For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വരുന്നത് എക്കാലത്തെയും മികച്ച ലോകകപ്പ്!! ഇതിലും ബെസ്റ്റ് മുമ്പില്ല... ഇതാണ് കാരണങ്ങള്‍

ഇംഗ്ലണ്ടിലാണ് അടുത്ത ഏകദിന ലോകകപ്പ് നടക്കുന്നത്

By Manu
ഇതിലും ബെസ്റ്റ് ലോകകപ്പ് മുമ്പില്ല | Oneindia Malayalam

ലണ്ടന്‍: ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. മുന്‍ ടൂര്‍ണമെന്റുകളിലേതു പോലെ ഇത്തവണ 14 ടീമുകള്‍ക്കു പകരം 10 ടീമുകള്‍ മാത്രമേ പോര്‍ഭൂമിയിലുണ്ടാവുകയുള്ളൂ. 10 ടീമുകള്‍ ഇത്തവണ ഒരൊറ്റ ഗ്രൂപ്പിലാണ്. ഓരോ ടീമും പരസ്പരം ഒരു തവണ ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്നവരാണ് സെമി ഫൈനലിലേക്കു യോഗ്യത നേടുക.

പല പ്രത്യേകതള്‍ കൊണ്ടും ഏകദിന ലോകകപ്പ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ടൂര്‍ണമെന്റെന്ന് അടുത്ത ലോകകപ്പ് വിശേഷിപ്പിക്കപ്പെട്ടു കഴിഞ്ഞു. ഈ പ്രത്യേകതള്‍ എന്തൊക്കെയാണെന്നു നോക്കാം.

ആദ്യമായി അസോസിയേറ്റ് രാജ്യങ്ങളില്ല

ആദ്യമായി അസോസിയേറ്റ് രാജ്യങ്ങളില്ല

ഐസിസിയുടെ അസോസിയേറ്റ് അംഗങ്ങളായ ചെറു ടീമുകളെ ഇത്തവണത്തെ ലോകകപ്പില്‍ കാണില്ല. മുന്‍ ലോകകപ്പുകളിലെല്ലാം അസോസിയേറ്റ് രാജ്യങ്ങള്‍ തങ്ങളുടെ സാന്നിധ്യമറിയിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് 2019ലെ ലോകകപ്പില്‍ അസോസിയേറ്റ് ടീമുകള്‍ക്കു അവസരം നല്‍കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടത്. 2015ലെ കഴിഞ്ഞ ലോകകപ്പില്‍ അസോസിയേറ്റ് ടീമുകളായ സ്‌കോട്ട്ലാന്‍ഡ്, യുഎഇ എന്നിവര്‍ കളിച്ച ആറു മല്‍സരങ്ങളിലും തോറ്റിരുന്നു.
അസോസിയേറ്റ് രാജ്യങ്ങള്‍ ഇല്ലാത്തതിനാല്‍ അടുത്ത ലോകകപ്പില്‍ റാങ്കിങിലെ ആദ്യ 10 സ്ഥാനക്കാര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ടു തന്നെ ഏകപക്ഷീയമായ മല്‍സരങ്ങള്‍ക്കല്ല മറിച്ച് കൂടുതല്‍ തീപാറുന്ന പോരാട്ടങ്ങള്‍ക്കു തന്നെ ലോകകപ്പ് സാക്ഷിയാവും.

ഇത്തവണ കിരീട ഫേവറിറ്റുകളില്ല

ഇത്തവണ കിരീട ഫേവറിറ്റുകളില്ല

മുന്‍ ലോകകപ്പുകളിലെല്ലാം ടൂര്‍ണമെന്റിനു മുമ്പ് ഒരു കിരീട ഫേവറിറ്റുകള്‍ ഉണ്ടായിരുന്നു. പലപ്പോഴും ഓസ്ട്രേലിയ തന്നെയായിരുന്നു ഇക്കാര്യത്തില്‍ മുന്നില്‍. എന്നാല്‍ വരാനിരിക്കുന്ന ലോകകപ്പില്‍ അത്തരമൊരു കിരീട ഫേവറിറ്റിനെ ഉയര്‍ത്തിക്കാണിക്കാന്‍ കഴിയില്ല. നിലവിലെ ലോക ചാംപ്യന്‍മാര്‍ ഓസീസാണെങ്കിലും അടുത്ത തവണ അവര്‍ കിരീടം നിലനിര്‍ത്തുമോയെന്ന കാര്യം സംശയത്തിലാണ്.
ഓസ്‌ട്രേലിയയെക്കൂടാതെ ആതിഥേയരായ ഇംഗ്ലണ്ട്, ഇന്ത്യ, പാകിസ്താന്‍ എന്നിവര്‍ക്കെല്ലാം ഇത്തവണ കിരീടസാധ്യതയുണ്ട്. ന്യൂസിലാന്‍ഡിനെയും തള്ളിക്കളയാനാവില്ല.

 ഗ്രൂപ്പുകളില്ലാത്ത ലോകകപ്പ്

ഗ്രൂപ്പുകളില്ലാത്ത ലോകകപ്പ്

വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിലധികം ഗ്രൂപ്പുകളില്ലാത്ത ലോകകപ്പ് കൂടിയാണ് ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്നത്. മുന്‍ ടൂര്‍ണമെന്റുകളില്‍ മൂന്നോ, നാലു ടീമുകളെ ഗ്രൂപ്പുകളിലായാണ് വേര്‍തിരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ 10 ടീമുകളും ഒരൊറ്റ ഗ്രൂപ്പില്‍ തന്നെയാണെന്നതാണ് പ്രത്യേകത. 1996ലെ ലോകകപ്പിനു ശേഷം നട നടന്ന ടൂര്‍ണമെന്റുകളിലെല്ലാം ഒന്നിലധികം ഗ്രൂപ്പുകളുണ്ടായിട്ടുണ്ട്.
ഒരു ഗ്രൂപ്പായതിനാല്‍ തന്നെ ഇത്തവണ മുഴുവന്‍ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത് കാണാനുള്ള ഭാഗ്യം ക്രിക്കറ്റ് പ്രേമികള്‍ക്കു ലഭിക്കും. 1992ലാണ് ഇതിനുമുമ്പ് ഇതുപോലൊരു ലോകകപ്പ് നടന്നത്. അന്ന് ഒമ്പതു ടീമുകളാണ് ചാംപ്യന്‍ഷിപ്പില്‍ മാറ്റുരച്ചത്.

ക്വാര്‍ട്ടര്‍ ഫൈനലുകളില്ല

ക്വാര്‍ട്ടര്‍ ഫൈനലുകളില്ല

ക്വാര്‍ട്ടര്‍ ഫൈനലുകളില്ലാത്ത ലോകകപ്പ് കൂടിയായിരിക്കും 2019ലേത്. 10 ടീമുകളും ഒരൊറ്റ ഗ്രൂപ്പിലായതിനാല്‍ തന്നെ പോയിന്റ് നിലയില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്നവര്‍ നേരിട്ടു സെമി ഫൈനലിലേക്കാണ് യോഗ്യത നേടുക.
ക്വാര്‍ട്ടര്‍ ഫൈനല്‍ ഇലാത്തതിനാല്‍ തന്നെ ഓരോ ടീമിനും ഗ്രൂപ്പുഘട്ടത്തിലെ എല്ലാ മല്‍സരങ്ങളും നിര്‍ണായകമാവും. നോക്കൗട്ട് റൗണ്ട് മല്‍സരത്തിന്റെ അതേ വാശിയോടെ തന്നെയാവും ടീമുകള്‍ ഇറങ്ങുന്നത് എന്നതു കൊണ്ട് തന്നെ എല്ലാ കളികളും പൊടിപാറുമെന്നുറപ്പാണ്.

Story first published: Tuesday, November 27, 2018, 14:10 [IST]
Other articles published on Nov 27, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+