Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാല് വിക്കറ്റുമായി ലസിത്; ന്യൂസീലന്‍ഡ് ബാറ്റിങ് നിര പൊരുതുന്നു

ഗല്ലി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ മികച്ച ലീഡിനായി ന്യൂസീലന്‍ഡ് പൊരുതുന്നു. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴ് വിക്കറ്റിന് 195 റണ്‍സെന്ന നിലയിലാണ് ആതിഥേയരായ ന്യൂസീലന്‍ഡുള്ളത്. മൂന്ന് വിക്കറ്റുകള്‍ ശേഷിക്കെ 177 റണ്‍സിന്റെ ലീഡാണ് ആതിഥേയരുടെ സമ്പാദ്യം. ബാറ്റിങ് നിരയ്ക്ക് ദുഷ്‌കരമായ പിച്ചില്‍ വാല്‍ട്ടിങിന്റെ (63*) അര്‍ധ സെഞ്ച്വറിയാണ് കിവീസിന് തുണയായത്. ഒന്നാം ഇന്നിങ്‌സില്‍ 18 റണ്‍സ് ലീഡ് വഴങ്ങിയതിന്റെ ക്ഷീണത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ന്യൂസീലന്‍ഡിന്റെ മുന്നേറ്റനിരയുടെ കൂട്ടത്തകര്‍ച്ചയാണ് ടീമിന് തിരിച്ചടിയായത്.

സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ജീത്ത് റാവലിനെ (4) കിവീസിന് നഷ്ടമായി. രണ്ടാം ഇന്നിങ്‌സിലും (4) നായകന്‍ കെയ്ന്‍ വില്യംസണ് ശോഭിക്കാന്‍ സാധിക്കാതെ പോയത് ടീമിനെ കാര്യമായി ബാധിച്ചു. ആദ്യ ഇന്നിങ്‌സില്‍ ടീമിന് നെടുന്തൂണായ റോസ് ടെയ്‌ലറിനും (3) നിലയുറപ്പിക്കാനായില്ല. ഓപ്പണര്‍ ടോം ലാദം (45) ഒരുവശത്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഹെന്റി നിക്കോള്‍സ് (26) നേരിയ ചെറുത്തുനില്‍പ്പിന് ശേഷം മടങ്ങി.

latham

98ന് അഞ്ച് എന്ന നിലയില്‍ വന്‍ തകര്‍ച്ചയെ നേരിട്ട ആതിഥേയരെ രക്ഷിച്ചത് വാല്‍ട്ടിങിന്റെ അവസരോചിത ഇന്നിങ്‌സാണ്. അഞ്ച് ബൗണ്ടറികളടക്കമാണ് താരം പുറത്താകാതെ നില്‍ക്കുന്നത്. മിച്ചല്‍ സാന്റ്‌നര്‍ (12),ടിം സൗത്തി (23) എന്നിവരും ചെറിയ സ്‌കോറുകള്‍ നേടി മടങ്ങി. വില്യം സമ്മര്‍വില്ലിയാണ് (5) വാള്‍ട്ടിങിനൊപ്പം ക്രീസില്‍. നാല് വിക്കറ്റുവീഴ്ത്തിയ ലസിത് എംബുല്‍ഡെനിയയാണ് കിവീസിനെ തകര്‍ത്തത്. ധനഞ്ജയ് ഡി സില്‍വ രണ്ടും അഖില ധനഞ്ജയ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 249 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ ശ്രീലങ്ക 267 റണ്‍സ് നേടി ഒന്നാം ഇന്നിങ്‌സ് ലീഡും സ്വന്തമാക്കി. നിരോഷന്‍ ഡിക്വെല്ലയുടെയും കുശാല്‍ മെന്‍ഡിസിന്റെയും അര്‍ധ സെഞ്ച്വറികളാണ്‌സന്ദര്‍ശകര്‍ക്ക് ലീഡ് സമ്മാനിച്ചത്.

Story first published: Saturday, August 17, 2019, 10:47 [IST]
Other articles published on Aug 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+