വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പുതിയ ഐസിസി ചെയര്‍മാന്‍; സാധ്യതാ പട്ടിക, തിരഞ്ഞെടുപ്പ് രീതി, അറിയേണ്ടതെല്ലാം

ദുബൈ: ക്രിക്കറ്റിന്റെ പരമാധികാര ബോര്‍ഡായ ഐസിസിയുടെ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാനുള്ള സമയം അടുത്തുകൊണ്ടിരിക്കുകയാണ്. ശശാങ്ക് മനോഹര്‍ ഒഴിച്ചിട്ട പദവിയിലേക്ക് പകരമാരെന്നത് ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്കാണ് കൂടുതല്‍ സാധ്യതയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇതെല്ലാം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തേണ്ടതുണ്ട്. ലോക ക്രിക്കറ്റിനെ നയിക്കാന്‍ പുതിയതായി ആര് എത്തുമെന്നും അതിന്റെ സാധ്യതാ പട്ടികയും തിരഞ്ഞെടുപ്പ് രീതിയും നമുക്ക് ഒന്ന് പരിശോധിക്കാം.

സാധ്യതാ പട്ടികയില്‍ മൂന്ന് പേര്‍

സാധ്യതാ പട്ടികയില്‍ മൂന്ന് പേര്‍

പ്രധാനമായും മൂന്ന് പേരുടെ പേരാണ് പുതിയ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. അതില്‍ പ്രധാനി മുന്‍ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ കോളിന്‍ ഗ്രേവ്‌സാണ്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അദ്ദേഹത്തിന്റെ ഇസിബിയിലെ ചുമതലകള്‍ അവസാനിച്ചു. ഭരണനിര്‍വഹണ കാര്യങ്ങളില്‍ പരിചയസമ്പന്നായ കോളിന്‍ ഗ്രേവ്‌സിന് മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളുമായും താരങ്ങളുമായും മികച്ച ബന്ധമാണുള്ളത്.

 ഡേവ്

ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരാള്‍ ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ തലവനായിരുന്ന ഡേവ് കാമറൂണാണ്. ഡേവും ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ഒരാളാണെന്നാണ് പിടി ഐ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാഗമായിരുന്ന ഡേവിനെ ഏതൊക്കെ ക്രിക്കറ്റ്‌ബോര്‍ഡുകള്‍ പിന്തുണയ്ക്കുമെന്ന് കാത്തിരുന്ന് കാണാം.

സൗരവ് ഗാംഗുലി

മൂന്നാമത്തെയാള്‍ സൗരവ് ഗാംഗുലിയാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ നായകനെന്ന നിലയില്‍ വളര്‍ച്ചയിലേക്ക് കൈപിടിച്ചു നടത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഗാംഗുലി ബിസിസിഐ പ്രസിഡന്റെന്ന നിലയിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ 'ദാദ' ഐസിസി തലപ്പത്തെത്തുന്നതിനെ കഴിഞ്ഞിടെ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക തലവനും മുന്‍ നായകനുമായ ഗ്രെയിം സ്മിത്തും മുന്‍ ശ്രീലങ്കന്‍ നായകനും എംസിസി പ്രസിഡന്റുമായിരുന്ന കുമാര്‍ സംഗക്കാരയും പിന്തുണച്ചിരുന്നു.

കൂളിങ് ഓഫ്

നിലവില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ ഗാംഗുലിക്കാണെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വരേണ്ടതുണ്ട്. 2019 ഒക്ടോബര്‍ 23ന് ബിസിസി ഐ പ്രസിഡന്റ് സ്ഥാനത്തെത്തിയ ഗാംഗുലിക്ക് സ്ഥാനമൊഴിയണമെങ്കില്‍ നിയമപ്രകാരമുള്ള 'കൂളിങ് ഓഫ്' സമയമുണ്ട്. ഇത് സംബന്ധിച്ചുള്ള കേസില്‍ സുപ്രീം കോടതിയുടെ വിധിയനുസരിച്ചിരിക്കും ഗാംഗുലിയുടെ ഐസിസി തലപ്പത്തേക്കുള്ള ഭാവി.

തിരഞ്ഞെടുപ്പ് രീതി

തിരഞ്ഞെടുപ്പ് രീതി

ഐസിസിയുടെ ബോര്‍ഡ് മെമ്പര്‍മാരുടെ യോഗത്തില്‍ രഹസ്യ ബാലറ്റിലൂടെയാവും പുതിയ ചെയര്‍മാനെ കണ്ടെത്തുക. 17 അംഗങ്ങളാണ് ബോര്‍ഡിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റ് പദവിയുള്ള മലേഷ്യ,സിംഗപ്പൂര്‍,സ്‌കോട്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ബോര്‍ഡിന്റെ ഭാഗമാണ്. ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ബോര്‍ഡിന്റെ ഭാഗമാണെങ്കിലും അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ അവകാശമില്ല. ശശാങ്ക് മനോഹറിന് രണ്ട് തവണ ഐസിസി ചെയര്‍മാന്‍ സ്ഥാനം അലങ്കരിക്കാന്‍ അവസരം ലഭിച്ചിരുന്നു.ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിക്ക് ഏതെങ്കിലും രണ്ട് ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധമുണ്ടാകാന്‍ പാടില്ല.

Story first published: Tuesday, August 11, 2020, 16:12 [IST]
Other articles published on Aug 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X