വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വില്ല്യംസണിനെ കാത്തിരിക്കുന്നത് വിലക്ക്!! ആവര്‍ത്തിച്ചാല്‍ പണിയാവും... കിവികള്‍ക്കു കാലിടറുമോ?

പരാജയമറിയാതെ കുതിക്കുകയാണ് ന്യൂസിലാന്‍ഡ്

By Manu
വില്യംസണിനും ന്യൂസിലന്‍ഡ് ടീമിനും പിഴ ശിക്ഷ | Oneindia Malayalam

ലണ്ടന്‍: ലോകകപ്പില്‍ അപരാജിത കുതിപ്പ് നടത്തി പോയിന്റ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുന്ന ന്യൂസിലാന്‍ഡ് സെമി ഫൈനല്‍ ടിക്കറ്റ് ഏറെക്കുറെ ഉറപ്പാക്കിക്കഴിഞ്ഞു. ആറു മല്‍സരങ്ങളില്‍ അഞ്ചിലും ജയിച്ച കിവീസ് 11 പോയിന്റോടെയാണ് തലപ്പത്തുനില്‍ക്കുന്നത്. ഇന്ത്യയുമായുള്ള മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെടുകയായിരുന്നു.

ലോകകപ്പ്: ഞങ്ങള്‍ മുങ്ങി, നിങ്ങളെയും മുക്കും!! അഫ്ഗാന്‍ നായകന്റെ മുന്നറിയിപ്പ്... ആരൊക്കെ വീഴും? ലോകകപ്പ്: ഞങ്ങള്‍ മുങ്ങി, നിങ്ങളെയും മുക്കും!! അഫ്ഗാന്‍ നായകന്റെ മുന്നറിയിപ്പ്... ആരൊക്കെ വീഴും?

ന്യൂസിലാന്‍ഡ് ടീമിനെ ആശങ്കയിലാക്കുന്ന കാര്യം ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിനു വന്നേക്കാവുന്ന വിലക്കാണ്. മികച്ച ഫോമിലുള്ള അദ്ദേഹത്തെ നഷ്ടമായാല്‍ അത് കിവികള്‍ക്കു കനത്ത തിരിച്ചടിയായി മാറും. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചത് വില്ല്യംസണായിരുന്നു.

വിലക്കിനു കാരണം

വിലക്കിനു കാരണം

കുറഞ്ഞ ഓവര്‍ നിരക്കിലൂടെ അദ്ദേഹം തന്നെയാണ് ഇങ്ങനെയൊരു തിരിച്ചടിക്കു കാരണക്കാരനായത്. ഇതിനകം കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് വില്ല്യംസണിനു പിഴ ചുമത്തിക്കഴിഞ്ഞു. ഇനിയൊരു കളിയില്‍ കൂടി ഇതേ തെറ്റ് ആവര്‍ത്തിച്ചാല്‍ തൊട്ടടുത്ത മല്‍സരത്തില്‍ കിവീസ് നായകന് പുറത്തിരിക്കേണ്ടി വരും.
ശനിയാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരേ ജയിച്ച മല്‍സരത്തിലാണ് കുറഞ്ഞ ഓവര്‍ നിരക്ക് കാരണം വില്ല്യംസണിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയടയ്‌ക്കേണ്ടി വന്നത്. ടീമിലെ മറ്റു കളിക്കാര്‍ക്ക് 10 ശതമാനവും പിഴ ചുമത്തിയിരുന്നു.

നിര്‍ണായക മല്‍സരങ്ങള്‍

നിര്‍ണായക മല്‍സരങ്ങള്‍

സെമി ഫൈനല്‍ കൈയെത്തുംദൂരത്താണെങ്കിലും ഇനിയുള്ള മൂന്നു മല്‍സരങ്ങളെ നിസാരമായി കാണാന്‍ ന്യൂസിലാന്‍ഡിനാവില്ല. ശേഷിച്ച മൂന്നു മല്‍സരങ്ങളും കിവികള്‍ക്കു കടുപ്പമാവും. അടുത്ത മല്‍സരത്തില്‍ പാകിസ്താനാണ് ന്യൂസിലാന്‍ഡിന്റെ എതിരാകള്‍. പാകിസ്താനെ സംബന്ധിച്ച് അവര്‍ക്കു സെമിയിലെത്താന്‍ ജയിച്ചേ തീരൂ.
പിന്നീട് നിലവിലെ ചാംപ്യന്മാരായ ഓസ്‌ട്രേലിയ, ആതിഥേയരായ ഇംഗ്ലണ്ട് എന്നിവരുമായും കിവികള്‍ക്ക് ഏറ്റുമുട്ടാനുണ്ട്. ഈ രണ്ടു കളികളിലും ജയിക്കുക ന്യൂസിലാന്‍ഡിന് അതീവ ദുഷ്‌കരമാവും.

മിന്നുന്ന ഫോമില്‍

മിന്നുന്ന ഫോമില്‍

ന്യൂസിലാന്‍ഡിനായി തകര്‍പ്പന്‍ പ്രകടനമാണ് വില്ല്യംസണ്‍ ലോകകപ്പില്‍ കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. പല മല്‍സരങ്ങളിലും നായകന്റെ കളി പുറത്തെടുത്ത അദ്ദേഹം ടീമിനെ മുന്നില്‍ നിന്നു നയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും വില്ല്യംസണ്‍ ടീമിനായി സെഞ്ച്വറിയോടെ കസറി. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരേയായിരുന്നു ഇത്. ഇവ രണ്ടിലും ടീം ജയിക്കുകയും ചെയ്തു. അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും 186.50 ശരാശരിയില്‍ 373 റണ്‍സ് വില്ല്യംസണ്‍ ഇതിനകം നേടിക്കഴിഞ്ഞു.

Story first published: Monday, June 24, 2019, 13:20 [IST]
Other articles published on Jun 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X