ഉണ്ട്. ഇന്ത്യ വിദേശ രാജ്യങ്ങളില്‍ കളിക്കുമ്പോള്‍ ധരിക്കുന്ന ജഴ്‌സിയാണിത്. ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സറായ നൈക്കിയാണ് ഇത് പുറത്തുവിട്ടത്. ഈ ജഴ്‌സി ഒരുപാട് യുവാക്കളെ സ്വാധീനിക്കുമെന്നും ടീമിന്റെ ആവേശം വര്‍ധിപ്പിക്കുമെന്നും നൈക്കി പറഞ്ഞു.

1

ഇന്ത്യ ഇത്തരം എവേ ജഴ്‌സി ധരിക്കാനുള്ള പ്രധാന കാരണം ഐസിസി നിര്‍ദേശമാണ്. നീല നിറത്തിലുള്ള ജഴ്‌സികളില്‍ കളിക്കുന്ന രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്ന സമയത്ത് സന്ദര്‍ശന ടീം ജഴ്‌സി മാറ്റണമെന്നാണ് നിയമം. ഇംഗ്ലണ്ടിനും നീല ജഴ്‌സിയാണ് ഉള്ളത്. അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക എന്നിവര്‍ക്കും നീല ജഴ്‌സിയാണ് ഉള്ളത്. എല്ലാ ടീമുകള്‍ക്കും രണ്ട് വ്യത്യസ്ത നിറത്തിലുള്ള ജഴ്‌സി ഉണ്ടാവണമെന്ന് നേരത്തെ തന്നെ ഐസിസി നിര്‍ദേസം നല്‍കിയിരുന്നു. അതേസമയം ആതിഥേയ രാജ്യത്തിന് ഇക്കാര്യത്തില്‍ ഇളവുണ്ട്. അവര്‍ക്ക് ടൂര്‍ണമെന്റില്‍ മൊത്തം ഒരു നിറത്തില്‍ കളിക്കാം.

നേരത്തെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ധരിക്കാന്‍ പോകുന്ന ജഴ്‌സിയെ ചൊല്ലി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്‍ വിവാദമുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഓറഞ്ച് നിറത്തിലുള്ള ജഴ്‌സി ധരിക്കുന്നത് ഇന്ത്യന്‍ കായിക മേഖലയെ ബിജെപി കാവിവത്കരിക്കുന്നതിന്റെ ഭാഗമായി അടിച്ചേല്‍പ്പിക്കുന്നതാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. സമാജ് വാദി പാര്‍ട്ടിയുടെ എംഎല്‍എ അബു അസ്മിയാണ് ഓറഞ്ച് നിറത്തിലുള്ള ജഴ്‌സിക്ക് പിന്നില്‍ ആര്‍എസ്എസും ബിജെപിയുമാണ് എന്ന് ഉന്നയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അസ്മി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

മോദി കായിക മേഖലയെയും കാവിവത്കരിക്കുകയാണെന്ന് അസ്മി ആരോപിച്ചിരുന്നു. എന്നാല്‍ ബിസിസിഐ ഇതിനോട് പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷം വിഷയങ്ങള്‍ ഇല്ലാത്തത് കൊണ്ട് എന്തെങ്കിലും വിളിച്ച് പറയുകയാണെന്ന് ബിജെപി, ശിവസേന നേതാക്കള്‍ ഇതിനെ വിമര്‍ശിച്ച് കൊണ്ട് പറഞ്ഞിരുന്നു. എന്നാല്‍ അടുത്ത മത്സരത്തില്‍ മാത്രമാണ് ശ്രദ്ധയെന്നും ടീമിന്റെ നിറം നീലയാണ്. അതില്‍ തന്നെ കളിക്കുമെന്നാണ് കരുതുന്നതെന്നും ബൗളിംഗ് കോച്ച് ഭരത് അരുണ്‍ വ്യക്തമാക്കി. ഓറഞ്ച് ജഴ്‌സിയെ കുറിച്ചുള്ള കാര്യങ്ങള്‍ ടീം ശ്രദ്ധിച്ചിട്ടില്ലെന്നു അരുണ്‍ പറഞ്ഞു. ഇത് പറഞ്ഞിട്ടും വിവാദം അവസാനിച്ചിരുന്നില്ല.

Story first published: Friday, June 28, 2019, 23:22 [IST]
Other articles published on Jun 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+